"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[Image:Tamil Nadu topo deutsch mit Gebirgen.png|thumb|Right|300px| Adam's Bridge]]
[[Image:Tamil Nadu topo deutsch mit Gebirgen.png|thumb|Right|300px| പാക് കടലിടുക്കും മാന്നാർ കടലിടുക്കും ബംഗാൾ ഉൾക്കടലും സന്ധിക്കുന്ന ഇന്തോ-ലങ്കൻ അതിർത്തി]]
[[Image:Adams Bridge aerial.jpg|thumb|Right|300px| Adam's Bridge]]
[[Image:Adams Bridge aerial.jpg|thumb|Right|300px| Adam's Bridge]]
[[Image:Adams bridge map.png|thumb|Right|300px| Palk Strait]]
[[Image:Adams bridge map.png|thumb|Right|300px| Palk Strait]]

22:52, 20 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പാക് കടലിടുക്കും മാന്നാർ കടലിടുക്കും ബംഗാൾ ഉൾക്കടലും സന്ധിക്കുന്ന ഇന്തോ-ലങ്കൻ അതിർത്തി
Adam's Bridge
Palk Strait

ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ കടലിടുക്കിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ്‌ പാക് കടലിടുക്ക് (ഇംഗ്ളീഷ് : Palk Strait, തമിൾ : பழக ஸ்ட்ரைட்) തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിനും ശ്രീലങ്കയുടെവടക്കൻ പ്രവിശ്യയായ മാന്നാർ ജില്ലയ്ക്കും ഇടയിലാണ്‌ പാക് കടലിടുക്ക്(Palk Strait) സ്ഥിതി ചെയ്യുന്നത്

പേരിന്‌ പിന്നിൽ

മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ (Sir Robert Palk) കാലത്താണ്‌ ഈ ഭാഗത്തിന്‌ പാക് കടലിടുക്ക് എന്ന പേരു വന്നത്.[1]

ഭൂമിശാസ്തപരമായ പ്രത്യേകത

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ളഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.

സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്

പേരിന്‌ പിന്നിൽ

മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ (Sir Robert Palk കാലത്താണ്‌ ഈ ഭാഗത്തിന്‌ പാക് കടലിടുക്ക് എന്ന പേരു വന്നത്.


ഭൂമിശാസ്തപരമായ പ്രത്യേകത

53 മുതൽ 80 വരെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുദ്രഭാഗം, ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടലായ ബംഗാൾ ഉൾക്കടലിനെ, ഇന്തോ ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അതിസവിശേഷമായ സമുദ്രഘടനയാൽ വേർതിരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ളഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനുമിടയിലുള്ള 30 കിലോമീറ്റർ ദൂരം വരുന്ന രാമസേതു എന്നു പറയപ്പെടുന്ന പാലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചെറു ദ്വീപുകളലും, പവിഴപ്പുറ്റുകളും പാറകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാലും സമുദ്രത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു പാലം പോലെ നിലനിൽക്കുന്നു എന്നതാണ്‌.

അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല

സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

തമിഴ്നാട്ടിലെ പ്രധാന നദിയായ വൈഗൈ നദി ചെന്നുചേരുന്നത് പാക് കടലിടുക്കിലേയ്ക്കാണ്‌. കൂടാതെ ഇന്ത്യയിലെപ്രധാന നന്ദികളായ കൃഷ്ണ, ഗോദാവരി, കാവേരി, ഗംഗ, ബ്രഹ്മപുത്ര എന്ന നദികൾ പാക് കടലിടുക്കിന്‌ അതിർത്തി പങ്കിടുന്ന ബംഗാൾ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു.

ചരിത്രം

ഇതിഹാസകാവ്യമായ രാമായണ കാലഘട്ടം മുതൽ ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധം പരാമർശിക്കുന്ന ഈ മേഖല, മറ്റേതൊരു രാജ്യത്തേക്കാളും കുറഞ്ഞ അളവിൽ സമുദ്രാതിർത്തി പങ്കിടുന്നു എന്നുള്ളതാണ്‌.

ഇന്തോ ലങ്കൻ തീവണ്ടി സർവ്വീസ്

പാക് കടലിടുക്കിലൂടെ 1914 മുതൽ ഇന്തോ സിലോൺ എക്സ്പ്രസ് എന്ന പേരിൽചെന്നൈ മുതൽ ധനുഷ്കോടി വരെയും അവിടുന്നങ്ങോട്ട് കോളംബോ വരെയും സമുദ്രത്തിലൂടെ നീങ്ങുന്ന ജംഗാർ രീതിയും (Ferry Service) ആയിരുന്നു നിലവിലുണ്ടായിരുന്നത്. അരനൂറ്റാണ്ട് പിന്നിട്ട ആ യാത്രാമാർഗ്ഗം പിന്നീടുണ്ടായ 1964 ൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ (cyclone) തുടർന്ന് നിർത്തി വയ്ക്കുകയും പിന്നീടങ്ങോട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുകയും ചെയ്തു

http://www.slrfc.org/2008/05/12/railway-connections-to-india#hide

മറ്റ് പ്രത്യേകതകൾ

സമുദ്രാതിർത്തി ഭേദിക്കുന്നതിനെക്കുറിച്ചുള്ള തർക്കം

പാക് കടലിടുക്ക് പങ്കിടുന്ന സമുദ്രാതിർത്തിയിലെ ഒരു പ്രധാന പ്രശ്നം, അതിർത്തി ലംഘിച്ച് മൽസ്യബ്നധനം നടത്തുന്ന മീപിടുത്തക്കാരെ സംബന്ധിച്ചുള്ളതാണ്‌. അശ്രദ്ധമൂലവും വേണ്ടത്ര സാങ്കേതിക ഉപകരണങ്ങളുടെ പരിമിതിയാലും സാധാരണക്കാരായ മുക്കുവരുടെ ബോട്ടുകൾ ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിക്കുകയും ലങ്കൻ തീരദേശസേന മുക്കുവരെ തടവിലാക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാധാരണയാണ്‌. ലങ്കൻ മൽസ്യബന്ധനത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് തിരിച്ചുംഇതുപോലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്.

നീന്തൽ വിദഗ്ദരുടെ ഇഷ്ടസ്ഥലം

ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് റിക്കാർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീന്തൽ വിദഗ്ദർ നിരവധിയാണ്‌. ഇതു സംബന്ധിച്ച ഏറ്റവും പുതിയ വേഗം 12 മണിക്കൂർ 31 മിനുട്ട് എന്നതാണ്‌. ശ്രീലങ്കയിലെ തലൈമന്നാർ തീരത്തുനിന്നും ഇന്ത്യയിലെ ധനുഷ്ക്കോടി മുനമ്പിലേയ്ക്ക് പന്ത്രണ്ടരമണിക്കൂർ സമയത്തിൽ നീന്തി പുതിയ റിക്കാർഡ് സൃഷ്ടിച്ചത് ഇന്ത്യൻ പോലീസ് സർവ്വീസിലെ (IPS) രാജീവ് ത്രിവേദി എന്ന അൻപതുകാരനാണ്‌.

http://www.hindu.com/2011/03/28/stories/2011032859840400.htm

ചരിത്രാവശിഷ്ടം പേറുന്ന ധനുഷ്ക്കോടി

രാമനാഥപുരം ജില്ല

പാക് കടലിടുക്കിലേയ്ക്ക് തള്ളി നിൽക്കുന്ന ഇന്ത്യൻ മുനമ്പിൽ 1964 ലെ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ്‌ ഉണ്ടാക്കിയത്, ഇന്ത്യയിലെ ഒരു ചരിത്രകൗതുക ഭൂമികയായിരുന്ന ധനുഷ്കോടി ഇപ്പോഴും അവശേഷിക്കുന്ന ഒരു പാട് തിരുശേഷിപ്പുകളുമായി അനാഥമായിക്കിടക്കുന്നു

സേതു സമുദ്രം പദ്ധതി

ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ട് സേതുസമുദ്രം കനാൽ പദ്ധതിയാണ്‌ പാക് കടലിടുക്കിനെ ഇത്രയേറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിപ്പിച്ചത്.

കടലിന്റെ അടിത്തട്ടിൽ നിന്നുയർന്ന് ചെറു ദ്വീപുകളാലും തുരുത്തുകളാലും പവിഴപ്പുറ്റുകളാലും പാറക്കല്ലുകളാലും കൂടിച്ചേർന്ന് ഒരു പാലം പോലെ രൂപമെടുത്ത രാമസേതു എന്ന പാലം പൊളിച്ചുമാറ്റി, സുഗമമായ കപ്പൽ ഗതാഗതത്തിന്‌ വഴിയൊരുക്കുക എന്നതാണ്‌ ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്. അത് വഴി ശ്രീലങ്കൻ തുറമുഖങ്ങളെ ആശ്രയിക്കാതെ, ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള താരതമ്യേനഎളുപ്പവും ദൈർഘ്യം കുറഞ്ഞതുമായ കപ്പൽച്ചാൽ രൂപപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.

ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമനും വാനരസേനയും ചേർന്ന്, സീതയെ മോചിപ്പിക്കാൻ ലങ്കയിലെ രാക്ഷസരാജാവായ രാവണന്റെ കൊട്ടാരത്തിലേയ്ക്ക് ചെന്നെത്തുന്നതിനായി നിർമ്മിച്ച പാലമാണിതെന്നും അതുകൊണ്ട് തന്നെ ഇത് ഇതിഹാസകാവ്യത്തിന്റെ ഇപ്പോഴും നിലനിൽക്കുന്ന തെളിവാണെന്നും ഹിന്ദു സംഘടനകൾ വാദിക്കുകയും

ഒട്ടേറേ വൈവിദ്ധ്യമാർന്ന ആവാസ്ഥവ്യവസ്ഥകളുള്ള ഈമേഘലയിൽ നടത്തുന്ന ഏതൊരു അധിനിവേശവും അതിന്റെ സ്വാഭാവികമായ ജലജൈവവ്യവസ്ഥയെ ബാധിക്കുമെന്നും അതുമൂലം അത്യപൂർവ്വമായ ജലജീവികൾക്ക് വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുകയും

തമിഴ്നാടിന്റെ തീരദേശമേഘലകൾക്ക് ദോഷമാകുകയും മൽസ്യസമ്പത്ത് നഷ്ടമാകുകയും ചെയ്യും എന്നൊക്കെയുള്ള രാഷ്ട്രീയ വാദങ്ങളാലും ഈ പദ്ധതി തുടരാനാകാതെ നിൽക്കുന്നു.

അവലംബം

  1. http://en.wikipedia.org/wiki/Robert_Palk

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പാക്_കടലിടുക്ക്&oldid=1008320" എന്ന താളിൽനിന്ന് ശേഖരിച്ചത്