"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഴിഞ്ഞ തലക്കെട്ടുകൾ കമന്റ് ചെയ്തു, ഐ.പി. ചെയ്ത മാറ്റം മറച്ചു(ഇംഗ്ലീഷ്)
(ചെ.)No edit summary
വരി 58: വരി 58:
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}}
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ നഗരസഭകൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ നഗരസഭകൾ]]
[[en:Neyyattinkara]]

09:21, 9 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


നെയ്യാറ്റിൻകര പട്ടണം
നെയ്യാർ ഡാം
നെയ്യാർ ഡാം

നെയ്യാർ ഡാം


നെയ്യാറ്റിൻകര പട്ടണം
8°24′N 77°05′E / 8.4°N 77.08°E / 8.4; 77.08
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.

പേരിനുപിന്നിൽ

ദക്ഷിണ കേരളത്തിലെ പ്രധാന നദിയായ നെയ്യാർ നദിയുടെ തീരത്തുള്ള പട്ടണമായതിനാൽ നെയ്യാറ്റിൻകര എന്ന പേർ ലഭിച്ചു.[1]

ചരിത്രം

എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. [2].


ആരാധനാലയങ്ങൾ

  • നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.[3]

അവലംബം

  1. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
  2. പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം
  3. നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം
"https://ml.wikipedia.org/w/index.php?title=നെയ്യാറ്റിൻകര_നഗരസഭ&oldid=1076186" എന്ന താളിൽനിന്ന് ശേഖരിച്ചത്