"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: pms:Naguib Mahfouz)
(ചെ.)
1911 ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സർവകലാശാലയിൽ നിന്ന് 1934-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വർഷം പരിശ്രമിച്ചശേഷം 1936-ൽ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
 
[[1954]]-ൽ 43-ആം വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]-ൽ നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടർന്നു. [[സൽമാൻ റുഷ്ദി|സൽമാൻ റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെപക്ഷേ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നൽകിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.
 
ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാൻ ആഹ്വാനം ചെയ്തു. [[1994]]-ൽ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159816" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി