"തെലുഗു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: fa:زبان تلگو
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Teluqu dili
വരി 99: വരി 99:
[[ar:لغة تيلوغو]]
[[ar:لغة تيلوغو]]
[[ast:Telugu]]
[[ast:Telugu]]
[[az:Teluqu dili]]
[[bcl:Telugu]]
[[bcl:Telugu]]
[[bn:তেলুগু ভাষা]]
[[bn:তেলুগু ভাষা]]

09:20, 17 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തെലുഗു
తెలుగు
Native toഇന്ത്യ
Regionആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഒറീസ്സ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
Native speakers
100 million native, 120 million total (including second language speakers)[അവലംബം ആവശ്യമാണ്]
Dravidian
തെലുഗു ലിപി
Official status
Official language in
 ഇന്ത്യ
Language codes
ISO 639-1te
ISO 639-2tel
ISO 639-3tel

ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ സംസാരിക്കുന്ന ഭാഷയാണ് തെലുഗു (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികൾ‌‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നാണ്‌ ഉച്ചരിക്കുന്നത്. ഇതു ഒരു ദ്രാവിഡ ഭാഷയാണ്. തമിഴ്, മലയാളം,കന്നട തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയിൽ ഹിന്ദിയും ബംഗാളിയും കഴിഞ്ഞാൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. 2001-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാർ ഈ ഭാഷയെ ഒരിക്കൽ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.[1]

പേരിനുപിന്നിൽ

തെലുങ്കു ജനത അവരുടെ ഭാഷക്ക് നൽകിയ പേര്‌ തെലുഗു എന്നാണ്‌. മറ്റു രൂപാന്തരങ്ങളാണ്‌ തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ. മുഹമ്മദീയരും മറ്റുവിദേശീയരും ഈ പദങ്ങളെ കൂടുതൽ ദുഷിപ്പിച്ചിട്ടുണ്ട്. തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികൾ ഉയർത്തിക്കാണിക്കുന്നുണ്ട്. 1) പ്രസിദ്ധമായ മൂന്നു ലിംഗക്ഷേത്രങ്ങൾ അതിരായിക്കിടക്കുന്ന സ്ഥലമാണ്‌ ത്രിലിംഗം അവിടത്തെ ഭാഷയാണ്‌ തെലുങ്ക് [1] എന്നാൽ ഇത് സി.പി.ബ്രൗൺ ആധുനിക കവികളുടെ ഭാവനയെന്ന് പറഞ്ഞ് ഇതിനെ ഖണ്ഡിക്കുന്നു. പുരാണങ്ങളിലൊന്നിലും ത്രിലിംഗം എന്ന നാടിന്റെ പേർ പരാമർശിക്കുന്നില്ല എന്നദ്ദേഹം എടുത്തുകാണിക്കുന്നു. 2)ബുദ്ധമതം ഇന്ത്യയിൽ പ്രചാരം നേടിയിരുന്ന കാലത്ത് തിബത്തിലെ പൺഡിതനായിരുന്ന താരാനാഥൻ രചിച്ച ഗ്രന്ഥത്തിൽ തെലുംഗ് ശബ്ദം ഉപയോഗിച്ചുകാണുന്നുണ്ട്. കലിംഗരാജ്യം ഇതിന്റെ ഭാഗമായിരുന്നു എന്നദ്ദേഹം പറയുന്നുണ്ട്. 3) മൂന്ന് കലിംഗരാജാക്കന്മാർ ഉണ്ടായിരുന്നതിനാൽ ത്രികലിംഗം എന്നും അത് തിലിങ്കമായതാണെന്നുമാൺ മറ്റൊരു വാദം. മൊദൊഗലിംഗം എന്നത് മൂന്ന് ഗലിംഗമെന്നാണ്‌ സി.പി. ബ്രൗൺ കരുതുന്നത്. കണ്ണിങ്ങാമിന്റെ 'പ്രാചീനഭാരത ഭൂമിശാസ്ത്രം' എന്ന കൃതിയിലെ ശിലാശസനത്തെപ്പറ്റിപറയുന്നതിലെ രാജപരമ്പരയെ ത്രികലിംഗാധീശർ എന ബിരുദത്തെപ്പറ്റി പറയുന്നുണ്ട്. [2]

അക്ഷരമാല

തെലുഗു ഭാഷയുടെ ലിപിക്ക് കന്നഡ ലിപിയുമായി വളരെ സാമ്യമുണ്ട്‌.

സ്വരങ്ങൾ

[3]

అం అః
അം അഃ

വ്യഞ്ജനങ്ങൾ

క ఖ గ ఘ ఙ
ക ഖ ഗ ഘ ങ
చ ఛ జ ఝ ఞ
ച ഛ ജ ഝ ഞ
ట ఠ డ ఢ ణ
ട ഠ ഡ ഢ ണ
త థ ద ధ న
ത ഥ ദ ധ ന
ప ఫ బ భ మ
പ ഫ ബ ഭ മ
య ర ల వ
യ ര ല വ
శ ష స హ ళ
ശ ഷ സ ഹ ള

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

  • ^ അവിശ്വാസികളെ പോർത്തുഗീസ് ഭാഷയിൽ വ്യവഹരിച്ചിരുന്നത് ഗെന്തൂ എന്ന ശബ്ദം കൊണ്ടായിരുന്നു. ഇതാദ്യം എല്ലാ നാട്ടുകാരെയും സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് തെലുങ്കര മാത്രം വിവക്ഷിക്കുന്ന പദമായിത്തീർന്നു.

അവലംബം

  1. എ.ഡി. കാം‌പ്ബെൽ
  2. ജനറൽ കണ്ണിങ്ങാം
  3. http://www.kavya-nandanam.com/dload.htm തെലുഗു അക്ഷരങ്ങൾ തെളിയുന്നില്ലെങ്കിൽ Pothana2000 എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=തെലുഗു_ഭാഷ&oldid=1005465" എന്ന താളിൽനിന്ന് ശേഖരിച്ചത്