"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 41: വരി 41:
[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:മലയാള ശാസ്ത്രസാഹിത്യകാരന്മാർ]]
[[വർഗ്ഗം:മലയാള ശാസ്ത്രസാഹിത്യകാരന്മാർ]]
[[വർഗ്ഗം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
[[en:B. Ekbal]]
[[en:B. Ekbal]]

17:34, 14 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബി. ഇക്ബാൽ നാലാം മലയാളം വിക്കി പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

കേരളത്തിലെ ഒരു ന്യൂറോ സർജനും,ആരോഗ്യപ്രവർത്തകനും, അദ്ധ്യാപകനും ആണ് ബി. ഇക്ബാൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചു.വിരമിച്ച ശേഷം 2000 മുതൽ 2004 വരെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു[1] . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയം വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻസ്ഥാനം , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ലഭിച്ചതിനെത്തുടർന്ന് രാജി വച്ചു. തെരഞ്ഞടുപ്പിനുശേഷം വീണ്ടും നിയമിതനായി. ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു [2] സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആണ്.

കൃതികൾ[3]

മലയാളം

  • നിരോധിച്ച മരുന്നുകൾ , നിരോധിക്കേണ്ട മരുന്നുകൾ (1986 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഹാത്തിക്കമ്മിറ്റി ഒരു ദശാബ്ദത്തിനു ശേഷം (1988) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ജനകീയ ഔഷധനയത്തിനുവേണ്ടി (1989) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • എല്ലാവർക്കും ആരോഗ്യം ഇന്ന് (1990) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • തലവേദന (1999) ഡി.സി ബുക്കസ് , എൻ. ബി. എസ്സ് 2010
  • ഇന്റർനെറ്റും ഇൻഫർമേഷൻ വിപിലവവും (കെ രവീന്ദ്രനൊപ്പം ) (1999)ഡി.സി.ബുക്ക്സ്
  • ഇൻഫർമേഷൻ ടെക്നോളജിഃ എന്ത് , എങ്ങനെ, എന്തിന് (കെ. രവീന്ദ്രനോടൊപ്പം) (2001) കറന്റ് ബുക്ക്സ്
  • ആലീസിന്റെ അത്ഭുത രോഗം : സാഹിത്യവും വൈദ്യ ശാസ്ത്രവും (2003) ഡി.സി.ബുക്ക്സ്
  • പുതിയ കേരളം പുതിയ രാഷ്ട്രീയം (2004) ഡി.സി ബുക്ക്സ്
  • ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം (2006) മാതൃഭൂമി
  • കേരള ആരോഗ്യ മാതൃക വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് (2006)മാതൃഭൂമി
  • സൂക്ഷ്മ വായ്പ സൂക്ഷ്മമല്ലാത്ത സാധ്യതകൾ പ്രശ്നങ്ങൾ (2007)ഡി.സി.ബുക്ക്സ്
  • കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009


ഇംഗ്ലീഷ്

  • Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
  • Health for all now
  • Head Ache
  • Internet and the Information Rrevolution
  • Decade of the brain
  • People"s Drug Policy
  • A Decade after Hathi Committee (1988) KSSP
  • A Decade after Hathi Committee (1988) KSSP

അവലംബം

  1. Former vice-chancellors of the University of Kerala [1] Accessed: 2008-10-20. (Archived by WebCite at [2])
  2. ദേശാഭിമാനി വാർത്ത
  3. ഇക്ബാലിന്റെ വെബ്സൈറ്റ് [3]
"https://ml.wikipedia.org/w/index.php?title=ബി._ഇക്ബാൽ&oldid=1163246" എന്ന താളിൽനിന്ന് ശേഖരിച്ചത്