"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി)
(ചെ.)
1756 ആയപ്പോഴേക്കും മുഗളർ വീണ്ടും പഞ്ചാബിന്റെ പല പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. ഇതിന്റെത്തുടർന്ന് അഹ്മദ് ഷാ വീണ്ടും ഉപഭൂഖണ്ഡത്തിലെത്തുകയും 1756 ഡിസംബറിൽ ലാഹോർ പിടിച്ചടക്കി. 1757 ജനുവരിയിൽ ദില്ലിയും പിടിച്ചടക്കി. [[ദില്ലി]], [[ആഗ്ര]], [[മഥുര]] എന്നീ നഗരങ്ങൾ കൊള്ളയടിച്ചു. ഇതേ സമയം അഹ്മദ് ഷായുടെ മകൻ തിമൂർ, [[അമൃത്സർ|അമൃത്സറും]] കൊള്ളയടിച്ചു. ഇതിനെത്തുടർന്ന് പഞ്ചാബിലേയും സിന്ധിലേയും കശ്മീരിലേയും അഫ്ഗാൻ ആധിപത്യത്തെ മുഗളർ അംഗീകരിച്ചു<ref name=afghans15/>.
 
എന്നാൽ അദ്ദേഹം [[മുഗൾ രാജവംശം|മുഗൾ രാജവംശത്തെ]] സ്ഥാനഭ്രഷ്ടരാക്കിയില്ല. പഞ്ചാബ്, സിന്ധ്, കശ്മീർ എന്നിവിടങ്ങളിൽ അഹ്മദ് ഷായുടെ ആധിപത്യം അംഗീകരിക്കുന്നിടത്തോളം മുഗൾ രാജാക്കന്മാർക്ക് നാമമാത്രമായ അധികാരം ഉണ്ടായിരുന്നു. ഒരു പാവ ചക്രവർത്തിയായി [[Alamgir II|ആലംഗീർഅലംഗീർ രണ്ടാമനെ]] മുഗൾ സിംഹാസനത്തിൽ അഹ്മദ് ഷാ അവരോധിച്ചു.
 
ഇതോടൊപ്പം ആലംഗീർ രണ്ടാമന്റെ മകളെ [[തിമൂർ ഷാ ദുറാനി|തിമൂറും]], മുൻ മുഗൾ ചക്രവർത്തി [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായുടെ]] മകളെ അഹ്മദ് ഷാ ദുറാനിയും വിവാഹം ചെയ്തു<ref name=afghans15/>. അഹ്മദ് ഷാ സിന്ധുവിന് കിഴക്ക് ഒരു പ്രവിശ്യ രൂപീകരിക്കുകയും അവിടെ മകൻ തിമൂറിനെ ഭരണമേൽപ്പിക്കുകയും ചെയ്തു.<ref name=afghanII2/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1108962" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി