"അഡമൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ro:Adamit |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Adamite}} |
|||
{{Infobox mineral |
{{Infobox mineral |
||
| name = അഡമൈറ്റ് |
| name = അഡമൈറ്റ് |
13:18, 22 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
അഡമൈറ്റ് | |
---|---|
General | |
Category | Arsenate mineral |
Formula (repeating unit) | Zn2AsO4OH |
അല്പസിലിക സ്വഭാവമുള്ള ജലയോജിത സിങ്ക് ആർസെനൈറ്റാണ് അഡമൈറ്റ്. Zn2(OH)AsO4. നീണ്ട് ഓർതോറോംബിക് പരലായാണ് സാധാരണ കണ്ടുവരിക. എന്നാൽ പരലുകളായിത്തന്നെ കാണണമെന്നില്ല. കാഠിന്യം 3.5; ആ.ഘ. 4.34-4.35. സുതാര്യമോ അർധതാര്യമോ ആയ വസ്തുവാണിത്. സ്ഥായിയായ നിറമില്ല. ഇളംമഞ്ഞ, പച്ച, റോസ്, തവിട്ട് എന്നീ നിറങ്ങളിൽ കാണുന്നു. അൾട്രാവയലറ്റ് രശ്മികൾ തട്ടി പ്രതിദീപ്തമാകുമ്പോൾ നാരങ്ങയുടെ നിറമാകും. അപൂർവമായി നിറമില്ലാതെയോ, വെളുപ്പായോ കാണാറുണ്ട്.
ഇവ സിരാരൂപത്തിലുള്ള നാക-അയിരുകളുടെ ഇടയിലായി കാണപ്പെടുന്നു. നാകവും ആർസെനിക്കും കലർന്നുളള അയിരുനിക്ഷേപങ്ങൾക്ക് ഓക്സികരണം സംഭവിച്ചാൽ ആ ഭാഗത്ത് അഡമൈററ് അവസ്ഥിതമാകാം. പൊതുവേ ഒരു ഉപധാതുവായാണ് കാണപ്പെടുന്നത്. ഫ്രാൻസ്, ഗ്രീസ്, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ് മുഖ്യമായും ഉള്ളത്. ഫ്രഞ്ചുശാസ്ത്രജ്ഞനായ ആഡംഗിൽബർട്ട് ജോസഫിന്റെ പേരിൽനിന്നുമാണ് അഡമൈറ്റ് എന്ന പേരുകിട്ടിയത്.
അവലംബം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡമൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |