"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 49.15.42.218 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 65: വരി 65:
*[[കടാങ്കോട്ട് മാക്കം]], ([[കുഞ്ഞിമംഗലം]]),
*[[കടാങ്കോട്ട് മാക്കം]], ([[കുഞ്ഞിമംഗലം]]),
*[[ആലാംകോട്ടം]], ([[കുഞ്ഞിമംഗലം]]),
*[[ആലാംകോട്ടം]], ([[കുഞ്ഞിമംഗലം]]),




പയ്യന്നൂർ ജ്യോതിഷം

ഉത്തരമലബാറിന്റെ സാംസ്കാരിക ഭൂമിക എന്ന് പ്രശസ്തിയാർജ്ജിച്ച
പയ്യന്നൂർ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്തിക്കുന്നതിൽ പ്രധാന
പങ്കുവഹിക്കുകയുണ്ടായി .സാഹിത്യവും , സംസ്കാരവും ,കലകളും , ശാസ്ത്ര
ങ്ങളുമൊരുമിക്കുന്ന ധിഷണയുടെ നാമമായി പ്രാചീനകാലം മുതലറിയപ്പെ
ടാൻ പയ്യന്നൂർ ദേശത്തിൻ കഴിഞ്ഞിട്ടുണ്ട് . സുബ്രഹ്മണ്യദേവനുമായി
ബന്ധപ്പെട്ട പ്രദേശങ്ങളിലെല്ലാം ജ്യോതിഷത്തിന്
കാര്യമായ വേരോട്ടം ലഭിച്ചുകാണുന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിലെ
പ്രധാനപ്പെട്ട സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഒന്നായ പയ്യന്നൂർ ക്ഷേത്രവും
പ്രാചീനകാലം മുതൽ ജ്യോതിഷവിജ്ഞാനത്തിന്റെ ആസ്ഥനമായിരുന്നിരിക്കണം .

സംസ്കൃതം , തർക്കം , വ്യാകരണം , ജ്യോതിശ്ശാസ്ത്രം എന്നീ ശാഖകളിലെ
സർവ്വവിജ്ഞാനകോശം തന്നെയായിരുന്ന വിദ്വാൻ തിരുമുമ്പ് കണ്ടങ്കാളി
യിലുള്ള കുന്നത്തുമനയിലാണ് ജനിച്ചത് .
പയ്യന്നൂരിലെ കരിപ്പത്ത് തറവാട്ടിൽ ജനിച്ച കമ്മാരപ്പൊതുവാൾ വിദ്വാൻ
തിരുമുമ്പിന്റെ ശിഷ്യനും , പിൽക്കാലത്ത് ഏറ്റവും പ്രസിദ്ധനായ ജ്യോതിഷ
പണ്ഡിതനുമാണ്. സംസ്കൃതത്തിന്റെ എല്ലാ ശാഖകളിലും അസാമാന്യമായ
പാണ്ഡിത്യം നേടിയ അദ്ദേഹം ജ്യോതിർഗണിതത്തിൽ നൂതന പരിഷ്കാരങ്ങൾ
വരുത്തിയ പണ്ഡിതനാണ്.
പയ്യന്നൂർ തായിനേരി കണ്ടമ്പത്തുവീട്ടിലാണ്
കണ്ടമ്പത്ത് ശേഖരപ്പൊതുവാൾ എഴുത്തച്ഛന്റെ ഗുരുകുലം . കരിപ്പത്ത്
കമ്മാരനെഴുത്തച്ഛനെ ആ നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്
ഈ ഗുരുനാഥനാണ്. പോത്തേര കൃഷ്ണനെഴുത്തച്ഛൻ , ഉത്തമന്തിൽ
കോരനെഴുത്തച്ഛൻ തുടങ്ങിയവരും ശേഖരപ്പൊതുവാളുടെ ശിഷ്യൻമാരാണ്.
കാനാ എഴുത്തച്ഛൻമാർ എന്ന പേരിലറിയപ്പെട്ട കാനാ കമ്മാരനെഴുത്തച്ഛനും ,
കാനാ രാമനെഴുത്തച്ഛനും പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു.
ഇവരുടെ പ്രധാന ശിഷ്യൻമാരാണ് മമ്പലം ഗുരുക്കന്മാർ .
പന്തയം വെച്ച് വയറ്റിലെ കുഞ്ഞിന്
ജാതകമെഴുതി പട്ടും വളയും നേടിയ പ്രത്ഭാശാലിയായ ഒരെഴുത്തച്ഛനുണ്ട്.
അപ്പാട് രാമനെഴുത്തച്ഛൻ . കൊക്കാനിശ്ശേരി അപ്പാട് വീട്ടിൽ പിറന്ന
ഇദ്ദേഹം ജ്യോതിർഗ്ഗണിതത്തിൽ അദ്വിതീയനായിരുന്നു .


മമ്പലം ഗുരുക്കന്മാർ എന്ന പേരിൽ പ്രസിദ്ധരായ നാലു സഹോദരന്മാരെ
ക്കുറിച്ച് കേൾക്കാത്തവർ ചുരുങ്ങും . കണ്ണൻ ഗുരുക്കൾ , കേളുഗുരുക്കൾ ,
ഗോവിന്ദൻ ഗുരുക്കൾ , ചന്തു ഗുരുക്കൾ എന്നിവരാണ് ആ സഹോദരങ്ങൾ .
പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രത്തിനുസമീപത്തുള്ള കുന്നനാട്ടു പറമ്പിൽ തറവാട്ടി
ലാണ് നാൽവരും താമസിച്ചിരുന്നത് . ഇവരുടെ അച്ഛൻ ചന്തുപ്പണിക്കർ . അമ്മ
മാണിക്യം . ഈ മാതാപിതാക്കളുടെ നാലുമക്കളും ഒരുപോലെ പണ്ഡിതന്മാരായി
വിലസുകയായിരുന്നു . കാനാ എഴുത്തച്ഛന്മാരുടെ ശിഷ്യരാണ് നാലുപേരും .
മൂത്തയാൾ കണ്ണൻ ഗുരുക്കളാണ്. ഇദ്ദേഹമായിരുന്നു ഗുരുകുലത്തിന്റെ മേധാവി.
' ജ്യോതിഷമഞ്ജരി ' യെന്ന കൃതിയുടെ കർത്താവാണ് ഗോവിന്ദൻ ഗുരുക്കൾ .


പയ്യന്നൂരിൽ നിന്നും ആദ്യകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ സുപ്രധാനമായ
സ്ഥാനം പ്രസ്തുത ഗ്രന്ഥത്തിനുതന്നെയാണ്. ജ്യോതിഷത്തിന്റെ ബാലപാഠം
അഭ്യസിക്കുന്ന ഏതൊരാൾക്കും ജ്യോതിഷമഞ്ജരിയിൽ പ്രതിപാദിക്കുന്ന വിഷയ
ങ്ങളിലൂടെ പ്രയാണം നടത്താതിരിക്കാൻ കഴിയില്ല എന്നത് തർക്കമറ്റ വസ്തുതയാണ്.
കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധൻ നാലാമനായ ചന്തു ഗുരുക്കളായിരുന്നു.സർവ്വവിജ്ഞാന
കോശം എന്നുവിളിക്കാവുന്ന പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു.
' നാൽവർപണ്ഡിതന്മാർ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സഹോദരന്മാ
രുടെ സാന്നിധ്യം അക്ഷരാർത്ഥത്തിൽ ഒരു പണ്ഡിത സദസ്സുതന്നെയായിരുന്നെന്ന്
അനുഭവസ്ഥരാൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് !
നിരവധി ശിഷ്യഗണങ്ങളെവാർത്തെടുക്കുവാൻ സാധിച്ച മമ്പലം ഗുരുക്കന്മാരുടെ
തറവാടുമായി ബന്ധപ്പെട്ട വസ്തുതകൾ ഗവേഷണകുതുകികൾക്കുമുമ്പിലെ മഹാസാഗര
മാണെന്നത് തർക്കമറ്റ കാര്യമാണത്രെ ! പയ്യന്നൂരിന്റെ ജ്യോതിഷപാരമ്പര്യത്തിനും ,
സംസ്കൃതഭാഷയുടെ വളർച്ചയിലും മമ്പലം ഗുരുക്കന്മാരുടെ കുന്നനാട്ടു പറമ്പിൽ തറവാടിന്റെ
സംഭാവന ചരിത്രത്തിൽ ഒരു സുപ്രധാനസ്ഥാനം അലങ്കരിക്കുന്നു.
പൂരക്കളി സാഹിത്യത്തിലും , മറുത്തുകളി സാഹിത്യത്തിലും അമൂല്യമായ സംഭാവന
നല്കാൻ ഈ പണ്ഡിതസഹോദരന്മാർക്ക് സാധിച്ചിരുന്നത് രാമന്തളി കൃഷ്ണൻ പണിക്കരെ
പോലുള്ള മറുത്തുകളി വിദഗ്ദന്മാർ പില്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട് . കണ്ണൻ ഗുരുക്കളുടെ
അപ്രകാശിത കവിതകളെക്കുറിച്ചും , മറുത്തുകളി ശ്ലോകങ്ങളും ലേഖനങ്ങളിലൂടെ രാമന്തളി
കൃഷ്ണൻ പണിക്കർ പ്രതിപാദിച്ചിട്ടുണ്ട്.

കരിപ്പത്തു കമ്മാരപ്പൊതുവാളുടെ പ്രധാന ശിഷ്യൻമാരും , പ്രസിദ്ധരുമാണ്
കാരയിൽ കണ്ടമ്പത്ത് കുഞ്ഞമ്പു എഴുത്തച്ഛനും , കരിപ്പത്ത് കുഞ്ഞിരാമനെഴുത്തച്ഛനും .
ഗണിതജ്യോതിഷ ചക്രവർത്തി വി.പി.കെ. പൊതുവാളുടെ പിതാവാണ്
കണ്ടമ്പത്തു കുഞ്ഞമ്പു എഴുത്തച്ഛൻ . ഗണിതശാസ്ത്രത്തിൽ വിശേഷപാണ്ഡിത്യം
ഇദ്ദേഹത്തിനുണ്ടായിരുന്നു . കരിപ്പത്ത് കുഞ്ഞിരാമനെഴുത്തച്ഛനാകട്ടെ ബഹു
ഭാഷാപണ്ഡിതനായിരുന്നു .
പുത്തലത്തു തറവാട്ടിൽ പിറന്ന കമ്മാരനെഴുത്തച്ഛനെന്ന പണ്ഡിതൻ ജ്യോതിഷ
ത്തിൽ മാത്രമല്ല , തന്ത്രവിദ്യയിലും പ്രമാണികനായിരുന്നു .

പയ്യന്നൂരിലെ ഉത്തമന്തിൽ തറവാട്ടിലെ ഏറ്റവും പ്രശസ്തരായ രണ്ടു ജ്യോതി
ഷപണ്ഡിതന്മാരായിരുന്നു കോരനെഴുത്തച്ഛനും , ചിണ്ടനെഴുത്തച്ഛനും .
തായിനേരി കണ്ടമ്പത്തു ശേഖരനെഴുത്തച്ഛന്റെ ശിഷ്യരാണിരുവരും .നിരവധി
ശിഷ്യന്മാർ ഇവർക്കുണ്ട്. ചിണ്ടനെഴുത്തച്ഛന്റെ മകനാണ്
പ്രസിദ്ധ ജ്യോതിഷപണ്ഡിതൻ കല്ലിടിൽ നാരായണപ്പൊതുവാൾ .
അഷ്ടമം ഗലപ്രശ്നത്തിൽ ഏറെ പ്രസിദ്ധിനേടിയ ജ്യോതിഷപണ്ഡിതന്മാരാണ്
പരിയാരം ഗുരുക്കന്മാർ . എം .പി . കുഞ്ഞമ്പു ഗുരുക്കളും , എം .പി . രാമൻ
ഗുരുക്കളും . കടന്നപ്പള്ളിയിലെ പി.വി.കുഞ്ഞിക്കണ്ണൻ ഗുരുക്കളും പ്രസിദ്ധനായ
ജ്യോതിഷജ്ഞനായിരുന്നു. മമ്പലം കുന്നിനാട്ട് പറമ്പിൽ കഷ്ണൻ ഗുരുക്കൾ ,
കുന്നിനാട്ടുപറമ്പിൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ , കുന്നിനാട്ടുപറമ്പിൽ
ചന്തു ഗുരുക്കൾ , സി.പി. ബാലൻ ജോത്സ്യർ , സംസ്കൃതപണ്ഡിതനും , അഷ്ടമംഗലപ്രശ്ന
ത്തിൽ അദ്വിതീയനുമായ പ്രാശ്നീകരത്നം സി.പി. കുഞ്ഞിരാമപ്പണിക്കർ ,കുഞ്ഞിമംഗലം നാരായണപ്പണിക്കർ ,
അച്ചംവീട്ടിൽ നാരയണപ്പൊതുവാൾ കാരയിൽ ചിണ്ടപ്പൊതുവാൾ ,
കുപ്ലേരി കമ്മാരനെഴുത്തച്ഛൻ , തെക്കേകൊറമംഗലത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി,
യു.കെ. കുഞ്ഞിരാമപ്പൊതുവാൾ ,വിദ്വാൻ കെ.പി.നാരായണപ്പൊതുവാൾ ,
വിദ്വശ്ശിരോമണി കെ.വി.നാരായണപ്പൊതുവാൾ , കുന്നരു രാമൻ ഗുരുക്കൾ
തുടങ്ങി നിരവധി ജ്യോതിഷപണ്ഡിതന്മാർ പയ്യന്നൂരിന്റെ പാരമ്പര്യത്തെ സമദ്ധമാക്കിയവരാണ്.
കേരളത്തിലെ ഗണിതശാസ്ത്ര പണ്ഡിതന്മാരിൽ പ്രഥമഗണനീയനായ
കെ.വി.എ.രാമപ്പൊതുവാൾ പയ്യന്നൂർ കേളോത്ത് വാച്ചാക്കര ആനിടിൽ
തറവാട്ടിലാണ് ജനിച്ചത്. കണ്ടമ്പത്ത് കൃഷ്ണനെഴുത്തച്ഛൻ , കേണങ്കോട് എഴുത്തച്ഛൻ , രാമന്തളി
കോളിയത്ത് എഴുത്തച്ഛൻ , വെള്ളൂർ കാമ്പ്രത്ത് കണ്ണനെഴുത്തച്ഛൻ , ചെറുവാച്ചേരി കൃഷ്ണൻ ഗുരുക്കൾ ,
കോറോത്ത് നാരായണൻ ഗുരുക്കൾ ,കുഞ്ഞിമംഗലം കണ്ണൻ ഗുരുക്കൾ ,
ചെറുതാഴത്ത് കോരൻ ഗുരുക്കൾ , മുത്തത്തി കൃഷ്ണൻ ഗുരുക്കൾ , ഗോവിന്ദൻ ഗുരുക്കൾ ,
മാവിച്ചേരി ഗുരുക്കന്മാർ ,കാമ്പ്രത്ത് കോരനെഴുത്തച്ഛൻ ,പൂന്തുരുത്തി കുഞ്ഞമ്പു എഴുത്തച്ഛൻ ,
അന്നൂർ കുഞ്ഞിരാമൻ ഗുരുക്കൾ , തുടങ്ങി നിരവധി ജ്യോതിഷ പണ്ഡിതന്മാർ
പയ്യന്നൂരിന്റെ പാരമ്പര്യത്തിലെ കണ്ണികളായി ഇവിടെ ഉണ്ടായിട്ടുണ്ട്.ബഹുഭാഷാ
പണ്ഡിതനും വാഗ്മിയുമായ വിദ്വാൻ ഏ.കെ . കൃഷ്ണൻ മാസ്റ്ററും പയ്യന്നൂരിന്റെ ചരിത്രത്തിൽ
ഒരു സുപ്രധാനമായ സ്ഥാനം തന്നെ അലങ്കരിക്കുന്നു .

കേരളത്തിനകത്തും ,പുറത്തും പ്രശസ്തമായൊരു പേര്. ശ്രീ, വി.പി.കെ.
പൊതുവാൾ . പയ്യന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസാധ്യാത്മികമേഖലകളിൽ
നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം .
ബഹുമതികൾ ഒന്നിനുപുറകെ ഒന്നായി ,
പല കൈവഴികളിലൂടെ ഒഴുകിയെത്തി ആ മഹാസാഗരത്തിൽ വിലയം പ്രാപിച്ചു.
പയ്യന്നൂരിന്റെ പെരുമ പ്രപഞ്ചത്തോളം വ്യാപിച്ചതിൽ ശ്രീ. വി.പി. കുഞ്ഞിക്ക
ണ്ണപ്പൊതുവാളുടെ പങ്ക് വലുതാണ്. നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്ത ജ്യോതിസ്സദനം
ഇദ്ദേഹത്തിന്റെ ശ്രമഫലമായി പടുത്തുയർത്തിയ സ്ഥാപനമാണ്.
ഇന്നും സംസ്കൃതവും ജ്യോതിഷവും മുഖ്യപാഠ്യവിഷയമായി
വി.പി.കെ.പൊതുവാളുടെ സ്മരണനിലനിർത്തിക്കൊണ്ട് ജ്യോതിസ്സദനം
പയ്യന്നൂരിന്റെ സാം സ്കാരികഭൂമികയിൽ നിരവധി ശിഷ്യന്മാരെ വാർത്തെ
ടുത്തുകൊണ്ടിരിക്കുന്നു.











== ഇതും കാണുക ==
== ഇതും കാണുക ==

18:21, 20 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പയ്യന്നൂർ
Skyline of , India
Skyline of , India

പയ്യന്നൂർ
12°06′N 75°12′E / 12.1°N 75.2°E / 12.1; 75.2
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം 25.23ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 68,711
ജനസാന്ദ്രത 1917/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670307
+91 4985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം,പയ്യന്നൂർ പവിത്ര മോതിരം

കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 17 ലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നിൽ

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

ഐതിഹ്യം

ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

സ്വാതന്ത്ര്യസമരചരിത്രം

സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർഡിയമായി ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.

വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി[1].

ചിറക്കൽ ‌‌‌തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധം കെട്ട് വീണത് പയ്യന്നൂരിലാണ്[1].

പട്ടിണിക്കും കരിഞ്ചന്തക്കും പൂഴത്തിവയ്പ്പിനെതിരെയും രൂക്ഷമായ പ്രക്ഷോഭ സമരങ്ങൾ ഇവിടെ നടന്നിരിന്നു. കോറോം പ്രദേശത്ത് 1948 ഏപ്രിൽ 18ന് നെല്ലടുപ്പ് സമരമുണ്ടായി. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകതൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് മുനയൻക്കുന്നിൽ വെടിയെറ്റ് മരിച്ചത്[1].

പവിത്ര മോതിരം

പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രധാന ക്ഷേത്രങ്ങൾ

ഇതും കാണുക

അവലംബം

പുറംകണ്ണികൾ

പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=1137525" എന്ന താളിൽനിന്ന് ശേഖരിച്ചത്