"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
+അവലംബം
No edit summary
(+അവലംബം)
| signature =
}}
കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു.<ref name=sify>{{cite news|title=കെടാമംഗലത്തിന് റെക്കോഡ്, സിഫി വെബ്‌സൈറ്റ്|url=http://www.sify.com/carnaticmusic/news/fullstory.php?id=14511935|accessdate=29 ഒക്ടോബർ 2011 |date=}}</ref><br/> 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.<ref name=thindu1>{{cite news|title=Kedamangalam Sadanandan dead, The Hindu|url=http://www.hindu.com/2008/04/14/stories/2008041459090400.htm|accessdate=29 ഒക്ടോബർ 2011 |date=14 ഏപ്രിൽ 2011 }}</ref>
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'', ''വാഴക്കുല'' എന്നീ കഥകളായിരുന്നു. മറ്റൊരു പ്രധാന കഥ ''ഉണ്ണിയാർച്ച''യായിരുന്നു. [[രമണൻ|രമണന്റെ]] അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. പിൽക്കാലത്ത് ''കർണൻ'', ''അഗ്നി നക്ഷത്രം'', ''അവൻ വീണ്ടും ജയിലിലേക്ക്'', ''അഗ്നിപരീക്ഷ'', ''പട്ടമഹിഷി'', ''ചിരിക്കുന്ന മനുഷ്യൻ'', ''വ്യാസന്റെ ചിരി'', ''അഹല്യ'' തുടങ്ങിയ നിരവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ [[വി. സാംബശിവൻ|സാംബശിവനു]] ശേഷം ഏറ്റവുമധികം സ്റ്റേജുകളിൽ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം.
* കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌
==അവലംബം==
<references/>
 
[[വർഗ്ഗം:മലയാള കഥാപ്രാസംഗികർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1090029" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി