"അരകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 7: വരി 7:


{{സർവ്വവിജ്ഞാനകോശം|അമ്മിക്കല്ല്,_ആട്ടുകല്ല്}}
{{സർവ്വവിജ്ഞാനകോശം|അമ്മിക്കല്ല്,_ആട്ടുകല്ല്}}

[[വർഗ്ഗം:അടുക്കള ഉപകരണങ്ങൾ]]

14:07, 27 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മിക്കല്ല്

കറികൾക്കും ചമ്മന്തിയ്ക്കും മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്. ദീർഘചതുരാകൃതിയിലുള്ള അരകല്ലിൽ അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി. ഇതിനു പിള്ളക്കല്ല്, അമ്മിപ്പിള്ള എന്നും പറയാറുണ്ട്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാർഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യൻ ആവിഷ്കരിച്ചു.അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതൽ ജനങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. പഴയ ലിബിയയിൽ നിന്നും അരകല്ലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മിക്സിയുടെ പ്രചാരത്തോടെ പ്രാധാന്യം കുറഞ്ഞെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അരകല്ല് ഉണ്ടാകാറുണ്ട്.

അമ്മിക്കല്ലുപോലെ ഹൃദയം അചഞ്ചലമായിരിക്കണമെന്ന സങ്കല്പത്തിൽ വരൻ വധുവിന്റെ വലതുകാൽ പിടിച്ച് അമ്മിമേൽ ചവിട്ടിക്കുന്ന ഒരു കർമം വിവാഹത്തോടനുബന്ധിച്ചു ബ്രാഹ്മണർ അനുഷ്ഠിക്കാറുണ്ട്. ഇതിന് 'അമ്മിചവിട്ടുക' എന്നാണ് പറയുക.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്മിക്കല്ല്,_ആട്ടുകല്ല് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരകല്ല്&oldid=1088920" എന്ന താളിൽനിന്ന് ശേഖരിച്ചത്