"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gl:Venkatraman Ramakrishnan |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: io:Venkatraman Ramakrishnan |
||
വരി 43: | വരി 43: | ||
[[hu:Venkatraman Ramakrishnan]] |
[[hu:Venkatraman Ramakrishnan]] |
||
[[id:Venki Ramakrishnan]] |
[[id:Venki Ramakrishnan]] |
||
[[io:Venkatraman Ramakrishnan]] |
|||
[[it:Venkatraman Ramakrishnan]] |
[[it:Venkatraman Ramakrishnan]] |
||
[[ja:ヴェンカトラマン・ラマクリシュナン]] |
[[ja:ヴェンカトラマン・ラマクリシュナン]] |
17:34, 30 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്കടരാമൻ രാമകൃഷ്ണൻ | |
---|---|
ജനനം | 1952 |
അറിയപ്പെടുന്നത് | Bio-crystallography |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2009). |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജൈവരസതന്ത്രം Biophysics and Computational Biology |
സ്ഥാപനങ്ങൾ | MRC Laboratory of Molecular Biology, Cambridge, England |
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം[2][3]
ഇദ്ദേഹം കേംബ്രിഡ്ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു. [4] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[5][6].
ജീവിതരേഖ
തമിഴ്നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക് മാറുകയുംചെയ്തു.ഓഹിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു . [7] ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഘല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ Brookhaven National Laboratory യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, University of Utah യിൽ ജൈവരസതന്ത്രത്തിൽ പ്രോഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെ Laboratory of Molecular Biology യിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. സതന്ത്രത്തിൽ നൽകിയ സംഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[8].
അവലംബം
- ↑ 2009 Nobel Prize in Chemistry, Nobel Foundation.
- ↑ മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം 07/10/2009 ന് ശേഖരിച്ചത്
- ↑ "രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്". മാതൃഭൂമി. Retrieved 2009-10-07.
- ↑ "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
- ↑ "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07.
{{cite news}}
:|first=
missing|last=
(help)CS1 maint: numeric names: authors list (link) - ↑ "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
- ↑ Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
- ↑ "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.