"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: de:Fruchtkörper, lt:Vaisiakūnis
വരി 63: വരി 63:
{{biology-stub}}
{{biology-stub}}


[[Category:ഫംഗസുകൾ]]
[[Category:കൂൺ]]


[[an:Potrecón]]
[[an:Potrecón]]

13:07, 4 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സീസേഴ്സ് കൂൺ

വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത്[1] ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്‌. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും[1].

സാധാരണ കൂൺ

മലയാളത്തിൽ കൂൺ, കുമിൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് സംസ്കൃതത്തിൽ ശിലിന്ധ്രം എന്ന പേരിലും ഇംഗ്ലീഷിൽ മഷ്‌റൂം (Mushroom) എന്നപേരിലും അറിയപ്പെടുന്നു. കൂണിൽ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു[1].


ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.

മരത്തിലെ കൂൺ

100ഗ്രാം കൂണിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ[1]
ഘടകം അളവ്
ജലാംശം 80%
നൈട്രജൻ 5%
കൊഴുപ്പ് 10%
ധാതുക്കൾ 2%

ഭാരതത്തിൽ

ബട്ടൺകൂൺ

ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്‌. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു. കേരളത്തിൽ കുടുംബശ്രീ മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്[1].

ഔഷധഗുണം

മരക്കൂൺ

ആയുർവേദപ്രകാരം ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീരബലം എന്നവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്‌. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു[1].

കൂൺ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു[1]. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദന നീരിളക്കം തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു[1].

ചിത്രശാല

ഇവയും കാണുക

ഗാനോഡർമ
ഗാനോഡർമ ലൂസിഡം

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 71-72.
"https://ml.wikipedia.org/w/index.php?title=കൂൺ&oldid=1019180" എന്ന താളിൽനിന്ന് ശേഖരിച്ചത്