"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,958 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
പ്ലാങ്ക് ജനിച്ചത് ജർമ്മനിയിലെ കീൽ എന്ന സ്ഥലത്ത് ആണ്. ജോഹൻ ജൂലിയസ് വിൽഹെം ഉം അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എമ്മാ പാറ്റ്സിഗ് ഉം ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ മാമോദീസാ പേര് കാൾ എറണ്സ്റ്റ്‌ ലുട്വിഗ് മാക്സ് പ്ലാങ്ക്(Karl Ernst Ludwig Marx Planck) എന്നാണ്.അദ്ദേഹം അറിയപ്പെട്ടിരുന്നത് മാക്സ് എന്ന നാമധേയത്തിൽ ആയിരുന്നു.
 
അദ്ദേഹംമാക്സ് ആ കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു. അതിൽ രണ്ടു സഹോദരങ്ങൾ അദ്ദേഹത്തിനെ പിതാവിന്റെ ആദ്യ ഭാര്യയിൽ ഉള്ളവർ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അദ്ദേഹം 1864 ലെ ഡാനിഷ്-പ്രേഷിയൻ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. 1867 ൽ പ്ലാങ്കിന്റെ കുടുംബം ജെർമനിയിലെ തന്നെ മ്യുണിച് എന്ന സ്ഥലത്തേക്ക് താമസം മാറി, അവിടെ പ്ലാങ്ക് ഒരു കായിക വിദ്യാലയത്തിൽ ചേർന്നു. അവിടെ അദ്ദേഹം ഹെർമൻ മുള്ളർ എന്ന ഗണിത ആദ്യപകന്റെ കീഴിൽ വാനശാസ്ത്രവും കണക്കും പഠിച്ചു. മുള്ളർ ആണ് പ്ലാങ്കിനെ ഊർജ സംരക്ഷണം എന്നാ ഭൌതിക ശാസ്ത്ര തത്വം പഠിപ്പിച്ചത്. പ്ലാങ്ക് അദേഹത്തിന്റെ 17ആം
വയസിൽ ബിരുദം നേടി. അങ്ങനെ അദ്ധേഹത്തിനു ഭൌതിക ശാസ്ത്ര രംഗത്തേക്ക് വളരെ വേഗം കടന്നുവരാനായി.
 
പ്ലാങ്ക് ഒരു സംഗീത വിദഗ്തൻ കൂടിയായിരുന്നു, അദ്ദേഹം സംഗീത ക്ലാസുകൾക്ക്‌ സ്ഥിരമായി പോയിരുന്നു.കൂടാതെ പിയാനോ സെല്ലോ എന്നിവ ഉപയോഗിച്ച് മനോഹരമായ ഗാനങ്ങൾ പ്ലാങ്ക് നിർമിച്ചിരുന്നു.
 
മ്യുനിച്ചിലെ ഫിസിക്സ്‌ പ്രോഫെസ്സർ ആയ ഫിലിപ്പ് വോൺ ജോളി അദ്ദേഹത്തെ ഭൗതിക ശാസ്ത്ര മേഖലയിൽ വരുന്നതിനെതിരെ ഒരിക്കൽ ഉപദേശിച്ചു "എല്ലാ കണ്ടുപിടുത്തങ്ങളും നടന്നുകഴിഞ്ഞ ഒരു മേഖലയിൽ ശേഷിക്കുന്നത് അടക്കാനുള്ള ചില ദ്വാരങ്ങൾ മാത്രമാണ്." അതിനു മറുപടിയായി മാക്സ് പറഞ്ഞു "ഞാൻ പുതിയവ ഒന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നില്ല പക്ഷെ ഭൗതിക ശാസ്ത്രത്തിന്റെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ മാക്സ് 1974 ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം തൻറെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചു.
 
 
{{Lifetime|1858|1947|ഏപ്രിൽ 23|ഒക്ടോബർ 4}}
8

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1018315" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി