"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Vssun (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ�
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:ஊர்வசி
വരി 183: വരി 183:


[[en:Urvashi (actress)]]
[[en:Urvashi (actress)]]
[[ta:ஊர்வசி]]

08:24, 15 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)


ഉർവശി
ജനനം
കവിത/പൊടിമോൾ
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതൽ
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയൻ (1999 -2008)

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.

2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.

അഭിനയ ജീവിതം

1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.

അവാർഡുകൾ

മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്

  • 2006 : അച്ചുവിന്റെ അമ്മ

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്

  • 1989 : മഴവിൽക്കാവടി, വർത്തമാന കാലം
  • 1990 : തലയിണ മന്ത്രം
  • 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
  • 1995 : കഴകം
  • 2006 : മധുചന്ദ്രലേഖ

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉർവശി


"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=1056554" എന്ന താളിൽനിന്ന് ശേഖരിച്ചത്