"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 117: വരി 117:
===വകുപ്പുകള്‍===
===വകുപ്പുകള്‍===
===പട്ടികകള്‍===
===പട്ടികകള്‍===
===ഭേദഗതികള്‍===
===മാറ്റത്തിരുത്തലുകള്‍===
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍}}
{{Stub}}
{{Stub}}

07:26, 30 ജൂൺ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ഭരണഘടന

പ്രമാണം:Ind-emblem.jpg
പ്രമാണം:Ind-flag.png

രൂപീകരണ പാശ്‌ചാത്തലം

1946-ലെ കാബിനെറ്റ്‌ മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപീകരിച്ച ഘടകസഭ (കോണ്‍സ്‌റ്റിറ്റിയന്റ്‌ അസ്സംബ്ലി) യെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്‌.

ഘടകസഭയുടെ ഉത്‌ഘാടനയോഗം 1946, ഡിസംബര്‍ 09-ന്‌ ചേര്‍ന്നു. ഡോ.സച്ചിദാനന്ദന്‍ ആയിരുന്നു ഘടകസഭയുടെ ആദ്യ ചെയര്‍മാന്‍. 1946, ഡിസംബര്‍ 11-ന്‌ ഡോ.രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പിന്നീട്‌ സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ശ്രീ. ബി.എന്‍.റാവു ആയിരുന്നു ഭരണഘടന ഉപദേശകസമിതി. ഭരണഘടനയുടെ ആദ്യപകര്‍പ്പ്‌ 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.

1949 നവമ്പര്‍ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്നു. പക്ഷെ, ഭരണഘടനാപ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇന്ത്യന്‍ ഭരണഘടന എന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ്‌ ദിവസം വേണ്ടി വന്നു.

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയില്‍ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍, 400-ലേറെ വകുപ്പുകളും 10 പട്ടികകളും ഭരണഘടനയിലുണ്ട്‌.

പ്രത്യേകതകള്‍

    • ലോകത്തിലെ ഏറ്റവും നീളത്തില്‍ എഴുതപ്പെട്ട ഭരണഘടന.
    • 22 ഭാഗങ്ങള്‍, 400-ലേറെ വകുപ്പുകള്‍, 10 പട്ടികകള്‍
    • ഇന്ത്യയെ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
    • ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു.
    • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപീകരിച്ചു. അതായത്‌, ഇന്ത്യന്‍ പ്രസിഡന്റ്‌ ആയിരിക്കും ഭരണഘടനാ തലവന്‍. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മന്ത്രിസഭയിലാണ്‌ ഭരണഘടനാ മാറ്റത്തിരുത്തലുകള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    • പരമാധികാരമുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു.
    • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    • പ്രായപൂര്‍ത്തിയായവര്‍ക്ക്‌ (18 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
    • ഒരു സ്വതന്ത്രന്യായാധിപ വ്യവസ്‌തിഥി നിര്‍മിച്ചു. ബഹു. സുപ്രീം കോടതി ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകരായി നിലനില്‍ക്കുന്നു (ഉപദേശകസമിതിയുടെ സ്ഥാനത്ത്‌.)

ഭരണഘടനാ ശില്‍പികള്‍

ഭരണഘടന

ആമുഖം

ജനങ്ങളുടെ തീരുമാനപ്രകാരം ഭാരതത്തെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരിക്കുന്നു. മതേതരം (secular) എന്ന വാക്കു്‌ നാല്‍പ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976ല്‍ ആണു്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതു്‌.

ഭാരതത്തിലെ പൌരന്മാര്‍ക്ക്‌

  • സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി
  • ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം
  • പദവിയിലും, അവസരങ്ങളിലും സമത്വം

എന്നിവ ഉറപ്പാക്കാനും, ഭാരതീയപൌരന്മാരുടെ കൂട്ടായ്മയിലൂടെ ഓരോ വ്യക്തിയുടെയും മാന്യതയും, ഭാരതത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കുവാനുമാണു്‌ ഭരണഘടന ശ്രമിക്കുന്നതു്‌‍.

ഭാഗങ്ങള്‍

ഭാഗം 1 (വകുപ്പ്‌ 1-4)

രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങള്‍, സംസ്‌ഥാനങ്ങള്‍


ഭാഗം 2 (വകുപ്പ്‌ 5-11)

രാഷ്‌ട്ര പൌരത്വം


ഭാഗം 3 (വകുപ്പ്‌ 12-35)

ഇന്ത്യന്‍ പൌരന്റെ മൌലികാവകാശങ്ങള്‍


ഭാഗം 4 (വകുപ്പ്‌ 36-51)

സംസ്‌ഥാന നയങ്ങളിലെ മൌലികതത്വങ്ങള്‍


ഭാഗം 4എ (വകുപ്പ്‌ 51A)

ഇന്ത്യന്‍ പൌരന്റെ കടമകള്‍


ഭാഗം 5 (വകുപ്പ്‌ 52-151)

രാഷ്‌ട്രതല ഭരണസംവിധാനം


ഭാഗം 6 (വകുപ്പ്‌ 152-237)

സംസ്‌ഥാനതല ഭരണസംവിധാനം


ഭാഗം 7 (വകുപ്പ്‌ 238)

ഒന്നാം പട്ടികയില്‍, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങള്‍
(1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി)


ഭാഗം 8 (വകുപ്പ്‌ 239-243)

രാഷ്‌ട്രഘടക പ്രദേശങ്ങള്‍
(രാഷ്‌ട്രപതിഭരണ പ്രദേശങ്ങള്‍)


ഭാഗം 9 (വകുപ്പ്‌ 243-243zg)

പഞ്ചായത്തുകള്‍


ഭാഗം 9എ (വകുപ്പ്‌ 243-243zg)

മുനിസിപ്പാലിറ്റികള്‍


ഭാഗം 10 (വകുപ്പ്‌ 244-244A)


ഭാഗം 11 (വകുപ്പ്‌ 245-263)

രാഷ്‌ട്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍


ഭാഗം 12 (വകുപ്പ്‌ 264-300A)

സാമ്പത്തികം, സ്വത്ത്‌-വക, കരാര്‍


ഭാഗം 13 (വകുപ്പ്‌ 301-307)

ഇന്ത്യന്‍ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര


ഭാഗം 14 (വകുപ്പ്‌ 308-323)

രാഷ്‌ട്രത്തിനും സംസ്‌ഥാനങ്ങള്‍ക്കും കീഴിലെ സേവനങ്ങള്‍


ഭാഗം 14എ (വകുപ്പ്‌ 323A-323B)

നീതിന്യായ വകുപ്പ്‌


ഭാഗം 15 (വകുപ്പ്‌ 324-329A)

പൊതു തെരഞ്ഞെടുപ്പ്‌


ഭാഗം 16 (വകുപ്പ്‌ 330-342)

പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള പ്രത്യേകസംവരണങ്ങള്‍


ഭാഗം 17 (വകുപ്പ്‌ 343-351)

ഔദ്യോഗിക ഭാഷകള്‍


ഭാഗം 18 (വകുപ്പ്‌ 352-360)

അടിയന്തിര അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 19 (വകുപ്പ്‌ 361-367)

മറ്റു പലവക അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 20 (വകുപ്പ്‌ 368)

ഭരണഘടനയിലെ മാറ്റത്തിരുത്തലുകള്‍


ഭാഗം 21 (വകുപ്പ്‌ 369-392)

താല്‍കാലിക, മാറ്റങ്ങള്‍ക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 22 (വകുപ്പ്‌ 393-395)

(ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവര്‍ത്തനം, തിരിച്ചെടുക്കല്‍


വകുപ്പുകള്‍

പട്ടികകള്‍

ഭേദഗതികള്‍

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_ഭരണഘടന&oldid=11734" എന്ന താളിൽനിന്ന് ശേഖരിച്ചത്