"വൈജയന്തിമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) image
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ta:வைஜெயந்திமாலா
വരി 88: വരി 88:
[[en:Vyjayanthimala]]
[[en:Vyjayanthimala]]
[[mr:वैजयंतीमाला]]
[[mr:वैजयंतीमाला]]
[[ta:வைஜெயந்திமாலா]]
[[te:వైజయంతిమాల]]
[[te:వైజయంతిమాల]]

13:20, 20 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വൈജയന്തിമാല (வைஜெயந்திமாலா பாலி)
ജനനം
വൈജയന്തിമാല
ജീവിതപങ്കാളി(കൾ)ഡോ. ബാലി

1950-60 കളിലെ ബോളിവുഡ് മുൻ നിര നായിക നടിയായിരുന്നു വൈജയന്തിമാല (തമിഴ്: வைஜெயந்திமாலா). (ജനനം: ഓഗസ്റ്റ് 13, 1936). അഭിനയത്തിൽ നിന്ന് വിരമിച്ചതിനുശേഷം രാഷ്ട്രീയത്തിൽ ചേർന്നു. പാർലമെന്റ് അംഗമാവുകയും ചെയ്തു.

ആദ്യ ജീവിതം

വൈജയന്തിമാല ജനിച്ചത് ചെന്നൈയിലാണ്. വിദ്യഭ്യാസം പൂർത്തീകരിച്ചതും അവിടെ തന്നെയാണ്. അതു പോലെ തന്നെ ഭരതനാട്യത്തിലും വൈജയന്തിമാല നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

ആദ്യകാല ജീവിതം

വൈജയന്തിമാല അഭിനയിച്ചു തുടങ്ങുന്നത് 15-മത്തെ വയസ്സിലാണ്. ആദ്യ ചിത്രം തമിഴ് ചിത്രമായ വാഴ്കൈ ആണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രം 1951 ൽ ഹിന്ദിയിൽ പുനർനിർമ്മിച്ചു. 1954 ലാണ് വൈജയന്തിമാല ആദ്യമായി ഹിന്ദിയിൽ അഭിനയിച്ചത്. നാഗിൻ എന്ന ഈ ചിത്രം ഹേമന്തിന്റെ സംഗീതം കൊണ്ടും വൈജയന്തിമാലയുടെ നൃത്തം കൊണ്ടും ഒരു വിജയമായിരുന്നു. ഇതിനു ശേഷം നടൻ ദിലീപ് കുമാർ നായകനായി അഭിനയിച്ച കുറച്ച് ചിത്രങ്ങൾ വൻ വിജയങ്ങളായി. ഇതോടെ വൈജയന്തിമാല ഹിന്ദി ചലച്ചിത്രത്തിലെ മുൻ നിര നായികമാരിൽ ഒരാളായി. 1966 ൽ വൻ വിജയമായിരുന്ന അമ്രപാലി എന്ന ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം

അഭിനയജീവിതത്തിനിടക്ക് രാജ് കപൂറിന്റെ സ്വകാര്യ ചികിത്സകൻ ആയിരുന്ന ഡോ. ചമൻ‌ലാൽ ബാലിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. ഡൊ. ബാലി വിവാഹിതായിരുന്നു എങ്കിലും വൈജയന്തിമാലയെ വിവാഹം ചെയ്യുവാനായി വിവാഹമോചനം നേടുകയായിരുന്നു.[1] വിവാഹത്തിനു ശേഷം അഭിനയജീ‍വിതം ഉപേക്ഷിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.

2007, ൽ എഴുത്തുകാരിയായ ജ്യോതി സബർവാളുമായി ചേർന്ന് തന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.[2]

പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി Best Supporting Actress
for Devdas

1956
പിൻഗാമി
Shyama
for Sharada
മുൻഗാമി Best Actress
for Madhumati

1958
പിൻഗാമി
മുൻഗാമി Best Actress
for Ganga Jamuna

1961
പിൻഗാമി
മുൻഗാമി Best Actress
for Sangam

1964
പിൻഗാമി
മുൻഗാമി Lifetime Achievement
with Ashok Kumar
and
Sunil Dutt

1995
പിൻഗാമി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

അവലംബം



"https://ml.wikipedia.org/w/index.php?title=വൈജയന്തിമാല&oldid=1062541" എന്ന താളിൽനിന്ന് ശേഖരിച്ചത്