"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Hist-stub|History of South Asia}}
{{ആധികാരികത}}
മനുഷ്യരാശിയുടെ ആവിർഭാവം മുതൽ ആധുനികകാലം വരെയുള്ള ചരിത്രഗതിയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശമാണു് [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയും]] അതിനോടു ചേർന്ന ഇന്ത്യാ മഹാസമുദ്രതീരത്തെ കരപ്രദേശങ്ങളും. പുരാതനശിലായുഗം മുതൽ ഭൂമിയുടെ വിവിധഭാഗങ്ങളിലേക്കുണ്ടായിരുന്ന മനുഷ്യവംശത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റങ്ങളിൽ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും തദ്ഫലമായി സ്വാഭാവികമായും ഉണ്ടായിരുന്ന പ്രകൃതിവിഭവങ്ങളും പ്രകടമായ പങ്കു വഹിച്ചിട്ടുണ്ടു്. ചരിത്രത്തിന്റെ വീക്ഷണകോണിൽ, ദക്ഷിണേഷ്യ എന്നത് ഹിമാലയത്തിനു തെക്കുള്ള [[ഇന്ത്യ]], [[പാകിസ്താൻ]], [[ശ്രീലങ്ക]], [[നേപ്പാൾ]], [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്]], [[ബർമ്മ]], [[മാലി ദ്വീപ്|മാലിദ്വീപുകൾ]] എന്നീ രാജ്യങ്ങളും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യാ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌. ആധുനികകാലത്തു് ദക്ഷിണേഷ്യ ഈ പരിധികൾക്കുള്ളിലായി പരിഗണിക്കപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ദക്ഷിണേഷ്യയുടെ നെടുനീളത്തെ ചരിത്രം പടിഞ്ഞാറു് ആഫ്രിക്കൻ തീരം മുതൽ കിഴക്കു് പോളിനേഷ്യയോളം വ്യാപൃതവും സമഗ്രവും ആണു്. ഒരർത്ഥത്തിൽ ലോകത്തിന്റെ മൊത്തം ചരിത്രം ദിശ മാറുന്നതിനു് ദക്ഷിണേഷ്യൻ സാഹചര്യങ്ങൾ പലവട്ടവും കളമൊരുക്കിയിട്ടുമുണ്ടു്.
 
==ചരിത്രാതീതകാലം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1121388" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി