"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Ռոբերտ Ֆիշեր
വരി 66: വരി 66:
[[hsb:Bobby Fischer]]
[[hsb:Bobby Fischer]]
[[hu:Bobby Fischer]]
[[hu:Bobby Fischer]]
[[hy:Ռոբերտ Ֆիշեր]]
[[id:Bobby Fischer]]
[[id:Bobby Fischer]]
[[io:Bobby Fischer]]
[[io:Bobby Fischer]]

07:08, 7 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബോബി ഫിഷർ
മുഴുവൻ പേര്റോബർട്ട് ജെയിംസ് ഫിഷർ
രാജ്യംഅമേരിക്ക, ഐസ്‌ലാൻഡ്
സ്ഥാനംഗ്രാൻഡ്‌മാസ്റ്റർ
ലോകജേതാവ്1972-1975 (FIDE)
ഉയർന്ന റേറ്റിങ്2785 (ജൂലൈ 1972)

അമേരിക്കയിൽ ജനിച്ച ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററാണ് റോബർട്ട് ജെയിംസ് "ബോബി" ഫിഷർ. (മാർച്ച് 9, 1943 - ജനുവരി 17, 2008). കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. ഐസ്‌ലാൻഡിൽ നടന്ന ഫൈനലിൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷർ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരനാണ് ഫിഷർ ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്[1].

ലോകകിരീടം

1972-ലെ കിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു.പതിനൊന്നാം ലോകചാമ്പ്യനാണ് ഫിഷർ. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെട്ടത് [1]. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനാറ്റോളി കാർപ്പോവിന് ലഭിക്കുകയും ചെയ്തു.

വിവാദങ്ങൾ

1992-ൽ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷർ അമേരിക്കൻ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയിൽ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും ജൂതന്മാർക്കും എതിരായി പരാമർശങ്ങൾ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ൽ ഫിഷറിന്റെ പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ടോക്കിയോയിലെ നരിതാ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ലോകചാമ്പ്യൻ പട്ടം നേടിയ വേദിയായ ഐസ്‌ലാൻഡ് ഫിഷറിന് അഭയവും പൌരത്വവും അനുവദിച്ചു. ഐസ്‌ലാൻഡ് പൗരത്വം നേടിയ ഫിഷർ മരണം വരെ അവിടെയാണ് ജീവിച്ചത്.

മരണം

അസുഖത്തെത്തുടർന്ന് 64-ആം വയസ്സിൽ ഐസ്‌ലന്റിലെ തന്റെ വസതിയിൽ വച്ച് മരണമടഞ്ഞു.

അവലംബം

  1. 1.0 1.1 മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താൾ 13


"https://ml.wikipedia.org/w/index.php?title=ബോബി_ഫിഷർ&oldid=1199258" എന്ന താളിൽനിന്ന് ശേഖരിച്ചത്