"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Malik bin Anas
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ckb:مالیک کوڕی ئەنەس
വരി 39: വരി 39:
[[bs:Malik ibn Enes]]
[[bs:Malik ibn Enes]]
[[ca:Màlik ibn Anas]]
[[ca:Màlik ibn Anas]]
[[ckb:مالیکی کوڕی ئەنەس]]
[[ckb:مالیک کوڕی ئەنەس]]
[[de:Mālik ibn Anas]]
[[de:Mālik ibn Anas]]
[[en:Malik ibn Anas]]
[[en:Malik ibn Anas]]

20:57, 21 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്‌ലിംപണ്ഡിതൻ
മാലികിബ്നു അനസ്
Madh'habമാലികി, സുന്നി
പ്രധാന താല്പര്യങ്ങൾഹദീസ്, കർമ്മശാസ്ത്രം
സൃഷ്ടികൾമുവത്വ
സ്വാധീനിക്കപ്പെട്ടവർ

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]

മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]

മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

അവലംബം

  1. "The Life and Times of Malik ibn Anas". Islaam.Com. Retrieved 2010-04-10.
  2. ""Imaam Maalik ibn Anas" by Hassan Ahmad, '''Al Jumuah' Magazine'' Volume 11 – Issue 9". Sunnahonline.com. Retrieved 2010-04-10.
"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=1111912" എന്ന താളിൽനിന്ന് ശേഖരിച്ചത്