"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,782 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| source =
}}
 
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു. വാഴക്കാട് എളമരം സ്വദേശി. 57 വയസ്.മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ രംഗത്ത്. 1996ൽ കോഴിക്കോട് രണ്ടിൽനിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref>http://ldfkeralam.org/content/എളമരം-കരീം</ref>
കേരളത്തിലെ ഒരു സി.പി.ഐ. (എം) നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011}}</ref>.
 
==ജീവചരിത്രം==
1953 ജൂലൈ 1-ന് [[എളമരം | എളമരത്ത്]] ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ. <ref name="niyamasabha" />
 
==രാഷ്ട്രീയ ചരിത്രം==
1971-ൽ [[കെ.എസ്.എഫ് | കെ.എസ്.എഫിലൂടെയാണ്]] എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫിൽ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ സി.പി.ഐ. (എം), സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായി.<ref name="niyamasabha" />
 
മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.<ref name="niyamasabha" />
 
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് എളമരം കരീം.<ref name="niyamasabha" />
 
1996ൽ കോഴിക്കോട് രണ്ടിൽനിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/എളമരം-കരീം |title=എളമരം കരീം |publisher=LDF Keralam |accessdate=27 December 2011}}</ref>
 
2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.<ref name="niyamasabha" />
 
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] ആഡം മുൾസിയെ 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1143927" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി