"ഹോസെ റൌൾ കാപബ്ലാങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 78: വരി 78:
[[uk:Хосе Рауль Капабланка]]
[[uk:Хосе Рауль Капабланка]]
[[zh:何塞·劳尔·卡帕布兰卡]]
[[zh:何塞·劳尔·卡帕布兰卡]]
[[വർഗ്ഗം:ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ]]

14:13, 13 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജോസ് റൌൾ കാപബ്ലാങ്ക
കാപബ്ലാങ്ക
മുഴുവൻ പേര്José Raúl Capablanca y Graupera
രാജ്യംക്യൂബ
ജനനം(1888-11-19)19 നവംബർ 1888
ഹവാന, ക്യൂബ
മരണം8 മാർച്ച് 1942(1942-03-08) (പ്രായം 53)
ന്യൂയോർക്ക് സിറ്റി, യു.എസ്.എ.
സ്ഥാനംഗ്രാൻഡ്‌മാസ്റ്റർ
ലോകജേതാവ്1921–27

ക്യൂബയിലെ ഹവാനയിൽ ജനിച്ച ജോസ് റൌൾ കാപബ്ലാങ്ക ലോകചെസ്സിലെ എന്നത്തേയും മികച്ച പ്രതിഭാശാലികളായ കളിക്കാരിലൊരാളാണ്.(José Raúl Capablanca y Graupera ജനനം: 19 നവം 1888 –മരണം: 8 മാർച്ച് 1942) ചെസ്സിൽ 1921 മുതൽ 1927 വരെ ലോകചാമ്പ്യനുമായിരുന്നു കാപബ്ലാങ്ക. അസാധാരണമായ വേഗതയും അവസാനഘട്ട കരുനീക്കങ്ങളിലെ അധീശത്വവും , സൂക്ഷ്മതയും കാപബ്ലാങ്കയുടെ മാത്രം സവിശേഷതയാണ്.

ബാല്യകാലം

പിതാവിന്റെ ചെസ് കരുനീക്കങ്ങൾ കണ്ടു വളർന്ന ഈ പ്രതിഭാശാലിയെ പിതാവു തന്നെയാണ് ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്.4 വയസ്സിനുള്ളിൽ തന്നെ മികവുറ്റ രീതിയിൽ തന്നെ കരുക്കൾ നീക്കാൻ കാപബ്ലാങ്ക കഴിവു നേടി. തുടർന്ന് ഹവാനയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന കാപബ്ലാങ്ക പങ്കെടുത്ത മിക്ക മത്സരങ്ങളിലും പങ്കെടുത്ത് തന്റെ കഴിവു തെളിയിച്ചു. അതിവേഗത്തിലുള്ള കളിയിലും(Rapid chess) കാപബ്ലാങ്ക ഇതിനകം പേരെടുത്തു കഴിഞ്ഞിരുന്നു.

ശൈലി

കാപബ്ലാങ്കായുടെ ശൈലി അതീവ ലളിതം എന്നു വിശേഷിപ്പിയ്ക്കുന്നവരുണ്ട്.എന്നാൽ അത് അത്യന്തം ഭാവനാസമ്പൂർണ്ണവും,സമഗ്രവും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കളിയുടെ വിശകലനത്തിൽ നിന്നു മനസ്സിലാക്കാം.അദ്ദേഹത്തിന്റെ സ്ഥിരം എതിരാളിയും ലോകചാമ്പ്യനുമായിരുന്ന എമ്മാനുവൽ ലാസ്കർ ഒരിയ്ക്കൽ അഭിപ്രായപ്പെട്ടത് “ ഞാൻ ചെസ്സിൽ അനേകം കളിക്കാരെ കണ്ടിട്ടുണ്ട്.എന്നാൽ അവരിൽ പ്രതിഭ കാപബ്ലാങ്ക മാത്രം”. കാർപ്പോവിന്റെയും ഫിഷറുടെയും കളിരീതികളിൽ കാപബ്ലാങ്കയുടെ സ്വാധീനം കാണാൻ കഴിയുമെന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്.

ഫലകം:Link GA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഹോസെ_റൌൾ_കാപബ്ലാങ്ക&oldid=1079364" എന്ന താളിൽനിന്ന് ശേഖരിച്ചത്