"റോബർട്ട് ലൂയി സ്റ്റീവൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fy:Robert Louis Stevenson
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Robert Louis Stevenson
വരി 53: വരി 53:
[[it:Robert Louis Stevenson]]
[[it:Robert Louis Stevenson]]
[[ja:ロバート・ルイス・スティーヴンソン]]
[[ja:ロバート・ルイス・スティーヴンソン]]
[[jv:Robert Louis Stevenson]]
[[ka:რობერტ ლუის სტივენსონი]]
[[ka:რობერტ ლუის სტივენსონი]]
[[ko:로버트 루이스 스티븐슨]]
[[ko:로버트 루이스 스티븐슨]]

10:23, 13 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആർ.എൽ.സ്റ്റീവൻസൺ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (നവംബർ 13, 1850 – ഡിസംബർ 3, 1894). ജോർജ്ജ് ലൂയിസ് ബോർഹസ്, ഏണസ്റ്റ് ഹെമിങ്‌വേ, റുഡ്യാർഡ് കിപ്ലിങ്ങ്, വ്ലാഡിമിർ നബക്കോവ് തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബർട്ട് ലൂയിസ് സ്റ്റീവൻസൺ. [1] മിക്ക ആധുനിക സാഹിത്യകാരന്മാരും ആർ.എൽ. സ്റ്റീവൻസണെ അപ്രധാനം എന്നുകരുതി. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിർ‌വ്വചനങ്ങളിൽ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമർശകർ സ്റ്റീവൻസണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത്.

ജീവിതരേഖ

കുട്ടികളുടെ പ്രിയ എഴുത്തുകാരനായ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ 1850-ല് എഡിന്ബറോയിലാണ് ജനിച്ചത്. ഒരു എഞ്ചിനീയർ കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് മതിയായ ആരോഗ്യം ഇല്ലായ്മ മൂലം എഞ്ചിനീയറാകാൻ കഴിഞ്ഞില്ല. എന്നാൽ ഉദ്വേഗജനകമായ കഥകൾ മെനയുന്നതിൽ മനസ്സ് സദാ വ്യാപൃതമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ട്പിടിത്തങ്ങൾ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകൾ ചമയ്കൂന്നതിൽ പ്രഗല്ഭനായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാൻ വേണ്ടി പറഞ്ഞുതുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ ട്രഷർ ഐലന്ഡ് എന്ന കഥാപുസ്തകമായി പരിണമിച്ചത്. കിഡ്നാപ്ഡ്,ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളും പ്രസിദ്ധമാണ്.

1886-ൽ എഴുതിയ "ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" (The Strange Case of Dr.Jekyll and Mr. Hyde എന്ന ലഘുനോവൽ സ്റ്റീവൻസന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളിലൊന്നാണ്. സാഹിത്യത്തിൽ വിഭക്തസ്വഭാവത്തിന്റെ ഏറ്റവും പ്രശസ്ഥമായ ചിത്രീകരണമാണ് അതെന്ന് പറയാം. "ജെക്കിൾ ആന്റെ ഹൈഡ്" എന്ന് ധാർമ്മികമായി സ്ഥിരതയില്ലാത്ത വ്യക്തിത്ത്വങ്ങളെ പരാമർശിച്ച് പറയാറുണ്ട്.

അവലംബം

  1. R.H.W. Dillard, Introduction to Treasure Island, by Signet Classics, 1998. ISBN 0-451-52704-6. See Page XIII