"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 519: വരി 519:


ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ [[വിക്കി:നാമമേഖല|നാമമേഖലയിലും]] അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:23, 13 ജൂലൈ 2011 (UTC)
ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ [[വിക്കി:നാമമേഖല|നാമമേഖലയിലും]] അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:23, 13 ജൂലൈ 2011 (UTC)


:ഇതിനൊപ്പം '''സേവ് ചെയ്യുക''' എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 08:28, 13 ജൂലൈ 2011 (UTC)

08:28, 13 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നിർദ്ദേശക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

സ്വാഗതം പറയാൻ ബോട്ട്

ധാരാളം പുതിയ ഉപയോക്താക്കൾ വരികയും അതിൽ പലർക്കും യഥാ സമയം സ്വാഗതം പറയാൻ പറ്റാതെയും പോകുന്നുണ്ട്. ആക്റ്റീവായ യൂസേർസ് ഇല്ലാത്ത സമയത്ത് രജിസ്റ്റർ ചെയ്യുന്ന പുതിയ ഉപയോക്താക്കളെ വിസ്മരിക്കുവാൻ പാടില്ലല്ലോ. ബോട്ട് സ്വാഗതം പറയട്ടെ എന്നാണ്‌ എന്റെ അഭിപ്രായം. പുതിയവർക്ക് ബോട്ടാണൊ എന്ന് അറിയുകയുമില്ലല്ലോ. --ചള്ളിയാൻ ♫ ♫ 04:40, 1 നവംബർ 2008 (UTC)[മറുപടി]

  • അനുകൂലിക്കുന്നു --ഷാജി 21:21, 1 നവംബർ 2008 (UTC)[മറുപടി]
  • നിഷ്പക്ഷം ബോട്ട് ഫലപ്രദമാവാൻ 24 മണിക്കൂറും ബോട്ട് തുടർച്ചയായി ഓടിക്കൊണ്ടിരിക്കണം എന്നാണെന്റെ അറിവ്. അങ്ങനെ ഓടിക്കാൻ ആരെങ്കിലും സന്നദ്ധൻ/സന്നദ്ധയാണോ? --ജേക്കബ് 21:27, 1 നവംബർ 2008 (UTC)[മറുപടി]
  • നിഷ്പക്ഷംമനുഷന്മാർ :) ഉണ്ടെങ്കിൽ അവർ തന്നെ സ്വാഗതം ചെയ്യുന്നതല്ലേ നല്ലത്? അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം 1 മണിക്കൂറോ മറ്റോ കഴിഞ്ഞിട്ടും ആരും സ്വാഗതിച്ചില്ലെങ്കിൽ മാത്രം ബോട്ടോടിക്കാൻ വല്ല സമ്വിധാനവുമുണ്ടോ?--അഭി 07:04, 2 നവംബർ 2008 (UTC)[മറുപടി]
  • നിഷ്പക്ഷം - ബോട്ട് 24 മണിക്കൂറും ഓടിക്കാനൊന്നും പ്രശ്നമില്ല. പക്ഷേ സ്വാഗതം പറയുമ്പോൾ സംശയമുണ്ടെകിൽ ച്വാദീരെടേ (“വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ) എന്നു പറയുന്നത് ബോട്ടായാൽ പ്രശ്നമാവും. അല്ലെങ്കിൽ കപ്പിത്താന്റെ പേരിൽ നിന്നോടിക്കണ്ടി വരും (അത് ചട്ടവിരുദ്ധം). ഒരു മാനുഷിക ബന്ധം പോവില്ലേ? --ജ്യോതിസ് 21:43, 11 നവംബർ 2008 (UTC)[മറുപടി]
ഈ പ്രശ്നത്തിന് പരിഹാരം ഉണ്ട്. ഈ താളിലെ Random signature guide എന്ന ഭാഗത്ത് പറയുന്ന കാര്യം ഇതുതന്നെയല്ലേ? --സിദ്ധാർത്ഥൻ 07:21, 13 നവംബർ 2008 (UTC)[മറുപടി]
ഇടക്കെങ്കിലും ഒരു ബോട്ടോടിച്ച് സ്വാഗതം പറയാൻ വിട്ടുപോയവരെയും കണ്ടുപിടിച്ച് സ്വാഗതിക്കണം എന്നാണുദ്ദേശിക്കുന്നത്. --ചള്ളിയാൻ ♫ ♫ 02:22, 12 നവംബർ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - യാന്ത്രികമായി നിർമ്മിക്കപ്പെടുന്ന ഉപയോക്താക്കൾക്ക് സ്വാഗതമോതാൻ ഇത്തരമൊരു ബോട്ട് നല്ലതായിരിക്കും. ഇപ്പോൾ ഇത്തരക്കാരെയാണ് നമ്മൾ തീരെ ഗൌനിക്കാതെ പോകുന്നത്. :) --സിദ്ധാർത്ഥൻ 11:33, 12 നവംബർ 2008 (UTC)[മറുപടി]
  • സംവാദം യാന്ത്രിക അക്കൗണ്ടുകാർക്ക് മലയാളം അറിയാൻ തീരെ സാദ്ധ്യതയില്ല. അതിനാൽ അവരെ മലയാളത്തിൽ സ്വാഗതിക്കുന്നതിൽ അർത്ഥമില്ല. പല യാന്ത്രികരും സ്വാഗതും മായ്ച്ച് കളഞ്ഞിട്ടുമുണ്ട്. ഒരു ഇംഗ്ലീഷ് സ്വാഗതമുണ്ടാക്കിയാലോ?--അഭി 11:47, 12 നവംബർ 2008 (UTC)[മറുപടി]
  • സംവാദം എനിക്ക് കിട്ടിയ ഒരു റൊമേനിയൻ വെൽക്കംബോട്ട് സ്വാഗതമിതാ [1] --സിദ്ധാർത്ഥൻ 11:57, 12 നവംബർ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഇതിനു തീരുമാനം എന്തായി പിള്ളേരെ :) ആരും എതിര് ഇല്ലെങ്ങിൽ നമുക്ക് ചെയ്തുകൂടെ ? ‌-- ടിനു ചെറിയാൻ‌ 11:58, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]
കെജീസ് ബോട്ടും, ജോട്ടറൂം ഈ പണി ചെയ്യാറുണ്ടായിരുന്നു. ടിനുവും ഓടിച്ചോളൂ.. :-)--Vssun (സുനിൽ) 15:46, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]
വോകേ ..എങ്കിൽ ഞാൻ ഉടനെ അപ്പ്രുവൽ റിക്വസ്റ്റ് ഫയൽ ചെയ്യാം -- ടിനു ചെറിയാൻ‌ 06:50, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]
  • സംവാദംയാന്ത്രികരെ സ്വാഗതം ചെയ്യാൻ മതി. യാന്ത്രികരെ ഗൗനിക്കാതിരിക്കുന്ന വിക്കികളിൽ നമ്മൾ മുൻപന്തിയിലാണ്‌. അഭിഷേകിന്റെ അഭിപ്രായം പരിഗണിക്കേണ്ടതാണ്‌. റൊമേനിയൻ വിക്കിപീഡിയയിൽ എനിക്കു കിട്ടിയ സ്വാഗതം സിദ്ധന്റേതിൽനിന്ന് വ്യത്യസ്തമാണ്‌. ഇങ്ങനെ ചെയ്താൽ പോരേ? വേണമെങ്കിൽ മറ്റു ഭാഷകളിലുള്ള വിവർത്തനവും ചേർക്കാം. അല്ലേൽ താഴത്തെ സംവാദപ്രകാരം ചെയ്യണം.--തച്ചന്റെ മകൻ 07:27, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]
വേണമെങ്ങിൽ 1 ദിവസം കഴിഞ്ഞിട്ടും സ്വാഗതം കിട്ടാത്ത പുതിയ ഉപയോക്താക്കൾക്ക് മതി ബോട്ട് സ്വാഗതം എന്ന് വെക്കാം . യാന്ത്രികർ‌ മലയാളികളും ആകാമല്ലോ . ഒരു ഇംഗ്ലീഷ് പരിഭാഷ ലിങ്ക് കൂടി കൊടുക്കുന്നത് നല്ലതായിരിക്കും . . കപ്പിത്താന്റെ താളിലെക്കും ഒരു ലിങ്ക് വേണമെങ്ങിൽ കൊടുക്കാം ... ‌-- ടിനു ചെറിയാൻ‌ 08:08, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

{{സ്വാഗതം/bot}} ഇതിനായി ഇപ്പോൾ ഉപയോഗിക്കുന്ന ഫലകമാണ്. --Vssun (സുനിൽ) 15:12, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

  • എതിർക്കുന്നു .നിങ്ങൾ പുതുതായി ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നു. വീട്ടുകാരൻ നിങ്ങളെ കൈ പിടിച്ച് അകത്തേക്ക് കയറ്റുന്നതും വീടിനുമുമ്പിലെ ടേപ്പ് റിപ്പോഡർ കയറിയിരിക്കൂ അകത്തേക്ക് സ്വാഗതം എന്ന് പറയുന്നതുമൊരു പോലെയാണെന്ന് എനിക്ക് അഭിപ്രായമില്ല. ആളുകൾ ഒരു ദിവസം വരുന്നതിന് പരിധിയുണ്ടല്ലോ. അവരെ ഒരു കാറ്റഗറിയിലിട്ട് ലിസ്റ്റാക്കിത്തിരിച്ച് സൗകര്യപ്രകാരം അഡമിനുകളാരെങ്കിലും വന്ന് ഒരു പേസ്റ്റ് ചെയ്യേണ്ട ആവശ്യമല്ലേ ഉള്ളൂ. അത് കയറിവരുമ്പോ തന്നെ വേണമെന്നുമില്ല. വിക്കിയിലെ ഒരു പ്രവർത്തകൻ സ്വാഗത സന്ദേശം നേരിട്ട് അയക്കുമ്പോൾ തന്നെ പുതിയ അംഗത്തിന് ഒരു ഊഷ്മളതയും ആനന്ദവും പകരും എന്നാണ് എന്റെ അനുഭവം.--സുഹൈറലി 06:48, 13 ജൂലൈ 2011 (UTC)[മറുപടി]

മലയാളികളല്ലാത്തവരോട് സ്വാഗതം പറയാൻ

മലയാളികളല്ലാത്തവരോട് സ്വാഗതം പറയാൻ ഫലകം:സ്വാഗതം/ഇതരഭാഷകളിൽ എന്നൊരു ഫലകം നിർമ്മിച്ചിട്ടുണ്ട്. ഇത് Mediawiki:Lang-ഉം അതിന്റെ ഉപതാളും (ഉദാ: Mediawiki:Lang/en, Mediawiki:Lang/fr) ഉപയോഗിച്ച് ഉപയോക്താവിന്റെ ക്രമീകരണങ്ങളിൽ നിന്നും അയാൾ ഉപയോഗിക്കുന്ന ഭാഷ കണ്ടെത്തി അതിനനുസൃതമായ സന്ദേശം ലഭ്യമാക്കുന്നതാണ്. ഉദാഹരണത്തിന് ഭാഷ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് എന്നിവ ഉപയോഗിക്കുന്നവർക്ക് യഥാക്രമം ഫലകം:സ്വാഗതം/en, ഫലകം:സ്വാഗതം/fr എന്നീ താളുകളിലെ സന്ദേശം ലഭിക്കുന്നതാണ്. ആവശ്യമായ ഭാഷകൾക്കുള്ള ഉപതാളുകൾ നിർമ്മിക്കണമെന്നു മാത്രം. ക്രമീകരണത്തിൽ ഭാഷ: ഇംഗ്ലീഷ് (en) അല്ലെങ്കിൽ ഫ്രഞ്ച് (fr) സെറ്റ് ചെയ്ത് ഈ താൾ റീഫ്രെഷ് ചെയ്തു നോക്കിയാൽ സന്ദേശത്തിൽ വരുന്ന വ്യത്യാസം താങ്കൾക്ക് കാണാവുന്നതാണ്.

ഈ ഫലകം സ്വാഗതം ഫലകത്തിൽ ചേർക്കുവാൻ ഉദ്ദേശിക്കുന്നു. ഏതൊക്കെ ഭാഷയിൽ വേണം, സന്ദേശം എന്തായിരിക്കണം, എവിടെ വേണം, എന്നിവയെ പറ്റി കൂടുതൽ ചർച്ചകൾ ക്ഷണിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 17:59, 24 ഫെബ്രുവരി 2009 (UTC)[മറുപടി]

float --Vssun 04:28, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

കവാടം

കവാടങ്ങൾ എല്ലാം ആവശ്യമുള്ളതൊക്കെ ആണെങ്കിലും, ആവശ്യത്തിനു ലേഖനങ്ങൾ ഇല്ലാതെയും, കവാടങ്ങൾ പരിപാലിക്കാൻ ഉപയോക്താക്കൾ ഇല്ലാതെയും, വെറുതെ കവാടം താളുകൾ മാത്രം ഉണ്ടാക്കിയിടുന്നത്, തലക്കെട്ടു ലേഖനങ്ങൾ ഉണ്ടാക്കി ഇടുന്നതു പോലെ തന്നെ നിരർത്ഥമായ പ്രവർത്തി ആണ്‌. അതിനാൽ അതിലെക്ക് ആവശ്യമായ നയരൂപീകരണം നടത്തേണ്ടത് ആവശ്യമാണ്‌. --Shiju Alex|ഷിജു അലക്സ് 08:27, 17 നവംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള അഞ്ച് നിർദ്ദേശങ്ങളും കാരണങ്ങളും താഴെ കൊടുത്തിരിക്കുന്നു. ദയവായി അഭിപ്രായം അറിയിക്കുക. ഇത് ഈ താളിൽ നിലവിലുള്ള സംവാദത്തിന്റെ തുടർച്ചയായി കണക്കാം.

  • ചിത്രം തെരഞ്ഞെടുക്കുന്നതിന്നു മിനിമം വോട്ട് ലഭിച്ചിരിക്കണം. (ഇവിടെ നിന്നും)
ഒന്നോ രണ്ടോ വോട്ടിന്റെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാം.
  • “സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്“ എന്ന മാനദണ്ഡം ഒരു മാസത്തിനുള്ളിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിലാവണം (ഇവിടെ നിന്നും)
നാമനിർദ്ദേശം അനന്തമായി കിടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. സമയപരിധി കുറഞ്ഞുപോയി എന്ന പരാതിയും ഒഴിവാക്കാം
  • ഉള്ളടക്കത്തെ പറ്റിയുള്ള ചെറിയ വിവരണം രേഖപ്പെടുത്തണം; അതായത് ചിത്രത്തിൽ എന്താണന്ന് സൂചിപ്പിച്ചിരിക്കണം എന്ന നിബന്ധന കൂടി ചേർക്കുക.
ലേഖനത്തിൽ ചിത്രത്തിന്റെ പ്രാധാന്യം, ചിത്രത്തിന്റെ അമൂല്യത എന്നീ കാര്യങ്ങൾക്ക് പ്രാധാന്യം ലഭിക്കുവാൻ സഹായകരമാവും
  • ചിത്രത്തിന്റെ പേര് അർത്ഥമുള്ളതായിരിക്കണം.
ചിത്രത്തിന്റെ സംവാദം:6a00d8341ca5c553ef00e5502066808833-640wi.jpg ഇത്തരം പേരുകൾ ഒഴിവാക്കാൻ സഹായകരമാവും --സാദിക്ക്‌ ഖാലിദ്‌ 09:42, 22 ഡിസംബർ 2008 (UTC)[മറുപടി]
  • വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം (ഇതിനു താഴെയുള്ള നിർദ്ദേശം)
അനുകൂലിക്കുന്നു, എതിർക്കുന്നു, നിഷ്പക്ഷം എന്നു മാത്രം വരാതിരിക്കാൻ. --സാദിക്ക്‌ ഖാലിദ്‌ 09:57, 22 ഡിസംബർ 2008 (UTC)[മറുപടി]

ഇതിന്റെ കൂടെ വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം എന്നു കൂടി നിഷ്കർഷിച്ചുകൂടെ. വെറുതെ അനുകൂലിക്കുന്നു, എതിർക്കുന്നു, നിഷ്പക്ഷം എന്നു മാത്രം വരാതെ അതെന്തുകൊണ്ട് എന്ന് ഓരോ വോട്ട് ചെയ്യുമ്പോൾ വ്യക്തമാക്കുന്നത് നല്ലതല്ലേ. --സിദ്ധാർത്ഥൻ 09:51, 22 ഡിസംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രത്തിനു താഴെ ഛായഗ്രഹകൻറ്റെ പേര് അനാവശ്യമല്ലെ?--Abdullah.k.a 10:07, 22 ഡിസംബർ 2008 (UTC)[മറുപടി]

ഛായഗ്രഹകൻറ്റെ പേര് അത്യാവശ്യമല്ലെങ്കിലും അനാവശ്യമല്ല. ഒരു പ്രോൽസാഹനമെന്നനിലയിൽ നല്ലതുമാണ്. പ്രശംസ ഇഷ്ടപ്പെടുന്ന എന്നേപ്പോലുള്ളവർക്ക് noble 06:43, 23 ഡിസംബർ 2008 (UTC)[മറുപടി]

സാങ്കേതികപദകോശം

സാങ്കേതികപദങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു നിഷ്ടയും മല.വിക്കിയിലില്ലല്ലോ. പല ലേഖനങ്ങളിലും സാങ്കേതികപദങ്ങൾ പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ലീഷ് പദങ്ങൾക്കു പകരം മലയാളപദങ്ങൾ ഉപയോഗിക്കുന്നത് നല്ലതുതന്നെ. പക്ഷേ സാങ്കേതികനാമങ്ങൾ പലപ്പോഴും എന്താണെന്ന് തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടുന്നു. ഒരേ പദം പലതിനെ കുറിക്കാനുപയോഗിക്കുന്നതും ഒരു സംഗതിയെക്കുറിക്കാൻ പലേ പദങ്ങളും ഉപയോഗിക്കുന്നതും പ്രയാസമുണ്ടാക്കും(ഉദാ: തരം എന്ന പദം ശാസ്ത്രീയവർഗ്ഗീകരണത്തിൽ എന്തിനെ കുറിക്കുന്നു എന്ന് എനിക്കിതുവരെ മനസ്സിലായില്ല. order =ഗോത്രം എന്നാണ്‌ ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുള്ളത്. അതാണ്‌ ശരിയും. പദാനുപദതർജ്ജുമ പലയിടത്തും അസ്ഥാനത്താണ്‌ salt mangotree പോലെ). മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സാങ്കേതികപദങ്ങളുടെ ഇംഗ്ലീഷ് വാക്കുകൾ വലയത്തിൽനൽകേണ്ടതാണ്. അവയ്ക്ക് അന്തർവിക്കിയില്ലെങ്കിൽ വിശേഷിച്ചും. വലയങ്ങളെക്കൊണ്ട് താൾ നിറക്കരുത്. ഉദാ ഭൌതികശാസ്ത്രം(Physics) എന്നെഴുതരുത്. സാങ്കേതികപദങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ആദ്യവരിയിൽ അതതു പദങ്ങളുടെ ഇംഗ്ലീഷ് കൊടുക്കേണ്ടതാണ്‌ ഉദാ:ഭൗതികശാസ്ത്രം(Physics).

നമ്മുടെ ബോധനമാദ്ധ്യമം ഇംഗ്ലീഷാണെന്നതുകൊണ്ട് വിക്കിയിൽ എഴുതപ്പെടുന്ന പല ലേഖനങ്ങൾക്കും സാങ്കേതികമലയാളങ്ങൾ കാണില്ല. അസ്വീകാര്യങ്ങളായ ഇംഗ്ലീഷ് പദങ്ങൾക്കു പകരം മലയാളപദങ്ങൾ തെരഞ്ഞെടുക്കാനും വേണ്ടിവന്നാൽ ഉചിതപദം രൂപീകരിക്കാനും ഒരു ഏകീകൃതസാങ്കേതികപദകോശം വേണ്ടതാണ്‌. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച പദകോശങ്ങളാകട്ടെ മാർഗ്ഗദർശികൾ - അതിലെ അനുചിതങ്ങളായ പദങ്ങളെ മാറ്റുകയുമാവാം. റിവേഴ്സ് രീതിയിൽ തയ്യാറായ ഒരു പദകോശമാണ്‌ ആവശ്യം. ചുരുക്കം ചില സംഗതികൾക്ക് ഒന്നിലധികം പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പുതിയ പദങ്ങൾ സമവായത്തോടെ അതിൽ കൂട്ടിച്ചേർക്കുകയും ലേഖനങ്ങൾ എഴുതുന്നവർ ആ പദങ്ങൾതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.

സാങ്കേതിക പദകോശത്തിന്റെ രൂപീകരണം ഇംഗ്ലീഷിലെ പോലെ (നോക്കുകw:Category:Terminology, w:Category:Glossaries) ചെയ്യാവുന്നതാണ്‌. ഓരോ വിഭാഗത്തിനും ഈരണ്ടുതാൾ താൾ വേണ്ടിവരും: മലയാളം - ഇംഗ്ലീഷ്. ചെറുവിവരണം ഒരു താൾ. ഇംഗ്ലീഷ്- മലയാളം എന്ന് വേറെതാൾ.(മറ്റെന്തെങ്കിലു ആശയം?) വിക്കിനിഘണ്ടുവിൽ സാങ്കേതികപദങ്ങൾ ചേർക്കുകയാണെങ്കിൽ കൂടുതൽ സൌകര്യമാകും. പദകോശം അതതു ജ്ഞാനമേഖലകളിൽ അറിവുള്ളവർ ഒരു പദ്ധതിയായി ഏറ്റെടുത്താൽ എളുപ്പമായി. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു--തച്ചന്റെ മകൻ 11:08, 18 ജൂൺ 2009 (UTC)[മറുപടി]


നല്ല നിർദ്ദേശം. --ശ്രീകല 11:17, 18 ജൂൺ 2009 (UTC)[മറുപടി]

നല്ല നിർദ്ദേശമാണു്. പക്ഷെ ഒരോന്നും പരിപാലിക്കാൻ ഒരാൾ വേണം. ഗണിതത്തിനു് ഇതേ പോലുള്ള ഒരെണ്ണം ഇതിനകം ഉണ്ടു് വർഗ്ഗം:ഗണിതം കാണുക. പക്ഷെ അതു് തുടങ്ങിയപ്പോഴുൾല ഉത്സാഹം മറ്റു് വിഷയങ്ങൾക്കു് ഇല്ലാതെ പോയി. --Shiju Alex|ഷിജു അലക്സ് 11:27, 18 ജൂൺ 2009 (UTC),[മറുപടി]

float - ഇത് പ്രാവർത്തികമാവുകയാണെങ്കിൽ ഇതിനെ മലയാളം വിക്കിപീഡിയയുടെ പുറത്തേക്കും എത്തിക്കണം. അപ്പോൾ മാത്രമേ അതിനു നമ്മളുദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. --Anoopan| അനൂപൻ 11:44, 18 ജൂൺ 2009 (UTC)[മറുപടി]

അനൂപാ, അതിന്റെ ആവശ്യമില്ല. മലയാളംവിക്കി മലയാളത്തിന്റെ വൈജ്ഞാനികമേഖലയെ സ്വാധീനിക്കത്തക്കവിധം വളർന്നാൽ ഇത് സാധ്യമാകുമെന്നതിൽ സംശയമില്ല. വിക്കിയുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പുവരുത്താനായാൽ മല.വിക്കിക്കുവേണ്ടി തുറന്ന പ്രചാരണം നടത്താനാവും. ഇന്നത്തെ അവസ്ഥയിൽ അത് സാധ്യമല്ലെന്നറിയാമല്ലോ. അതിന് പുതിയ പദ്ധതികളും യജ്ഞങ്ങളും ആവശ്യമാണ്. മേൽപ്പറഞ്ഞ കാര്യം സാങ്കേതികപദങ്ങൾ ഏകീകരിച്ച് വിക്കിയിൽ എഴുതുന്നവർക്കും വിക്കിയെ അവലംബിക്കുന്നവർക്കും കൂടുതൽ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.➤ വിക്കിയിൽ വരുന്ന ചർച്ചകൾ പലതും ഇവ്വിധം സമവായത്തിലെത്തുന്നത് കഷ്ടം.--തച്ചന്റെ മകൻ 13:42, 24 ജൂൺ 2009 (UTC)[മറുപടി]

ഞാൻ പറഞ്ഞതും അതേ ഉദ്ദേശത്തോടു കൂടിയാണ്‌. ഇത്തരം സാങ്കേതിക പദാവലികൾ ആവശ്യമായി വരുന്ന അനേകം മേഖലകൾ വിക്കിപീഡിയയിൽ അല്ലാതെയുണ്ട്. അതിൽ പ്രധാനപ്പെട്ട് ഒന്നാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാദേശികവൽക്കരണം. അത്തരം സം‌രഭങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പദാവലികളും വിക്കിപീഡിയയിലും മറ്റും ഉപയോഗിക്കുന്ന പദാവലികളും ഒന്നാകുന്നതു സൗകര്യമാകുമെന്ന അർത്ഥത്തിലാണ്‌ ഈ സം‌രഭത്തെ വിക്കിപീഡിയയിൽ മാത്രമായി ഒതുക്കി നിർത്താതെ വിക്കിക്കു പുറത്തേക്കും എത്തിക്കണം എന്നു മുകളിലെഴുതിയത്. താങ്കൾ സാങ്കേതികപദാവലിയുമായി ധൈര്യത്തോടെ മുന്നോട്ടു പോകൂ. എന്നാൽ പറ്റാവുന്ന സഹായസഹകരണങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നു. --Anoopan| അനൂപൻ 13:54, 24 ജൂൺ 2009 (UTC)[മറുപടി]

ഒറ്റവരി ലേഖനങ്ങൾ

വിക്കിപീഡിയയിൽ ഇപ്പോൾ ഒറ്റവരി ലേഖനങ്ങൾ ധാരാളമായി കടന്നുവരുന്നു. എന്നാൽ ഇവയിൽ പലതും അതേപോലെ കിടക്കുന്നതിന് കാരണം അവ മറ്റുപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടാത്തതാണ്. ചെമ്പൂക്കാവ്‎‎ എന്ന ലേഖനം തന്നെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിവേഗത്തിൽ അത് ഒറ്റവരിയല്ലാതായി മാറിക്കഴിഞ്ഞു.

ഈ പ്രശ്നം പരിഹരിക്കാൻ ഒരു ഒറ്റവരി ലേഖനം ഫലകം നിർമ്മിച്ച് ലേഖനത്തിൽ ഇടുന്നതിനെയും അത് ഒറ്റവരി ലേഖനങ്ങൾ എന്ന വർഗ്ഗത്തിലേക്ക് മാറ്റുന്നതിനെയും കുറിച്ച് അഭിപ്രായങ്ങൾ ആരായുന്നു.--സിദ്ധാർത്ഥൻ 06:39, 24 ജൂൺ 2009 (UTC)[മറുപടി]

float .പക്ഷേ ആരും ശ്രദ്ധിക്കാത്ത താളുകൾ പോലെ ആകുമോ?--Anoopan| അനൂപൻ 06:46, 24 ജൂൺ 2009 (UTC)[മറുപടി]
floatഇത് നല്ല കാര്യമാണ്. short pages എന്നതിൽ തിരഞ്ഞെടുക്കുക പണിതന്നെ. മുഴുവൻ നാനാർഥങ്ങളും , വൃത്തങ്ങളും മാത്രം. --Rameshng:::Buzz me :) 07:05, 24 ജൂൺ 2009 (UTC)[മറുപടി]
വളരെ നല്ല നിർദ്ദേശം. ഇത് ലേഖനങ്ങളുടെ വർഗ്ഗീകരണം കൂടുതൽ കാര്യക്ഷമമാക്കുകയും വർഗ്ഗം:വിക്കിപീഡിയ പരിപാലനം എന്ന വർഗ്ഗം വഴിയോ മറ്റോ നിലവാരമനുസരിച്ച് എളുപ്പത്തിൽ ലേഖനളെ കണ്ടെത്തുവാൻ പ്രപ്തമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:25, 24 ജൂൺ 2009 (UTC)[മറുപടി]
float - ഇപ്പോൾ വർഗ്ഗം:ഒരു വരിയുമില്ലാത്ത ലേഖനം എന്ന വർഗ്ഗം ചില താളുകളിൽ ഉപയോഗിച്ചിട്ടുണ്ട്.--ഷാജി 13:58, 24 ജൂൺ 2009 (UTC)[മറുപടി]

ഒറ്റവരി ലേഖനം ഫലകം നിർമ്മിച്ചിട്ടുണ്ട്. പരിശോധിച്ച് നിർദ്ദേശങ്ങൾ അറിയിക്കുക. --സിദ്ധാർത്ഥൻ 06:26, 25 ജൂൺ 2009 (UTC)[മറുപടി]

float - അമര,കാമറൂൺ,സുഡാൻ എന്നിവയിൽ ചേർത്തിട്ടുണ്ട് --ഷാജി 13:49, 25 ജൂൺ 2009 (UTC)[മറുപടി]

അപൂർണ്ണ ഫലകങ്ങൾ

ലേഖങ്ങളിൽ ഉപയോഗിക്കുന്ന അപൂർണ്ണ ഫലകങ്ങൾ (വർഗ്ഗം:Stub templates) എല്ലാം ഫലകം:അപൂർണ്ണം എന്നതിന്റെ ഉപതാളുകളാക്കിയാലോ? ഉദാഹരണത്തിന് ഫലകം:കേരളചരിത്രം-അപൂർണ്ണം എന്നത് ഫലകം:അപൂർണ്ണം എന്നതിന്റെ ഉപതാളാക്കി ഫലകം:അപൂർണ്ണം/കേരളചരിത്രം എന്ന് മാറ്റാം.

ഗുണങ്ങൾ:

  • ലേഖനത്തിന് അനുയോജ്യമായ അപൂർണ്ണ ഫലകം ലഭിക്കുവാൻ വർഗ്ഗം:Stub templatesലോ, മറ്റ് സഹായത്താളിലോ തിരയാതെ തന്നെ സേർച്ച് ബോക്സിൽ “ഫലകം:അപൂർണ്ണം/“ എന്ന് ടൈപ്പ് ചെയ്ത് എളുപ്പം കണ്ടെത്താം.
  • “ഫലകം:അപൂർണ്ണം/“ എന്നതിൽ തുടങ്ങുന്ന ഫലകങ്ങൾ പൂർവ്വപ്രത്യയസൂചിക (prefixindex) വഴി പെട്ടെന്ന് കണ്ടെത്താം.
  • പലപേരുകളിൽ X-അപൂർണ്ണം, അപൂർണ്ണം-X, X അപൂർണ്ണം, അപൂർണ്ണം X, അപൂർണ്ണ X, തുടങ്ങി ധാരളം ഫലകങ്ങൾ വരുന്നത് ഒഴിവാക്കാം. --സാദിക്ക്‌ ഖാലിദ്‌ 15:57, 15 ജൂലൈ 2009 (UTC)[മറുപടി]

ഈ താൾ --ജുനൈദ് (സം‌വാദം) 16:03, 15 ജൂലൈ 2009 (UTC)[മറുപടി]

ജുനൈദ് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഒരു ഗുണം കൂടി

ഈ ഫലം ലഭിക്കാൻ അപൂർണ്ണ ഫലകത്തിൽ if ഒക്കെ ചേർത്ത് parameter ടെസ്റ്റ് ആവശ്യം വരില്ലേ, മലയാളം പദങ്ങളുടെ ടെസ്റ്റിങ്ങ് ശരിയാവതെ വരാറുമുണ്ട്. ഉദാഹരണത്തിന്. മിക്കവാറും ഇൻഫോബോക്സുകളിൽ പരാമീറ്ററുകളുടെ പേർ ഇംഗ്ലീഷിൽ തന്നെയാക്കിയാണ്‌ സൂക്ഷിക്കാറ്. --ജുനൈദ് (സം‌വാദം) 03:12, 16 ജൂലൈ 2009 (UTC)[മറുപടി]

മായ്ക്കുക ഫലകം ചെയ്ത രീതിയാണോ സാദിഖ് ഉദ്ദേശിക്കുന്നത്. അപൂർണ്ണം ഫലകങ്ങൾ ധാരാളമുണ്ടാകുമല്ലോ. അവയെല്ലാം ഇങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമോ? --സിദ്ധാർത്ഥൻ 04:03, 16 ജൂലൈ 2009 (UTC)[മറുപടി]

ആവശ്യമായ ഉപതാളുകൾ നിർമ്മിച്ച ശേഷം അപൂർണ്ണം ഫലകത്തിൽ {{#if: {{{1|}}} | {{അപൂർണ്ണം/{{{1}}}}} | {{അപൂർണ്ണം/അപൂർണ്ണം}} }} എന്ന് ചേർത്താൽ മതി. മായ്ക്കുക ഫലകം പോലെയാണെങ്കിലും, നാമമേഖല (നേംസ്പേസ്) ആവശ്യമാണെങ്കിൽ മാത്രം ഇഫ് വെവച്ച് പരിശോധിച്ചാൽ മതിയാവും. മറ്റു നാമമേഖലകളിൽ ഉപയോഗിക്കുമ്പോൾ വർഗ്ഗീകരിക്കുന്നത് ഇഫ് വെച്ച് തടയുകയും ചെയ്യാം. --സാദിക്ക്‌ ഖാലിദ്‌ 08:12, 16 ജൂലൈ 2009 (UTC)[മറുപടി]

സാദിക്ക് പറഞ്ഞപോലെ അപൂർണ്ണം|x ഫലകങ്ങൾ ഉപയോഗിക്കാൻ പറ്റണം. അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗങ്ങൾക്ക് ഒരു പൊതു രീതി സ്വീകരിക്കുകയും വേണം(x-അപൂർണ്ണമെന്നുതന്നെ നല്ലതെന്നു തോന്നുന്നു. വിഷയത്തെ അനുസരിച്ച് അക്ഷരമാലാക്രമത്തിൽ ഉപവർഗ്ഗങ്ങളെ ക്രമീകരിക്കാൻ ഇത് സഹായിക്കും.) അതത് അപൂർണ്ണഫലകങ്ങളിൽ ഇത് എൻകോഡ് ചെയ്യുകയും ചെയ്യണം. ഇവയൊക്കെ അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി വരണം. അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം മാതൃവർഗ്ഗമായേ വരാവൂ എന്നാണ് എന്റെ അഭിപ്രായം. തനിക്ക് അറിയാവുന്ന മേഖലയിലെ അപൂർണ്ണലേഖനങ്ങളെ കണ്ടെത്താൻ അത് സഹായിക്കും.
വെറും അപൂർണ്ണം ഫലകങ്ങൾ ചേർത്ത ലേഖനങ്ങളിൽ ഉചിതമായ അപൂർണ്ണഫലകങ്ങൾ ചേർത്ത് അതത് വർഗ്ഗങ്ങളിലേക്ക് മാറ്റാൻ ഒരു പരിപാലനസംഘം വേണം. ആവശ്യമായ അപൂർണ്ണഫലകങ്ങൾ നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവരുടെ ഉത്തരവാദിത്തമാണ്. വർഗ്ഗം പദ്ധതിയുടെ ഒരു ഉപവിഭാഗമായി ഇതിനെ വളർത്താൻ പറ്റണം. അപൂർണ്ണലേഖനങ്ങളെ സംരക്ഷിക്കുകയല്ല ലക്ഷ്യം എന്ന് പ്രത്യേകം ഓർക്കണം. അപൂർണ്ണലേഖനങ്ങളെ അങ്ങനെ അല്ലാതാക്കാൻ അതതു വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ ചേർത്തുള്ള പദ്ധതികളും കവാടങ്ങളും ഉണ്ടാകണം. കേരളചരിത്രം പദ്ധതി(കവാടം:കേരളം) തുടങ്ങിയവ. തങ്ങളുടെ പ്രാവീണ്യം അറിയിക്കാൻ ഉപയോക്തൃപ്പെട്ടികൾ ഉപയോക്തൃതാളിൽ ചേർക്കുന്നത് ഗുണം ചെയ്യും.--തച്ചന്റെ മകൻ 09:35, 16 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന ഒരു പദ്ധതിക്ക് ജുനൈദ് തുടക്കമിട്ടിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 09:58, 16 ജൂലൈ 2009 (UTC)[മറുപടി]

അവലംബിക്കുമ്പോൾ

{{cite web}}, {{cite news}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം, പണ്ട് അത്ര കാര്യമല്ലായിരുന്നില്ലങ്കിലും ഇനി ഫോർമാറ്റിങിലും കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു--പ്രവീൺ:സം‌വാദം 00:18, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഗുണങ്ങൾ എന്താണെന്നു കൂടി വിശദീകരിക്കണം പ്രവീൺ. --Vssun 14:13, 14 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇവയെക്കാൾ വിഷമകരമാണ്‌ പുസ്തകങ്ങൾക്ക് അവലംബം നൽകുന്നരീതി. അവയ്ക്ക് കൃത്യമായ ക്രമം ആരും പാലിക്കാറില്ല: സ്വയം‌വിമർശനമായിത്തന്നെ. {{cite book}}: Empty citation (help) ഫലകം ഉപയോഗിക്കാനുള്ള വിഷമം(/മടി) കൊണ്ടാണ്‌. വിക്കി ഫലകങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്‌ മറ്റൊരു പ്രധാനകാരണം. വിക്കി തിരുത്തൽ താളിൽ ആവശ്യത്തിനുള്ള ഫലകങ്ങളൊക്കെ നൽകുകയാണെങ്കിൽ ഇവ കുറച്ചൊക്കെ പരിഹരിക്കാമെന്നു തോന്നുന്നു.--തച്ചന്റെ മകൻ 17:54, 14 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇതിൽ അല്പം വിയോജനക്കുറിപ്പുണ്ട്. ചില പ്രത്യേക വിഷയങ്ങൾ പല സൈറ്റുകളിലും തപ്പിയിട്ടും കിട്ടാത്തത് ചിലപ്പോൾ ഏതെങ്കിലും പത്രത്തിന്റേയോ അതുപോലെയുള്ള ആനുകാലികങ്ങളിലോ പുസ്തകങ്ങളീലോ മാത്രമേ ലഭിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോൾ പ്രസ്തുത അവലംബങ്ങൾ തന്നെ ചേർക്കണ്ടതായി വരും. അത് പലപ്പോഴും റഫർ ചെയ്യാൻ കഴിയാതെവരുന്നു എന്നൊരു പോരായ്മ നിലനിൽക്കുന്നുമുണ്ട്. പിന്നെ വിക്കിയിൽ അവലംബങ്ങൾ ചേർക്കാൻ ഇത്രനാളായും എനിക്ക് കൃത്യമായി അറിയില്ല. പണ്ട് സുനിൽ , ഷിജു , ചള്ളിയാൻ എന്നിവരുടെ ഉപദേശങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്ക് ഈ കാര്യത്തിലുള്ളൂ. തിരുത്തലുകളിൽ മിക്കവാറും എല്ലാ ഫലകങ്ങളും ചേർക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കുകയും ചെയ്യും.--സുഗീഷ് 00:58, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഫോർമാറ്റിങ് തന്നെ സുനിൽജീ, സുഗീഷേ Wikipedia:Citation templates ഇതൊന്നു നോക്കിക്കോളൂ--പ്രവീൺ:സം‌വാദം 01:06, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

{{cite web}}, {{cite news}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിച്ച് അവലംബങ്ങൾ നൽകാൻ ശ്രമിക്കുന്നത് വിഷമകരമാണെങ്കിൽ refToolBar ഉപയോഗിക്കാം.അതിനെക്കുറിച്ച് കൂടുതൽ ഇവിടെ --Anoopan| അനൂപൻ 08:39, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

കവാടപരം

വിക്കി പ്രധാനതാളിലെ ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ അതതു വിഭാഗങ്ങളുടെ കവാടങ്ങളിലേക്ക് തുറക്കുന്നതാണ്‌ ഉചിതം. അതിനാൽ ഇത്രയും വിഭാഗങ്ങൾക്ക് ഓരോ കവാടം തുടങ്ങുന്നത് കൊള്ളാം.

കേരളം, മലയാളം എന്നീ കവാടങ്ങൾ മലയാളം വിക്കിയിൽ അവശ്യമാണെന്നുതോന്നുന്നു. കേരളം എന്ന കവാടം ആരാൻ തുടങ്ങിവെച്ചിട്ടുണ്ട്. കേരള-മലയാളകവാടങ്ങൾ പ്രധാനതാളിൽ വരികയും വേണം. ഈ വിഭാഗങ്ങളിൽ ഒരു കവാടം തുടങ്ങാനുള്ള സംഗതികളൊക്കെയുണ്ടെന്നാണ്‌ പക്ഷം. ഇവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെയും മറ്റും പുരോഗമനത്തിന്‌ ഈ കവാടം സഹായകമാകും. മലയാളസാഹിത്യം, മലയാളസാഹിത്യകാരന്മാർ തുടങ്ങിയ പദ്ധതികളും വേണം. മലയാളം വിക്കിയുടെ പ്രാദേശികവത്കരണം സാദ്ധ്യമാകേണ്ടത് കേരളദേശത്തെ, കേരളഭാഷയിലെ വിജ്ഞാനങ്ങൾ മറ്റുള്ളവരെ, നമ്മെത്തന്നെ, അറിയിക്കുന്നതിലൂടെയും ലോകവിജ്ഞാനത്തെ മലയാളിക്ക് സുപരിചിതമാക്കുന്നതിലൂടെയുമാണ്‌.--തച്ചന്റെ മകൻ 16:14, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]
നല്ല നിർദ്ദേശങ്ങൾ.--സുഗീഷ് 17:14, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

ആശയം വിപുലീകരിക്കുക

ത്യഗമെന്നതെനെട്ടം താഴ്മതാനഭ്യുന്നതി എന്നതിന്റെ ആശയം വിപുലീകരിക്കാൻ അരിയുന്നവർ എഴുതഅൻ ശ്രെമിക്കനെം.ഇതുപൊലുള്ളവ ഇതിൽ ഉല്പ്പെടുത്തിയാൽ നന്നായിരുന്നു.കുട്ടികൾക്കു ഉപകാരപ്രെദംആയിരുന്നു. - — ഈ തിരുത്തൽ നടത്തിയത് Gayathri (സംവാദംസംഭാവനകൾ) 22:14, 6 ഒക്ടോബർ 2009 (UTC)[മറുപടി]

ഇത്തരം വിഷയങ്ങൾ വിക്കിചൊല്ലുകളിൽ വരേണ്ടതാണ്. ആയതിനാൽ q:ത്യാഗമെന്നതെൻ നേട്ടം താഴ്മതാനഭ്യുന്നതി എന്ന പേരിൽ ഒരു താൾ തുടങ്ങിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:23, 7 ഒക്ടോബർ 2009 (UTC)[മറുപടി]

വർഗ്ഗത്തിൽ ഇതര ഭാഷകളിലേക്കുള്ള കണ്ണി

ലേഖനങ്ങളിലേതു പോലെ വർഗ്ഗങ്ങളിലും ഇതര ഭാഷകളിലുള്ള വിക്കികളിലേക്ക് കണ്ണികൾ ചേർക്കേണ്ടതല്ലേ. മലയാളം വിക്കിയിൽ ചുരുക്കം ചില താളുകളിൽ മാത്രമേ ഇത് കാണുന്നുള്ളൂ(ഉദാ:വർഗ്ഗം:ഇന്ത്യ). ഇക്കാര്യത്തിൽ മലയാളം വിക്കി അല്പം പിറകിലാണെന്ന് തോന്നുന്നു.--അസീസ് 01:27, 8 ഒക്ടോബർ 2009 (UTC)[മറുപടി]

തീർച്ചയായും. വർഗ്ഗം പദ്ധതിയുടെ ഭാഗമായി ചേർക്കുന്ന വർഗ്ഗങ്ങളിൽ പലതിലും അന്തർവിക്കി കണ്ണികൾ നല്കുന്നുണ്ട്. എങ്കിലും വർഗ്ഗത്തിലും അന്തർവിക്കി വേണമെന്ന കാര്യത്തിൽ പലരും ശ്രദ്ധിക്കുന്നില്ല എന്നത് ഒരു പരിമിതിയാണ്. ഇതിന്റെ പ്രധാന കാരണം ഇംഗ്ലീഷിലെ അനുയോജ്യമായ വർഗ്ഗം എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തതാണെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 04:18, 8 ഒക്ടോബർ 2009 (UTC)[മറുപടി]


ഗോസായി സംബോധനകൾ

മലയാളം വിക്കിയിൽ സം‌വാദങ്ങളും മെയിലിങ്ങ് ലിസ്റ്റും വഴി അംഗങ്ങൾ തമ്മിൽ നടക്കാറുള്ള ആശയവിനിമയത്തിൽ ഗോസായിഭാഷയുടെ കടന്നുകയറ്റം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിഞ്ഞില്ല. സംബോധനകളിൽ 'ജി', 'ഭായ്' എന്നൊക്കെ ചേർക്കുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നറിയാം. ഇമ്മാതിരി പ്രയോഗങ്ങൾ നടത്തുന്നവർ, അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണെങ്കിൽ കുഴപ്പമില്ല. അവരുടെ ഇഷ്ടം. എന്നാൽ അറിയാതെ ഹിന്ദി കടന്നു വന്ന് ക്രമേണ മലയാളം വിക്കിയിലെ മലയാളം അതായിപ്പോകുന്നത് ഒഴിവാക്കേണ്ടതാണ്. മനുഷ്യർ പരസ്പരം അടുപ്പവും സ്നേഹവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഭാഷയുടെ ജീവന്റെ അംശമാണ്.Georgekutty 16:42, 11 ഒക്ടോബർ 2009 (UTC)[മറുപടി]

അനൂപനെപ്പോലെ സുഗീശൻ സുബീശൻ(?), സുനിലൻ, പ്രവീണൻ എന്നായാലോ?മറ്റൊരു ഹിന്ദിസ്വാധീനം ഒഴിവാക്കാം :) --തച്ചന്റെ മകൻ 17:37, 11 ഒക്ടോബർ 2009 (UTC)[മറുപടി]

ആരുടേയും പേരു മാറ്റേണ്ട കാര്യമില്ല. അതേസമയം, കേരളത്തിനെ 'കേരൾ' ആക്കുകയും വേണ്ട.Georgekutty 01:33, 12 ഒക്ടോബർ 2009 (UTC)[മറുപടി]

ജാഗ്രത നന്ന്. പക്ഷേ, നമുക്ക് ഇത്തരം സംബോധനകളുണ്ടോ? ഇല്ലാത്തത് കടമെടുക്കുന്നത് സ്വാഭാവികപ്രക്രിയയാണ്‌. ഭാഷയ്ക്ക് ദോഷമൊന്നുംചെയ്യില്ല എന്നാണ്‌ എന്റെ മതം.--തച്ചന്റെ മകൻ 04:18, 12 ഒക്ടോബർ 2009 (UTC)[മറുപടി]

ഇത്തരം ഗോസായി സംബോധനകൾ അറിയാതെ എഴുതുന്നതൊന്നുമല്ല അറിഞ്ഞ് കൊണ്ട് തന്നെയാണ്. കാരണം വയസ്സിനു മുതിർന്നവരെയോ, വിക്കിയിൽ പരിചയസമ്പത്ത് കൂടുതലുള്ളവരെയോ പേരെടുത്ത് സംബോധന ചെയ്യുന്നതിലുള്ളൊരു ചെറിയൊരു മടി. മലയാളികൾ ഇത്തരം സന്ദർഭങ്ങളിൽ കൂടുതലായും ചേട്ടൻ, അമ്മാവൻ, അച്ചായൻ എന്നിങ്ങനെയാണ് പൊതുവേ സംബോധനചെയ്യാറുള്ളത്. അപ്പോൾ ജോർജ്ജ്കുട്ടി അമ്മാവൻ, ഷിജു അലക്സ് അച്ചായൻ, അനൂപൻ ചേട്ടൻ എന്നൊക്കെ പറയേണ്ടി വരും അതൊഴിവാക്കാനാണ് മാഷ്, ഭായ്, ജി എന്നിങ്ങനെ സംബോധന ചെയ്യുന്നത്. ഇത്തരം സംബോധനകൾ മലയാളഭാഷക്ക് ദോഷം ചെയ്യില്ല എന്നുതന്നെ കരുതുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.--Subeesh Talk‍ 06:06, 12 ഒക്ടോബർ 2009 (UTC)[മറുപടി]


ബഹുമാനം സൂചിപ്പിക്കാനാണ് ഭായ് എന്നെഴുതുന്നതെങ്കിൽ ചേട്ടനും മറ്റും എന്താ കുറവ്? ഞാൻ ചൂണ്ടിക്കാട്ടിയ പ്രയോഗങ്ങൾ മലയാളത്തിലുള്ളതല്ല എന്നറിയാതെ ആരെങ്കിലും എഴുതിയെന്നല്ല സൂചിപ്പിച്ചത്. ഇത്തരം വാക്കുകൾ സാധാരണമട്ടിൽ മലയാളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത് ശരിയാണോ എന്നാലോചിക്കാതെ എന്നാണ്. ഞാൻ ആരേയും വിഷമിപ്പിക്കാൻ എഴുതിയതല്ല. ചില കുറിപ്പുകളിലും, മെയിലിങ്ങ് ലിസ്റ്റിൽ വന്ന കത്തുകളിലും ഈ പ്രയോഗങ്ങൾ കണ്ടെന്നല്ലാതെ, ആരാണ് അവ ഉപയോഗിച്ചതെന്ന് ഞാൻ തീരെ ഓർത്തില്ല. ഹിന്ദിയുടെ സ്ഥാനത്തെപ്പറ്റി ഒരു ലേഖനത്തിന്റെ സംവാദത്തിൽ ഈയിടെ നടന്ന ചില്ലറ തർക്കവും മനസ്സിൽ എവിടെയോ ഉണ്ടായിരുന്നിരിക്കാം. അത്രതന്നെ. സത്യമായും, അരെയെങ്കിലും മനസ്സിൽ കണ്ടല്ല ഞാൻ എഴുതിയത്.Georgekutty 08:24, 12 ഒക്ടോബർ 2009 (UTC)[മറുപടി]

പരസ്പരം പേരു വിളിച്ച് അഭിസം‌ബോധന ചെയ്യുന്നതിൽ എന്താണു തെറ്റ്? --Anoopan| അനൂപൻ 08:57, 12 ഒക്ടോബർ 2009 (UTC)[മറുപടി]

അയ്യോ മാഷേ..ആരെയും ഉദ്ധേശിച്ചിട്ടാണ് എഴുതിയതെന്ന് എനിക്കും തോന്നിയില്ല. ഞാൻ ഇടയ്ക്ക് ഇങ്ങനത്തെ ഗോസായി പ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. പിന്നെ പരസ്പരം പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതിൽ ആർക്കും വിരോധമില്ലെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുടർന്ന് എന്റെ ഭാഗത്തു നിന്നുള്ള ഗോസായി സംബോധനകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കാം. ഈ ഗോസായി സംബോധനകൾ എന്ന പദം ആദ്യമായാണ് കേൾക്കുന്നത്. പറയാൻ നല്ല രസവുമുണ്ട്. ഗോസായി സംബോധനകൾ :)--Subeesh Talk‍ 10:11, 12 ഒക്ടോബർ 2009 (UTC)[മറുപടി]

നമുക്കുള്ള ബഹുമാനസംബോധനകൾ ഫ്യൂഡലോ മതഭേദമുള്ളതോ ആണ്‌. ഇ/അച്ചായൻ, ഇക്ക തുടങ്ങിയവ. പ്രായത്തിൽ മേലുള്ളവരെ മാത്രം വിളിക്കാനുമാണ്‌. ചേട്ടൻ/ഏട്ടൻ തുടങ്ങിയവയും. മാഷ്, സാറ് തുടങ്ങിയവ മലയാളത്തോട് ഇഴുകുകയും നമ്മുടെ പദസമ്പത്തിനെ പോഷിപ്പിക്കുകയുമാണ്‌ ചെയ്തത്. സ്വന്തമായി നല്ലൊരു പൂജകപദമില്ലാത്തതിനാൽ ജീ എന്ന ജാതി-മത-വർഗ്ഗ-പ്രായ-ലിംഗ-ഭേദമില്ലാത്ത ലളിതമായ ഏകാക്ഷരസംബോധനയെ സ്വീകരിക്കുന്നതിൽ തരക്കേടുണ്ടോ ജോർജ്ജുകുട്ടിജീ? :)--തച്ചന്റെ മകൻ 18:12, 12 ഒക്ടോബർ 2009 (UTC)[മറുപടി]

വർഗീയത

വർഗീയത് കളിച്ച് രാജ്യത്ത് കലാപത്തിന്‌ എല്ലാവിധ അവസരങ്ങളും സൃഷ്ടിക്കുന്ന സംഘ്പരിവാർ വിഭാഗത്തിന്റെ ആർ.എസ്.എസ്. ബി.ജെ.പി. തുടങ്ങിയ താളുകളും തീവ്രവാദ സംഘടനകളുടെ കാറ്റഗറിയിലാക്കണം. വളരെ വ്യവ്സ്ഥാപിതമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മുലനം ചെയ്യാൻ പുറപ്പെട്ടിട്ടുള്ള മോഡിയേയും അക്കൂട്ടത്തിൽ പെടുത്തണം. ഈ വക താളുകളിലൊന്നും വലിയ ചർച്ചയോ വിവാദങ്ങ്ങളോ ഇല്ല എല്ലാം ഇസ്ലാമുമായി ബന്ധപ്പെട്ട താളുകളിലുമാണ്‌. ടിപ്പുസുൽതാൻ. ടിപ്പുസുൽത്താൻ വർഗീയവാദിയെങ്കിൽ അഭിനവകാലത്തെ കൊലയാളിയും വംശഹത്യകനുമാണ്‌ മോഡി. ഇതൊന്നും ആരും മോഡിയുടെ താളിൽ പറയത്തതെന്താണ്‌. എല്ലാവരും വർഗ്ഗിയ വാദികളായതുകൊണ്ടല്ല മറിച്ച് ഇവിടുത്തെ മാധ്യമങ്ങൾ സൃഷ്ടിച്ച ഒരു ബോധമുണ്ട് അതു തന്നെ.ഇതിനെ കുറിച്ചും വിക്കിയിൽ വ്യക്തമായ നയങ്ങൽ ആവശ്യമണ്‌. തോന്നിയ പോലെ പത്രങ്ങളിൽ എഴുതുന്നതെന്തും തെളിവാക്കാൻ അനുവദിക്കരുത്. വിക്കിയോടുള്ള അവിശ്വസ്യത് വളരാനും പിന്നെയത് ആരും ശ്രദ്ധിക്കാത്ത ഒന്നാവാനും ഇത്തരത്തിലുള്ള അവഗണന ഇടവരുത്തും എന്നും ഓർക്കണം — ഈ തിരുത്തൽ നടത്തിയത് 86.96.227.87 (സംവാദംസംഭാവനകൾ)

വിവക്ഷ

വിവക്ഷയുടെ അർതതം -പ്രവെശിക്കാനുളള ആഗ്രഹം(അഭിപ്രായം)എന്നാകുന്നു.

സ്കൂൾവിക്കി

  • വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ സ്കൂൾവിക്കിയിൽ മുന്നേറുന്നു. വിജ്ഞാനകോശപ്രസക്തമായ വിദ്യാലയങ്ങളെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ട്, വേണ്ടതാണ്‌. അപ്പൊഴും സ്കൂളിനെക്കുറിച്ചുള്ള സാമാന്യവിവരങ്ങൾ(അദ്ധ്യാപകർ, പി.ടി.എ., വഴി...) പീഡിയയിൽ പ്രസക്തമല്ല. ഇത്തരം ലേഖനങ്ങളിൽനിന്ന് സ്കൂൾവിക്കിലേഖനത്തിലേക്ക് ഒരു പാലം (ഫലകം) നിർമ്മിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? സ്കൂൾവിക്കി മലയാളം‌വിക്കിയുടെ സം‌രംഭമല്ലാത്തതിനാൽ പുറത്തേക്കുള്ള കണ്ണികളിൽ ചേർത്താലും മതി. തിരിച്ചും വേണം.
  • സ്കൂൾ‌വിക്കിയിൽ മലയാളം‌വിക്കിലേഖനങ്ങൾ പകർത്തിക്കാണുന്നു (അഡ്മിൻ തന്നെ):[2]. ഇത് സ്കൂൾവിക്കിയുടെ ഒരു പ്രവർത്തനമാക്കിക്കാണുന്നു[3].

ഇതിന്റെ ആവശ്യമുണ്ടോ? മലയാളംവിക്കിക്ക് ബദലായിത്തീരില്ലേ? പോരാത്തതിന്‌ പാഠശാല‍ [en.wikiversity.org]തുടങ്ങിയവയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനും പ്രൊജക്റ്റുകൾ നിർമ്മിക്കുന്നതിനും സൗകര്യവുമുണ്ട്.--തച്ചന്റെ മകൻ 12:36, 13 ജനുവരി 2010 (UTC)[മറുപടി]

  1. പുറത്തേക്കുള്ള കണ്ണികളിൽ നൽകിയാൽ മതിയാകും
  2. പകർത്തുന്നതിൽ തെറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല. ബദലായിത്തീരുമെങ്കിൽ ആവട്ടെ. ബദലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ മാത്രമേ ഇപ്പോഴുള്ളതിന്റെ ഗുണങ്ങളും പോരായ്മകളും താരതമ്യപ്പെടുത്താനും, മത്സര സ്വഭാവം കൈവരിക്കുന്നതിനും സാധിക്കുകയുള്ളൂ. മാത്രമല്ല ഇത്തരം ബദലുകൾ സൃഷ്ടിക്കാതിരിക്കാൻ മലയാളം വിക്കി സമൂഹത്തിനു എന്തു ചെയ്യാൻ കഴിയും? --Anoopan| അനൂപൻ 14:12, 13 ജനുവരി 2010 (UTC)[മറുപടി]
സൃഷ്ടിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നതെന്തിന്? അത്തരം സംരംഭങ്ങളിൽ അനുയോജ്യമായ അനുമതിയും ഉള്ളടക്കവുമുള്ളതെങ്കിൽ നമുക്കുമെടുക്കാലോ.. അനുമതി അനുയോജ്യമല്ലങ്കിൽ അത് പ്രസക്തമേയല്ലതാനും. അവർ നമ്മളിൽ നിന്ന് വിവരങ്ങൾ എടുക്കുകയും, ശൈലികൾ പകർത്തുകയും ചെയ്യുന്നതിൽ വിഷമിക്കുകയല്ല, അഭിമാനിക്കുകയാണ് വേണ്ടത്. പോരാത്തതിന് വിദ്യാലയങ്ങൾക്ക് താത്പര്യമില്ലാത്ത എത്രയോ വിഷയങ്ങളുമുണ്ടാകും. --പ്രവീൺ:സം‌വാദം 15:05, 13 ജനുവരി 2010 (UTC)[മറുപടി]
എന്തായാലും വിക്കിപീഡിയക്ക് ബദലാകുവാൻ അതിനു കഴിയില്ല. ആകുന്നുവെങ്കിൽ അതും നല്ലത് :) . ഇവിടെ പ്രശ്നം അതല്ല, അവർ (അതിൽ വിക്കിപീഡിയരുമുണ്ട്) വിക്കിപീഡിയയിൽ നിന്നും വിവരങ്ങളും അതേപടി പകർത്തിയതായി കണ്ടു. വിക്കിപീഡിയയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ അലൈക്ക് പ്രകാരമാണല്ലോ, അപ്പോൾ നിയമപ്രകാരം വിക്കിപീഡിയയിലേക്ക് ആട്രിബ്യൂഷൻ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്‌ അവിടുത്തെ ബഹുപദം എന്ന ലേഖനം ഇവിടുത്തെ ബഹുപദം എന്ന ലേഖനത്തിന്റെ അതേ പകർപ്പാണ്‌ (ഇന്റർവിക്കി കണ്ണികൾ എന്തിനാണവിടെ?). പക്ഷെ ആ താളിൽ അവിടെയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നാണെന്നുള്ള യാതൊരു സൂചനയും നൽകിയിട്ടില്ല. ആരും പരാതിപ്പെടാൻ സാധ്യതയില്ലെങ്കിലും അവിടെ വിക്കിപീഡിയക്ക് ക്രെഡിറ്റ് നൽകേണ്ടത് നിയപരമായി ആവശ്യമാണ്‌. ഇക്കാര്യം ആരെങ്കിലും അവിടുത്തെ അഡിമിനെ അറിയിക്കേണ്ടതാണ്‌ --ജുനൈദ് | Junaid (സം‌വാദം) 06:24, 14 ജനുവരി 2010 (UTC)[മറുപടി]

ബദൽ എന്നുദ്ദേശിച്ചത് സ്കൂൾവിക്കി മലയാളം വിക്കിപീഡിയയുമായി മത്സരത്തിനുവരും എന്നൊന്നുമല്ല. വിക്കിപീഡിയയിലെ ഉള്ളടക്കം പകർത്തുന്നതിൽനിന്ന് ആരെയും തടയണമെന്നും ഉദ്ദേശിച്ചില്ല. സ്കൂൾവിക്കിക്ക് ഇതിൽനിന്ന് വേറിട്ട ഒരു കർത്തവ്യമുണ്ട്. മലയാളം‌വിക്കിയിലെ ലേഖനങ്ങൾ പകർത്തുന്ന പണി ഏറ്റെടുത്താൽ സ്കൂൾവിക്കിയുടെ വ്യക്തിത്വം നഷ്ടപ്പെടും. ഈ പണി വൃഥാവിലാണ്‌. അവിടെ ആരും തിരുത്താൻ‌പോകുന്നില്ല. അങ്ങനെയുണ്ടെങ്കിൽ അവർ വിക്കിപീഡിയയിൽത്തന്നെ ഇടപെടുന്നതല്ലേ കൂടുതൽ ഉപകരിക്കുക? ഉദാഹരണത്തിന്‌, ഇവിടെ ഗണിതലേഖനങ്ങൾ തുലോം തുച്ഛമാണ്‌; ഗണിതാദ്ധ്യാപകരെ സ്കൂൾവിക്കിയിൽനിന്ന് ഇവിടെയെത്തിക്കുകയാണെങ്കിൽ മലയാളത്തിനുതന്നെ അതിന്റെ ഗുണമുണ്ടാകും. രണ്ടു വെബ്‌സൈറ്റുകളും തമ്മിൽ ഒരു ധാരണയുണ്ടാവണം. സിലബസ്സ് തുടങ്ങിയ കാര്യങ്ങൾനൽകി വിക്കിപീഡിയയിലേക്ക് കണ്ണിചേർക്കുന്നത് ഇപ്പോൾ നടക്കുന്ന പ്രവൃത്തിയെക്കാൾ ഗുണം‌ചെയ്യും.

പ്രവീൺ, ജിജ്ഞാസയ്ക്ക് ബൗണ്ടറിവരക്കണോ? കുട്ടികൾ മലയാളം‌വിക്കിപീഡിയയിലേക്കു വരട്ടെ. അവർക്കാവശ്യമുള്ളത് അവർ അറിയട്ടെ. കൂട്ടിച്ചേർക്കട്ടെ, തിരുത്തട്ടെ.

ജുനൈദ്, കടപ്പാട് നൽകുന്ന കാര്യമാണെങ്കിൽ നാമും പിന്നിലാണ്‌. ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കും (കണ്ണി എവിടെയാണെന്നറിയില്ല) സർവ്വവിജ്ഞാനകോശത്തിനുമുള്ള 'കടപ്പലകകൾ' നിർമ്മിതപ്രായത്തിൽ കിടക്കുന്നല്ലേയുള്ളൂ? ആദ്യം അതുനടക്കട്ടെ (കാര്യമായിത്തന്നെ) --തച്ചന്റെ മകൻ 08:30, 14 ജനുവരി 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയെ അവലംബമാക്കി യതൊന്നും ഇവിടെ ചേർക്കുന്നില്ല. അങ്ങനെ പാടില്ല എന്നാണ്‌ ഔദ്യോഗിക നയം. തർജ്ജുമ ചെയ്യപ്പെട്ട ലേഖനങ്ങളിൽ ആവശ്യമായ സ്രോതസ്സുകൾ ചേർക്കുന്നുണ്ട്, പിന്നെ വായനക്കാരുടെ അറിവിലേക്കായി ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജുമ ചെയ്യപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു എന്നു മാത്രം, അത് നിർബന്ധമുള്ള കാര്യവുമല്ല. --ജുനൈദ് | Junaid (സം‌വാദം) 09:32, 14 ജനുവരി 2010 (UTC)[മറുപടി]

മലയാളം വിക്കിയിലെ ലേഖനങ്ങൾ സ്കൂൾ വിക്കിയിലേക്ക് പകർത്തപ്പെട്ടത് അതിന്റെ പ്രാരംഭദശയിലാണ്. വിക്കി സോഫ്റ്റ്വെയറിന്റെ പ്രവർത്തനം പരിചയപ്പെടാൻ അഡ്മിൻ ചെയ്തതാവാം. ഇപ്പോൾ അത്തരം പകർത്തൽ നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സ്കൂള്വിക്കി ലേഖനങ്ങളിൽ നിന്ന് (സ്ഥലങ്ങൾ, വ്യക്തികൾ, മുതലായവ) മലയാളം വിക്കിപീഡിയയിലേക്ക് ലിങ്ക് ചെയ്യുന്ന കാര്യം ആലോചനയിലുണ്ട്.--അഭി 09:52, 14 ജനുവരി 2010 (UTC)[മറുപടി]

സ്കൂൾ വിക്കിയ്ക്ക് അതിന്റേതായ ലക്ഷ്യമുണ്ടാകും. അത് വിക്കിപീഡിയയുടെയോ വിക്കിമീഡിയവിക്കികളുടെ ലക്ഷ്യമോ ആകാനിടയില്ല. അതൊട്ട് ഇവിടെ നിന്നാരെങ്കിലും നൽകുന്ന അതിർവരമ്പുമാകില്ല. എന്റെ അഭിപ്രായത്തിൽ സ്കൂൾ‌‌വിക്കി അതിന്റെ സ്വഭാവം കൊണ്ടുതന്നെ വിക്കിപീഡിയയ്ക്ക് ഗുണകരമാവുകയേയുള്ളു.--പ്രവീൺ:സം‌വാദം 11:57, 14 ജനുവരി 2010 (UTC)[മറുപടി]

പ്രധാനതാളിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം എന്ന വിഭാഗം

ഇന്ന് ലോക ഭൗമ ദിനം ആണല്ലോ, അതു പോലെയുള്ള പ്രത്യേകതകൾ ഓരോ ദിവസത്തിലും വിക്കിയുടെ പ്രധാനതാളിൽ പ്രദർശിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ചരിത്രരേഖ കാണിക്കുന്നതു പോലെ അതാതു ദിവസത്തിന്റെ പ്രത്യേകതകളും പ്രധാനതാളിൽ ഉൾപ്പെടുത്തണം. ഇന്നറിയാൻ എന്നോ മറ്റോ അതിന് പേർ നൽകുകയും ചെയ്യാം. പ്രധാന ആഘോഷങ്ങളും (ഉദാ: ഇന്ന് വിഷു,ഇന്ന് തൃശ്ശൂർ പൂരം) അല്ലെങ്കിൽ ആ ദിവസത്തെ സംബന്ധിച്ച ചരിത്രരേഖയല്ലാത്ത വിവരങ്ങളും ഇതിൽ ഉൾപ്പെടുത്താം.

ഒരു ചർച്ച ഈ കാര്യത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നു..--ഹിരുമോൻ 02:45, 22 ഏപ്രിൽ 2010 (UTC)[മറുപടി]

നല്ല നിർദ്ദേശമാണു്. പക്ഷെ ഇത്തരത്തിൽ ദിവസവും പുതുക്കപ്പെടെണ്ട ഫലകങ്ങൾ പരിപാലിക്കാൻ ഒരു ടീം ആദ്യം രൂപപ്പെടുത്തണം. അല്ലെങ്കിൽ ഈ പദ്ധതി പാതി വഴിയിൽ നിന്നു് പോകും.--Shiju Alex|ഷിജു അലക്സ് 16:38, 22 ഏപ്രിൽ 2010 (UTC)[മറുപടി]
ചരിത്രരേഖയുടെ ഭാഗമാക്കിയാൽ പോരേ? -- റസിമാൻ ടി വി 16:40, 22 ഏപ്രിൽ 2010 (UTC)[മറുപടി]
ഭൗമദിനം പോലുള്ള പ്രത്യേകതകളെ ചരിത്രരേഖയുടെ ഭാഗമാക്കിയാൽ മതിയാകും. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ മതപരമായ യാതൊരു ഉത്സവങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ പ്രധാനതാളിൽ വേണ്ട എന്നാണെന്റെ അഭിപ്രായം. --Anoopan| അനൂപൻ 16:44, 22 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രധാനതാളിന് പുതിയ രൂപം

വിക്കിപീഡിയയുടെ രൂപം ഡീഫോൾട്ട് സ്കിന്നും മാറിയപ്പോൾ ഇപ്പോഴുള്ള പ്രധാനതാളിന്റെ രൂപകല്പനയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തിലാണ് പ്രധാന താളിന് പുതിയൊരു രൂപകല്പന തയ്യാറാക്കാൻ തുടങ്ങിയത്. രൂപകല്പന ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഈ കണ്ണിയിൽ ഇത് കാണാം. കൂടുതൽ നിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് അവയും കൂടി ഉൾപ്പെടുത്തിയ ഈ ഡിസൈൻ മെച്ചപ്പെടുത്തുവാന്നതാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കുക. പ്രസ്തുത താളിന്റെ സംവാദം താളിൽ ചില നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. മറ്റുപയോക്താക്കളുടെ സൌകര്യത്തിന് അതിങ്ങോട്ട് പകർത്തുന്നു. --സിദ്ധാർത്ഥൻ 16:29, 28 ജൂലൈ 2010 (UTC)[മറുപടി]


വെക്റ്റർ സ്കിന്നിൽ, വളഞ്ഞ മൂലകൾക്കു പകരം മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 15:54, 26 ജൂലൈ 2010 (UTC)[മറുപടി]

  1. സ്വാഗതം എന്ന ഭാ‍ഗം വേറിട്ട് നിൽക്കുന്നത് പോലെ, പശ്ചാത്തലത്തിന് നിറം നൽകിയാൽ ഇത് പരിഹരിക്കാമെന്ന് തോന്നുന്നു. ചുറ്റുമുള്ള വൈറ്റ് സ്പേസ് കുറച്ചാൽ കൂടുതൽ നന്ന്.
  2. തിരഞ്ഞെടുത്ത ലേഖനം കഴിഞ്ഞ് വരുന്ന വിഭാഗങ്ങൾ എന്ന ടാബിന് ‘ഉള്ളടക്കം‘ എന്ന പേര് കൊടുക്കാം.
  3. കവാടം കൂടി ഉൾപ്പെടുത്താൻ പറ്റിയാൽ നന്ന്.
  4. തിരഞ്ഞെടുത്തചിത്രത്തോടൊപ്പം ഇന്നറിയാൻ എന്ന ടാബിനു പകരം കോമൺസിലെ തിരഞ്ഞെടുത്ത പടം കൊടുത്താലോ? അല്ലെങ്കിൽ മുൻപ് തിരഞ്ഞെടുത്തവയുടെ ലഘുചിത്രം.
  5. തിരഞ്ഞെടുത്തചിത്രത്തോടൊപ്പം വരുന്ന ടെക്സ്റ്റിന്റെ സൈസ് കുറച്ചാൽ നന്നായിരിക്കും
  6. പുതിയ ലേഖനങ്ങളിൽ നിന്ന്, നിങ്ങൾക്കറിയാമോ?, എന്നിവയോടൊപ്പം “ഇന്നറിയാൻ“ കൊടുക്കാം.
  7. വിക്കിയുമായി ബന്ധപ്പെട്ടവയുടെ കൂടെ; വിക്കി കാര്യങ്ങൾ, സഹായം, എന്നിവയോടൊപ്പം ‘വിക്കി വാർത്തകൾ‘ കൊടുക്കുന്നതല്ലേ ഭംഗി.
  8. പല നിറങ്ങളുള്ള ടാബുകൾക്ക് പകരം ഒറ്റ നിറം (നീലയായാൽ കൂടുതൽ നന്ന്) കൊടുത്താൽ നന്നായിരുന്നു.
  9. പറ്റുമെങ്കിൽ സുനിൽ പറഞ്ഞപോലെ മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:09, 27 ജൂലൈ 2010 (UTC)[മറുപടി]

കൊള്ളാം, എന്നാലും മുകളിൽ സൂചിപ്പിച്ചതു കൂടാതെ ഒരു കമന്റ്. ടാബുകളുടെ ചുവപ്പ് കളർ യോജിക്കുന്നില്ല. വയലറ്റ് നന്നായിട്ടുണ്ട്. --കിരൺ ഗോപി 18:43, 27 ജൂലൈ 2010 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ ആര്‌ പുതുക്കും? --റസിമാൻ ടി വി 23:37, 27 ജൂലൈ 2010 (UTC)[മറുപടി]

നിർദ്ദേശങ്ങൾ 1, 2, 3, 5, 6, 7, 9 എന്നിവ പെട്ടെന്ന് നടപ്പിലാക്കാം. ഒറ്റ നിറത്തിലേക്ക് മാറ്റുന്നതിൽ കുഴപ്പമില്ല. ഏത് നിറം വേണം നീല, പർപ്പിൾ, പച്ച? വാർത്തകൾ സെക്ഷനിൽനിന്ന് വിക്കിവാർത്തകൾ പറിച്ചെടുത്താൽ അവിടെ​ രണ്ടാമതൊരു ടാബ് എന്ത് നല്കും? തിരഞ്ഞെടുത്ത ചിത്രത്തോടൊപ്പം നല്കേണ്ട രണ്ടാമത്തെ ടാബ് എന്ത്? നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ പുതുക്കാനുള്ള കമ്മ്യൂണിറ്റി നമുക്കില്ലേ? --സിദ്ധാർത്ഥൻ 03:37, 28 ജൂലൈ 2010 (UTC)[മറുപടി]

നടപ്പിൽ വരുത്തുന്നതിനുമുൻപ് സൈറ്റ് നോട്ടീസിലിട്ട് പഞ്ചായത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിച്ചാൽ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഭിപ്രായങ്ങൾ ലഭിച്ചേക്കും. പ്രതേകിച്ച് പുതിയ ഉപയോക്താക്കൾ, വായനക്കാർ തുടങ്ങിയവർ നേരിടുന്ന പ്രശ്നങ്ങൾ/ആവശ്യമുള്ള കാര്യങ്ങൾ. മെയ്‌ലിങ്ങ് ലിസ്റ്റിലും സൂചിപ്പിക്കാവുന്നതാണ് --ജുനൈദ് | Junaid (സം‌വാദം) 04:21, 28 ജൂലൈ 2010 (UTC)[മറുപടി]

ചില അഭിപ്രായങ്ങൾ:
  1. ചുവപ്പ് എന്തായാലും നല്ലതല്ല , ഒറ്റകളർ ആക്കുന്നതിനോടും യോജിപ്പില്ല. പച്ച, പർപ്പിൾ, വയലറ്റ്, നീല എന്നിവയുടെ ഇളം കളറുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
  2. വെക്ടർ സ്കിന്നിൽ വളഞ്ഞ മൂലകൾ ഒഴിവാക്കാം.
  3. അതു പോലെ ഓരോവിഭാഗത്തിന്റേയും ഔട്‌ലൈൻ വരക്ക് അൽപം കനം കുറക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ചതുരങ്ങൾ തമ്മിലുള്ള ഗ്യാപ് അല്പ്പം കുറച്ച് പരമാവധി അടുപ്പിക്കുന്നതും നല്ലതായിരിക്കും. തിരഞ്ഞെടുത്ത ലേഖനത്തിന്റേയും , തിരഞ്ഞെടുത്ത ചിത്രത്തിന്റേയും തമ്മിൽ വെർടികൽ ആയിട്ടുള്ള വിടവ് ആണ്‌ ഉദ്ദേശിച്ചത്.
  4. സ്വാഗതം പറയുന്നതും ഒരു ഇളം ചാരയോ മറ്റോ ചതുരത്തിലാക്കുന്നതും നന്നായിരിക്കും.--Rameshng:::Buzz me :) 19:07, 28 ജൂലൈ 2010 (UTC)[മറുപടി]

ഇന്റർഫേസിൽ കാണുന്ന നീലനിറം തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. --പ്രവീൺ:സം‌വാദം 04:29, 29 ജൂലൈ 2010 (UTC)[മറുപടി]


നിറം ഒരെണ്ണം തന്നെ ഉപയോഗിക്കുന്നതാണു് നല്ലത്. ഹിന്ദി വിക്കി ഉപയോഗിക്കുന്ന നീല ഷേഡുള്ള ചില നിറങ്ങൾ കാഴ്ചയ്ക്ക് ഭംഗിയുള്ളതാണു്. അതെ പോലെ ഉദ്ധരണി പോലൂള്ള ചില ഫലകങ്ങൾക്ക് അവർ ചില പ്രത്യേക നിറം കൊടുത്തിരിക്കുന്നത് നോക്കുക. അതിൽ നല്ലതൊക്കെ നമുക്ക് മാതൃകയാക്കാം.--ഷിജു അലക്സ് 04:46, 29 ജൂലൈ 2010 (UTC)[മറുപടി]

ആയാലെന്താ ഒരു വിജ്ഞാനമേശ?

ഇവിടെ സൂചിപ്പിച്ച ആശയം ചർച്ചയ്ക്കായി ഇങ്ങോട്ട് തിരിക്കുന്നു:

ഇങ്ങനെ ഒരു വേദി തുടങ്ങുന്നതിൽ തെറ്റൊന്നുമില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലെ റെഫറൻസ് ഡെസ്ക് കാണുക. വിക്കിപീഡിയ ഓൺലൈൻ റെഫറൻസ് സംരംഭം ആണ്‌, ഒരു റെഫറൻസ് പുസ്തകമല്ല. വിക്കിപീഡിയയിൽ വിവരം തിരഞ്ഞ് ഒരാൾക്ക് തന്റെ അന്വേഷണം ഫലപ്രദമായില്ലെങ്കിൽ സഹായിക്കുന്നതിലൂടെ വിജ്ഞാനകോശരചന കൂടുതൽ യൂസർ ഫ്രെണ്ട്ലി ആവുകയല്ലേ? മറ്റു വിക്കിപീഡിയരുടെ വിജ്ഞാനദാഹം ശമിപ്പിക്കാനും ഇതുവഴി സാധിക്കും‌. ജുനൈദ് പറഞ്ഞപോലെ വിക്കിപീഡിയയിൽ ലേഖനം നിർമ്മിക്കുകയും അതിലേക്ക് ചൂണ്ടുകയും ചെയ്യാനുള്ള വേദിയായാൽ മതി. മലയാളം വിക്കിപീഡിയ ബാലപ്രായമായതിനാൽ ഒരു സ്കൂൾ കുട്ടിക്ക് താൻ അന്വേഷിച്ച വിവരത്തിന്‌ പലപ്പൊഴും ഉത്തരം കിട്ടാൻ ഇടയില്ല. ഒരു ലേഖനം നിർമ്മിച്ചുകിട്ടാൻ കാത്തുനിൽക്കാതെ എളുപ്പം അവശ്യവിവരങ്ങളും കണ്ണികളും നൽകി നമുക്ക് ആ ജിജ്ഞാസുവിനെ തൃപ്തിപ്പെടുത്താം (ആധികാരികത, നിഷ്പക്ഷത.. . നയങ്ങൾ മറുപടിക്കും ബാധകം). ഒരു പക്ഷേ, വിക്കിപീഡിയിൽ അയാളെ പങ്കുചേരാൻ ഇത് പ്രേരിപ്പിക്കും. വിക്കിപീഡിയയിൽ പുതിയ ലേഖനം സൃഷ്ടിക്കുന്നതിന്‌ മറ്റുള്ളവർക്ക് ഈ വേദി പ്രചോദകമാകാനും ഇടയുണ്ട്. 'ഡോക്ടറോടു ചോദിക്കാം', 'നിയമസഹായം' ഒക്കെപ്പോലെ ആകാതിരുന്നാൽ മതി. എന്ത് ചോദിക്കാം എങ്ങനെ ഉത്തരം നൽകാം എന്ന് നയം രൂപപ്പെടുത്തിയാൽ മതി --തച്ചന്റെ മകൻ 12:36, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]


float

ഡോക്ടറോട് ചോദിക്കാം, നിയമസഹായം എന്നിവ പാടില്ല എന്ന് ഇംഗ്ലീഷ് വിക്കിപീഡീയയുടെ റെഫറൻസ് ഡസ്കിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വിജ്ഞാനമേശ തുടങ്ങുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. എങ്കിലും ഏതൊക്കെ വിഷയങ്ങളിൽ ആധികാരികമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന ഉപയോക്താക്കൾ നമുക്കുണ്ട്? --റസിമാൻ ടി വി 15:19, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പൊതുവായി ഒന്ന് തുടങ്ങിയാൽപ്പോരേ. അറിവുള്ളവർ സഹായിക്കട്ടെ. ബാധ്യതാനിരാകരണം താളിന്റെ മുകളിൽ നൽകുകയും വേണം. --ജുനൈദ് | Junaid (സം‌വാദം) 05:07, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താരകലേഖനയജ്ഞം

വിക്കി സമൂഹത്തിലെ താരകലേഖനയജ്ഞം എന്നഭാഗം പുതുക്കിയിട്ടില്ല.കാലക്രമത്തിൽ പുതുകേണ്ടതല്ലേ....--Aneeshgs | അനീഷ് 01:54, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഉറപ്പായും ഈ ഭാഗങ്ങളിൽ ശ്രദ്ധ ചെലുത്താൻ കൂടുതൽ ആളുകളുടെ ആവശ്യമുണ്ട്. അനീഷിന് താൽപര്യമുണ്ടെങ്കിൽ ഈ ഭാഗം ശ്രദ്ധിക്കാവുന്നതാണ്. --Vssun (സുനിൽ) 16:03, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇതു നൊക്കു

മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള മലപ്പുറം, കോഴിക്കോട്, വയനാട് പ്രദേശങ്ങളിലുള്ളവർക്കായി മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബർ 10 ന്‌ നടത്തുന്നു. വിശദാംശങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും ഈ താൾ സന്ദർശിക്കുക. ഇതു കഴിഞ്ഞ കാര്യം ആരും അറിഞ്ഞില്ലെ......... — ഈ തിരുത്തൽ നടത്തിയത് 117.254.175.167 (സംവാദംസംഭാവനകൾ) 15:52, 16 ഒക്ടോബർ 2010 (UTC)[മറുപടി]

എല്ലാ താളിനും മുകളിൽ വരുന്ന അറിയിപ്പാണോ, അത് മാറ്റിയല്ലോ..--♔ കളരിക്കൻ ♔ | സംവാദം 18:10, 25 ഒക്ടോബർ 2010 (UTC)[മറുപടി]

ചലച്ചിത്ര ലേഖനങ്ങൾ

ചലച്ചിത്ര ലേഖനങ്ങളുടെ താളുകൾക്ക് പൊതുവായ ഒരു രൂപം വേണം. ഇവിടെ പലതും പലതരത്തിലാണ് നൽകിയിരിക്കുന്നത്. അന്തർവിക്കി കണ്ണികൾ നൽകുമ്പോൾ അത് സംശയത്തിനും ബുദ്ധിമുട്ടിനും ഇടയാക്കുന്നു.

ചലച്ചിത്രത്തിന്റെ പേര് (ചലച്ചിത്രം) എന്നോ മറ്റോ പൊതുവായൊരു രീതി അവലംബിക്കേണ്ടതാണ്. അഭിപ്രായം അറിയിക്കുക. --വിക്കിറൈറ്റർ : സംവാദം 13:26, 30 ഒക്ടോബർ 2010 (UTC)[മറുപടി]

  • അനുകൂലിക്കുന്നു

ചലച്ചിത്ര ലേഖനങ്ങൾ പുതുതായി ചേർക്കുമ്പോൾ ഫലകം:Infobox Film ഉപയോഗിചാൽ യന്ത്രങ്ങൾക്ക് ചലച്ചിത്ര ലേഖനങ്ങൾ എളുപത്തിൽ കണ്ടത്താം. --- മനു എം ജി 12:48, 6 ജനുവരി 2011 (UTC)[മറുപടി]

സംവാദം താൾ

ഓരോ താളിലും ഉള്ള സംവാദങ്ങളിൽ ചർച്ച ചെയ്യണമെങ്കിൽ നിലവിൽ ഓരോ ഉപയോക്താവും ആ താളുകൾ സന്ദർശിക്കണം (നിലവിൽ അങ്ങനെ തന്നെയല്ലെ?). അവിടെയുണ്ടാകുന്ന മാറ്റങ്ങൾ അറിയണമെന്നില്ല. പ്രധാന താളിൽ എല്ലാ താളിന്റെയും (അല്ലെങ്കിൽ പ്രശസ്തമായ ലേഖനങ്ങളെ) സംവാദതാളിനെ ബന്ധപ്പെടുത്തി അതിനൊരു ലിങ്ക് നൽകുകയാണെങ്കിൽ വെറുതെയെങ്കിലും ഉപയോക്താക്കൾ സന്ദർശിക്കുമ്പോൾ അതിനെക്കുറിച്ച് അറിവുള്ളവർ സംവാദത്തിൽ പങ്കെടുക്കുമെന്ന് തോന്നുന്നു (സംവാദം മാത്രം താൽപര്യമുള്ളവർക്കും അതൊരു സൗകര്യമാകും). അപ്പോൾ അതിൽ പെട്ടെന്നു തന്നെ തീരുമാനങ്ങൾ ഉണ്ടാകില്ലെ? സമീപകാലമാറ്റങ്ങൾ പെട്ടെന്നു കടന്നുപൊയ്ക്കൊണ്ടെയിരിക്കുന്നു. നിലവിൽ ഓരോ താളിന്റെയും സംവാദങ്ങളിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് ഒരിക്കലും കൂടുതലായി മറുപടികൾ കാണാറില്ല. അതിനാൽ തന്നെ തീരുമാനവും ഉറപ്പില്ല. താളിലെ സംവാദങ്ങൾക്ക് തീരുമാനം ഉണ്ടാകണമെങ്കിൽ അറിവുള്ളവർ ആ ലേഖനങ്ങളിൽ കയറിയിറങ്ങണ്ടേ? Rojypala 12:06, 13 നവംബർ 2010 (UTC)[മറുപടി]

താങ്കൾ ഉദ്ദേശിക്കുന്നത് വിക്കിയിൽ നിലവിലുള്ള സൗകര്യം തന്നെയാണെന്ന് കരുതുന്നു. താങ്കൾക്ക് താല്പര്യമുള്ള താളുകളിൽ (ലേഖനമോ, സംവാദമോ, തുടങ്ങി ഏത് താളും) മാറ്റം വരുന്നത് അറിയണമെന്നുണ്ടെങ്കിൽ പ്രസ്തുത താളുകളെ ശ്രദ്ധിക്കുന്ന താളുകളിൽ ചേർക്കുക. ഒരു താളിനെ ശ്രദ്ധിക്കുന്ന പട്ടികയിൽ ചേർക്കാൻ മുകളിൽ തിരച്ചിൽ ബോക്സിന്റെ ഇടതുവശത്തായി കാണുന്ന നക്ഷത്ര ചിഹ്നനത്തിൽ ഞെക്കുക, നക്ഷത്രം തിരിഞ്ഞ് നീലനക്ഷത്രമായി മാറിയാൽ താളിനെ ശ്രദ്ധിക്കുന്ന താളുകളിൽ ചേർത്തു എന്ന് മനസ്സിലാക്കാം. ഇനി താങ്കൾ ശ്രദ്ധിക്കുന്ന താളുകളിൽ വല്ല മാറ്റവും വന്നുവോ എന്നറിയാൻ ഏറ്റവും മുകളിലായി ഞാൻ ശ്രദ്ധിക്കുന്നവ എന്ന കണ്ണിയിൽ ഞെക്കുക, അവയിൽ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കിൽ അറിയാറാകും. --ജുനൈദ് | Junaid (സം‌വാദം) 03:57, 14 നവംബർ 2010 (UTC)[മറുപടി]
റോജിയുടെ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായത് മറ്റൊന്നാണ്. അതായത് ഞാൻ ഒരു താളിലെ വിവരത്തെക്കുറിച്ച് ഒരു സംശയം അതിന്റെ സംവാദത്തിൽ ചോദിച്ചു എന്നിരിക്കട്ടെ. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മാത്രമേ ഇതിന്റെ വിവരങ്ങൾ അറിയാൻ സാധിക്കൂ. എന്നാൽ ഇത്തരം സംവാദങ്ങളെ മാത്രം പൊക്കിയെടുക്കാൻ പറ്റുന്ന ഒരു ടൂൾസെർവർ യൂട്ടിലിറ്റിയോ അതിനു സാധ്യമല്ലെങ്കിൽ വിക്കി:പുരോഗമിക്കുന്ന സംവാദങ്ങൾ എന്ന ഒരു മാനുവൽ ലിസ്റ്റോ ഉണ്ടെങ്കിൽ ഇത്തരം സംവാദങ്ങൾ (സംവാദപ്രിയരുടെ) ശ്രദ്ധയിൽപ്പെടാനും പെട്ടെന്ന് തീരുമാനത്തിലെത്താനും സാധിക്കും.
ടൂൾസെർവർ ഉപയോഗിച്ച് സംവാദത്താളുകളിൽ ഒന്നോ രണ്ടോ ദിവസം വന്ന മാറ്റങ്ങളെ കണക്കാക്കി ആരോഹണാവരോഹണക്രമത്തിൽ പട്ടിക നിർമ്മിക്കാൻ സാധിക്കില്ലേ?--Vssun (സുനിൽ) 06:17, 14 നവംബർ 2010 (UTC)[മറുപടി]

സുനിൽ പറഞ്ഞതാണ് ഞാൻ ഉദ്ദേശിച്ചത്. Rojypala 08:21, 14 നവംബർ 2010 (UTC)[മറുപടി]

പുതിയ മാറ്റങ്ങളിൽ സംവാദങ്ങൾ മാത്രം കാണാനുള്ള ഓപ്ഷനുണ്ടല്ലോ --റസിമാൻ ടി വി 08:40, 14 നവംബർ 2010 (UTC)[മറുപടി]
അതെ, അതിന് ഇതു പോലെ നോക്കിയാൽ പോരെ. --ജുനൈദ് | Junaid (സം‌വാദം) 08:44, 14 നവംബർ 2010 (UTC)[മറുപടി]
പുതിയതും സജീവമായതുമായ എല്ലാ സംവാദങ്ങളുടേയും ലിസ്റ്റ് സൈഡ്ബാറിൽ ലിങ്ക് ചെയ്തു വരുത്തുന്ന കാര്യമാണ് റോജി ഉദ്ദേശിച്ചത് എന്നു തോനുന്നു. സമീപകാലമാറ്റങ്ങളുടെ കീഴിൽ സമീപകാല സംവാദങ്ങൾ എന്നിങ്ങനെ--കിരൺ ഗോപി 09:13, 14 നവംബർ 2010 (UTC)[മറുപടി]

മലയാളഭാഷാ താളുകൾ മറ്റ് ലിപികളിൽ

Considering the large number of Malayalees settled outside Kerala, it may be possible that a large part of this expat population (within and outside India) may not know Malayalam script, but may know the script of local languages of the state where they were born and brought up. However, they may understand the spoken language or understand the words. In such cases, if articles in Malayalam can be transliterated into other Indian scripts, it may be of immense help, thereby enabling them access to information about their mother tongue and culture. Can we discuss the technical feasibility of this suggestion? — ഈ തിരുത്തൽ നടത്തിയത് Sanjeev (സംവാദംസംഭാവനകൾ) 15:34, 4 ഡിസംബർ 2010 (UTC)[മറുപടി]

മലയാള ലിപിയിലെഴുതിയ മലയാളത്തിലെ ലേഖനങ്ങൾക്കേ ഇവിടെ പ്രസക്തിയുള്ളൂ, അല്ലാത്തവയെ പറ്റി ഇവിടെ ചർച്ച ചെയ്യാൻ നിർവ്വാഹമില്ല. --ജുനൈദ് | Junaid (സം‌വാദം) 05:54, 5 ഡിസംബർ 2010 (UTC)[മറുപടി]
http://scriptconv.googlelabs.com/ ?--പ്രവീൺ:സം‌വാദം 02:37, 6 ഡിസംബർ 2010 (UTC)[മറുപടി]

http://scriptconv.googlelabs.com/frame?sln=xx&tln=en&url=http%3A//ml.wikipedia.org ഇതാണു് ഒരു വഴി. പക്ഷെ അത് വായിച്ചെടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണു് മലയാളം പഠിക്കുന്നത്. --ഷിജു അലക്സ് 03:33, 6 ഡിസംബർ 2010 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ

സുഹൃത്തുക്കളെ,

2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും 2011 ജനുവരി 15 ഇംഗ്ലീഷ് വിക്കിപീഡിയ സ്ഥാപിച്ചിട്ട് 10 വർഷവും തികയുകയാണല്ലോ. പലവിധ കാരണങ്ങളാൽ എല്ലാവരും കൂടി ചേർന്നുള്ള ഒരു പരിപാടി ഇപ്രാവശ്യം നടക്കില്ല. അതിനാൽ അതത് ജില്ലകളിലുള്ള വിക്കിപീഡിയർ ഒത്ത് ചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടുന്നു. കണ്ണൂർ ജില്ലയിലുള്ളവർ ജനുവരി 15നു് ഒരു പഠനശിബിരവും വിക്കിപീഡിയ വാർഷികവും ആസൂത്രണം ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പരിപാടികൾ മറ്റ് ജില്ലകളിൽ ഉള്ളവർക്കും (മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കും) ആസൂത്രണം ചെയ്യാവുന്നതാണു്.

നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ വിക്കിപീഡിയ:വിക്കിസംഗമം എന്ന താളിലോ വിക്കിപീഡിയ:വിക്കിപഠനശിബിരം എന്ന താളിലോ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 01:04, 8 ഡിസംബർ 2010 (UTC)[മറുപടി]

പരിഭാഷപ്പെടുത്തുക

വിക്കിപ്പീഡിയക്ക് മുകളിലുള്ള ജിമ്മിവെയില്സിന്റെ പുതിയ സന്ദേശം ആരെങ്കിലും പരിഭാഷപ്പെടുത്തുക--Zuhairali 08:51, 1 ജനുവരി 2011 (UTC)

വാർത്തയിൽ നിന്ന് ഫലകം

വാർത്തയിൽ നിന്ന് ഫലകവുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ ചുവടെക്കൊടുക്കുന്നു . കൂടുതൽ ചർച്ചകൾക്കായി പഞ്ചായത്തിൽ ഉൾപ്പെടുത്തുന്നു.


ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുക. ഉദാഹരണത്തിനു ദേശീയ അത്‌ലറ്റിക് മീറ്റിന്റെ 5 വാർത്തകൾ ഇന്നലെ ഫലകം:2011/ജനുവരി എന്ന താളിൽ ഉണ്ടായിരുന്നു. അതിനു പകരം ഇതിന്റെ ഒരു വാർത്ത മാത്രം മതിയല്ലോ. അതുപോലെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന്.എന്ന ഒരു വാർത്ത വനപ്രഖ്യാപനം നടന്നതിനു ശേഷം മാത്രം നൽകുന്നതാണു നല്ലത്. വാർത്തകൾ ആർക്കൈവ് ചെയ്യപ്പെടുമ്പോൾ ഇന്ന് എന്ന വാചകം വായിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കും. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.. ആശംസകൾ --Anoopan| അനൂപൻ 06:35, 7 ജനുവരി 2011 (UTC)


ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുകയെന്നത് ശരിയാണെന്ന് തോന്നുന്നില്ല . കാരണം ഒളിമ്പിക്സ് പോലുള്ള മേളകളുമായി ബന്ധപ്പെട്ട് അനവധി വാർത്തകൾ ഉണ്ടാകാം . അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ കൊടുക്കുകയാണ് അഭികാമ്യമെന്ന് തോന്നുന്നു .ഫലകം:2011/ജനുവരിയിൽ അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ ആർക്കൈവ്സായി കിടക്കുന്നതാണ് നല്ലത് . ആർക്കൈവ്സിൽ തീയതിക്കും സമയത്തിനും അനുസൃതമായാണല്ലോ വാർത്തകൾ സൂക്ഷിക്കുന്നത് . ഇത് ശ്രദ്ധിക്കുന്ന വിദ്യാർഥികൾക്കും മറ്റും റഫറൻസിനായി പ്രയോജനകരമാവുകയും ചെയ്യും . ഇംഗ്ലീഷ് വിക്കിയിലും ആ രീതിയാണല്ലോ അവലംബിക്കുന്നത് . എന്നാൽ മുൻ പേജിൽ ഒരു വാർത്ത തന്നെയാണ് നല്ലത്. . മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന് എന്ന വാർത്ത പ്രഖ്യാപനത്തിനുശേഷം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു എന്നാക്കിയാൽ മതിയല്ലോ . ഇത് നേരത്തെ കൊടുക്കുന്നതിൽ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് . വാർത്ത വിട്ടുപോകാതിരിക്കുന്നതിനും മറ്റുള്ളവർക്ക് തിരുത്താൻ പ്രചോദനമാവുകയും ചെയ്യും . മാത്രമല്ല , പത്രങ്ങളിൽ വാർത്തകൾ വരുന്നതും അത്തരത്തിലാണല്ലോ . --Tgsurendran 11:03, 7 ജനുവരി 2011 (UTC)


അതിനായി ആ സംഭവത്തിനു ഒരു താളുണ്ടാക്കി അതിൽ കാര്യങ്ങൾ മുഴുവൻ നൽകുകയും, ഫലകത്തിൽ അതിലെ പ്രധാന വാർത്ത നൽകി അതിലേക്കൊരു ലിങ്ക് നൽകുകയുമല്ലേ ഉചിതം. ഉദാഹരണത്തിനു ദേശീയ സ്കൂൾ കായികമേള തന്നെ എടുക്കുക.അതിലെ ഓരോ ദിവസത്തെ മെഡൽ നിലകളും മറ്റും വിക്കിപീഡിയയിലെ വാർത്താ താളിലോ അതാതു മാസത്തെ ഫലകത്തിലോ വരണമെന്ന് ഞാൻ കരുതുന്നില്ല. പകരം അവ വരേണ്ടത് ദേശീയ സ്കൂൾ കായികമേള 2011 എന്ന താളിലായിരിക്കണം. വാർത്തയിലും, മാസത്തിന്റെ ഫലകത്തിലും അതിലെ പ്രധാന മാത്രം സൂചിപ്പിച്ച് ആ താളിലേക്ക് കണ്ണി നൽകുകയും വേണം. ഇതല്ലേ ഉചിതമായ സമീപനം? ഇക്കാര്യം കൂടുതൽ കൂടുതൽ ചർച്ചകൾ ആവശ്യമെങ്കിൽ അതു വിക്കി പഞ്ചായത്തിൽ സൂചിപ്പിക്കൂ. --Anoopan| അനൂപൻ 09:37, 7 ജനുവരി 2011 (UTC)


തീർച്ചയായും നല്ല നിർദ്ദേശം . എന്നാൽ എല്ലാ സന്ദർഭങ്ങളിലും ഇതൊരു ലേഖനമായി മാറ്റത്തക്കവിധം പ്രാധാന്യം ഉണ്ടാവണമെന്നില്ല . കൂടാതെ ഈ ലേഖനങ്ങളും വാർത്തകളും ഒരാൾക്കു തന്നെ പൂ‍ർത്തിയാക്കുകയെന്നത് എപ്പോഴും പ്രായോഗികവുമല്ല .രണ്ടും രണ്ടു വിഭാഗങ്ങളായി ഭാവിയിൽ പിരിയേണ്ടതുമാണ് . അതിനാൽ സാധ്യമായവയെല്ലാം ലേഖനങ്ങളാക്കി സമ്പുഷ്ടീകരിക്കന്നതോടൊപ്പം ഓരോ ദിനത്തിലേയും പ്രാധാന്യമുണ്ടായിരുന്ന വാർത്തകൾ സംബന്ധിച്ച് വർഷങ്ങൾക്കുശേഷവും ഒരു തിരിഞ്ഞു നോട്ടത്തിന് സാധ്യമാവുക ഞാൻ പറഞ്ഞരീതിയിലാണെന്നു തോന്നുന്നു . അല്ലെങ്കിൽ ആർക്കൈവ്സ് എന്നതിന് അർത്ഥമില്ലാതാകം . ശ്രദ്ധിക്കേണ്ടത് നൽകുന്ന വാർത്തകൾ സംഭവിച്ച ദിനത്തിനും സമയത്തിനുമായിരിക്കണം . ഡിക് കിങ് സ്മിത്തിൻറെ മരണം സംഭവിച്ചത് ജനുവരി നാലിനും മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ജനുവരി ആറിനും അതിനു ശേഷവുമാണ് . തീയതി നൽകിയിട്ടില്ലെങ്കിൽ അതുസംബന്ധിച്ച് വ്യക്തത വരുത്തിയശേഷം സംഭവദിവസം തന്നെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചാൽ മതി . എന്നാൽ ഒരേ ദിവസം സംഭവിച്ച വാർത്തകൾ ഫലകം:2011/ജനുവരി എന്നരീതിൽ ആർക്കൈവ് ചെയ്യുമ്പോൾ ഒരു വാർത്തയുടെ ആവശ്യമേയുള്ളു . ഇത് മുൻപ് സൂചിപ്പിച്ച പോലെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന് എന്ന വാർത്ത പ്രഖ്യാപനത്തിനുശേഷം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു എന്നോ മറ്റോ മാറ്റിയാൽ മതി .അതിനാൽ നേരത്തെ കൊടുക്കുന്നതിൽ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് . അതേ സമയം കൂടുതൽ വാർത്തകൾ കടന്നു വരുമ്പോൾ നഷ്ടപ്പെടാതിരിക്കാനായി ഇത് ഫലകം:2011/ജനുവരിയിൽ ഉൾപ്പെടുത്തുകയും പിന്നീട് തിരുത്തുന്നതുമാകും ഉചിതം . --Tgsurendran 11:03, 7 ജനുവരി 2011 (UTC)

ലിങ്കുകളെയും അവലംബത്തെയും പുറത്തേക്കുള്ള താളിനെയും നിരീക്ഷിക്കണം

സുഹൃത്തുക്കളേ,

വിക്കിയിലെ പല ലേഖനങ്ങളിലെയും ലിങ്കുകൾ (ലിങ്കുകൾ, അവലംബങ്ങൾ, പുറത്തേക്കുള്ള താൾ) കാലഹരണപ്പെട്ടിരിക്കുന്നു.

ഇതിൻറെ പ്രധാന കാരണങ്ങൾ:

  1. പത്രങ്ങളിലെ Latest News Sectionൽ വരുന്ന വാർത്തകളിലേക്കുള്ള ലിങ്കുകൾ മൂന്നാം ദിവസം മുതൽ വീണ്ടും പുതിയ വാർത്തകളേ കാണിക്കൂ. പഴയ ലിങ്കിൽ റഫർ ചെയ്ത വാർത്ത കാണില്ല. ഇത് ഒഴിവാക്കാൻ, പത്രത്തിൻറെ ആർക്കൈവിൽ നിന്ന് പ്രസ്തുത വാർത്ത കണ്ടെത്തി ലിങ്ക് നൽകണം. പല ലേഖനങ്ങൾക്കും ഈ പോരായ്മ കാണുന്നു.
  2. yahoo news, MSN news തുടങ്ങിയ വെബ് അധിഷ്ഠിത വാർത്തകൾക്ക് നൽകുന്ന ലിങ്ക് മൂന്നോ നാലോ വർഷം കഴിയുമ്പോൾ കാലഹരണപ്പെടുന്നു. പകരം അവരുടെ സെർച്ച് പേജിലേക്കാണ് ലിങ്ക് തുറക്കുന്നത്. ഇത് ഒഴിവാക്കാൻ, പ്രസ്തുത പേജ് PDF ആക്കി സേവ് ചെയ്ത് അപ് ലോഡ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കണം. കാരണം പല വാർത്തകൾക്കും ലേഖനങ്ങൾക്കും പിന്നീട് റഫറൻസ് ഇല്ലാത്ത അവസ്ഥ വരും.

(പത്രമാപ്പീസിലെ വലിയ മരപ്പട്ടികകളിൽ തളച്ച് പൊടിക്കൂമ്പാരത്തിൽ സൂക്ഷിച്ച ആർക്കൈവ് ഫയലിലോ അവരുടെ സ്വകാര്യാവശ്യത്തിനുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാത്രമേ യഥാർത്ഥ റഫറൻസ് കാണൂ. പൊതുജനങ്ങൾക്ക് അപ്രാപ്യമാണ് അത്. ) പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. SaddamHussain 12:46, 21 ഫെബ്രുവരി 2011 (UTC)[മറുപടി]

വാർത്തകൾ പത്രങ്ങൾക്ക് പകർപ്പവകാശമുള്ളതിനാൽ പി.ഡി.എഫ്. ആയി വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുക എന്നത് പ്രായോഗികമല്ല. ആർക്കൈവ് ലിങ്കുകൾ‌ ഉപയോഗിക്കുക എന്നത് തന്നെയാണ് ശരിയായ പ്രതിവിധി.--Vssun (സുനിൽ) 16:16, 21 ഫെബ്രുവരി 2011 (UTC)[മറുപടി]

ലിങ്കുകൾ കാലഹരണപ്പെടുന്നത് ഒഴിവാക്കാൻ വിക്കിമീഡിയ ഫൗണ്ടേടെഷൻ തന്നെ ഒരു റെഫറൻസ് വിക്കി തുടങ്ങുന്നതിനെ കുറിച്ച് എവിടെയോ വായിച്ചതോർക്കുന്നു. എന്തായാലും പി.ഡി.എഫ് അപ്‌ലോഡിങ്ങ് പകർപ്പവകാശപ്രശ്നമുണ്ടാക്കും. മറ്റ് വഴികൾ കണ്ടെത്തിയേ പറ്റൂ. --ഷിജു അലക്സ് 16:42, 21 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രസിദ്ധീകരിച്ചതും ഉൾപ്പെടുത്തിയതുമായ തീയതികൾ റെഫറൻസിൽ വ്യക്തമായി നൽകുന്നത്. പിന്നീട് ഉപയോഗപ്പെടും. സൈറ്റ് ഫലകങ്ങൾ അവലംബം ചേർക്കാൻ നിർബന്ധമായും ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 04:50, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

പുതിയ നാമമേഖല: ഇൻക്യുബേറ്റർ

വിക്കിപീഡിയയുടെ വളർച്ചയിൽ നിർണ്ണായക ഘടമാണ് പുതുമുഖങ്ങൾ എന്ന് അറിയാമല്ലോ? മലയാളം വിക്കിപീഡിയയിൽ ദിനവും നിരവധി പേർ പുതുതായി അംഗത്വമെടുക്കുന്നുണ്ടെങ്കിലും അതിൽ ഭൂരിഭാഗം പേരും വിക്കിയിൽ സംഭാവന ചെയ്യാൻ തയ്യാറാവാറില്ല. പലർക്കും വിക്കിപീഡിയയെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും പുർണ്ണമായി ബോധ്യം വരാത്തതും, തങ്ങൾ തിരുത്തുന്നത് വഴി എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്നുള്ള ഭയവുമൊക്കെ ഇതിന് കാരണമാകാറുള്ളതായി മനസ്സിലാകുന്നു. ഇതിന് പരിഹാരമായി വിക്കിപീഡിയയെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ച് അറിവില്ലാത്തവർക്ക് അതിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനും, വ്യക്തമായ ധാരണ കിട്ടാത്തവർക്കു പദ്ധതിയെ കുറിച്ച് കൂടുതൽ വിവരിച്ചു കൊടുക്കുന്നതിനും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്നതിനുമൊക്കെയായി സജിവ വിക്കിപീഡിയരുടെ നേതൃത്വത്തിൽ നിരവധി വിക്കിപഠനശിബിരങ്ങൾ നടത്തപ്പെടാറുണ്ട്.

അതേ സമയം അംഗത്വമെടുത്തതിനു ശേഷം ലേഖന നിർമ്മാണ, വികസന, പരിചരണങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പല പുതുമുഖങ്ങളും പെട്ടെന്ന് തന്നെ പൂർണ്ണമായും പിൻവലിയുന്നതും കാണപ്പെടുന്നു. വിക്കിപീഡിയയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും, പൊതുസമൂഹത്തിലെ നിയമങ്ങളും മര്യാദകളും പാലിക്കുന്നതിനായും സംഭാവനയർപ്പിക്കുന്നവർ പാലിക്കേണ്ട ചിട്ടകൾ അല്ലെങ്കിൽ നയങ്ങൾ വിക്കിപീഡിയയിൽ നിലവിലുണ്ട്. വിക്കിയിൽ പുതുതായി ലേഖങ്ങൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന പല പുതുമുഖങ്ങളും തങ്ങൾ നിർമ്മിക്കുന്ന ലേഖനങ്ങളും ചേർക്കുന്ന വിവരങ്ങളും ഇത്തരത്തിലുള്ള വിക്കിയിലെ നയങ്ങൾമൂലം തങ്ങളുടെ സംഭാവനകൾ പെട്ടെന്ന് നീക്കംചെയ്യപ്പെടുന്നതിന് സാക്ഷികളാകുകയും മനം മടുത്ത് വിക്കിയിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംഭാവനകളെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ പുതുമുഖങ്ങൾ വിക്കിയിൽ നിലനിർത്തുന്നതിന് സഹാകരമാകും എന്നുറപ്പാണ്. അതേ സമയം ഇത്തരത്തിൽ നിമ്മിക്കപ്പെടുന്ന പല ലേഖനങ്ങളുടെയും ലേഖനങ്ങളായുള്ള നിലനിൽപ്പിന് നയങ്ങൾ തടസ്സം സൃഷ്ടിക്കും. വികിപീഡിയയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിൽ അത്തരം നയങ്ങൾ ഒഴിവാക്കാനുമാകില്ല. ഈ രീതിയിൽ നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള ലേഖനങ്ങളെ മൃദുവായി കൈകാര്യം ചെയ്യുന്നതിനായും പ്രധാന മേഖലയിൽ നിന്നും മാറ്റി നിർത്തുകയും അതേ സമയം ഉപയോക്താവിന് അവരുടെ സംഭാവന തുടരുന്നതിനുമായി പുതിയൊരു നാമമേഖല സൃഷ്ടിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെക്കുന്നു.

ഈ രീതിയിൽ പുതിയൊരു നാമമേഖല ഉണ്ടായിരിക്കുന്നത് ഇക്കാര്യത്തിൽ വളരെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. നിലവിലുള്ള അറിവ് വച്ച് റഷ്യൻ വിക്കിപീഡിയയിൽ ഇത് വിജയകരമായി നടപ്പിലാക്കപ്പെട്ടിരിക്കുന്നു, റഷ്യൻ വിക്കിപീഡിയയിലെ ഇതുമായി ബന്ധപ്പെട്ട താൾ വായിക്കുന്നതിന് ഈ കണ്ണി ഞെക്കുക (താൾ ഗൂഗ്ലിന്റെ യന്ത്രം തർജ്ജുമ ചെയ്തത്). ഇക്കാര്യം പ്രദിപാദിക്കുന്ന ഒരു സജീവ വിക്കിമീഡിയന്റെ ബ്ലോഗ് പോസ്റ്റിലേക്കുള്ള കണ്ണി. ഈ പുതിയ നാമമേഖലയിൽ എങ്ങനെയൊക്കെയുള്ള ലേഖങ്ങൾ നിലനിർത്തണം എത്രകാലം വരെ നിലനിർത്താം എന്നതിനെ പറ്റിയൊക്കെ കൂടുതൽ ചർച്ചകൾ നടത്തേണ്ടിയിരിക്കുന്നു. പുതിയ നാമമേഖല സൃഷ്ടിക്കുന്നതിനെ പറ്റിയുള്ള ഒരോരുത്തരുടേയും അഭിപ്രായവും വോട്ടും താഴെ കാണുന്ന അനുയോജ്യ ഇടങ്ങളിൽ ചേർക്കുക.

ഓർക്കുക: ജീവിച്ചിരിക്കുന്ന വ്യക്തികളെ പ്രദിപാദിക്കപ്പെടുന്നയിടങ്ങളിൽ പാലിക്കേണ്ട നയങ്ങൾക്കെതിരായതോ പകർപ്പാവകാശങ്ങൾ ലംഘിക്കുന്നതോ ആയ തരത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ വിക്കിപീഡിയയുടെ നയം കുറേകൂടി കർക്കശമാണ്. അത്തരത്തിലുള്ളതിൽ ഭൂരിഭാഗവും അല്ലെങ്കിൽ പൂർണ്ണമായും ഈ രീതിയിൽ സംരക്ഷിക്കാനാകില്ല. --ജുനൈദ് | Junaid (സം‌വാദം) 14:08, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇതിനായി പുതിയ നാമമേഖല സൃഷ്ടിക്കേണ്ട ആവശ്യമില്ലാത്തതിനാൽ, പുതിയ നാമമേഖല എന്ന കാര്യം പരാമർശിക്കുന്ന ഭാഗങ്ങൾ വെട്ടിയിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 14:23, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇൻക്യുബേറ്റർ നാമമേഖലയ്ക്കുള്ള വോട്ട് (Voting for new 'Incubator' namespace)

അനുകൂലമാണെങ്കിൽ {{അനുകൂലം}} പ്രതികൂലമാണെങ്കിൽ {{പ്രതികൂലം}} എന്ന് രേഖപ്പെടുത്തുക.

ചർച്ച (Discussion)

ഇതിനു തക്കതായ ഒരു മലയാളം പേരു കൂടി കണ്ടെത്തണം. പ്രധാന മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിലയച്ച് കൂടി അഭിപ്രായം തേടാം. --ഷിജു അലക്സ് 16:29, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇതിനു നാമമേഖല വേണ്ടായിരുന്നു എന്ന് മനസ്സിലാകുന്നു. തൽക്കാലം ചർച്ചയിൽ നിന്ന് പുതിയ നാമമേഖല എന്ന കാര്യത്തെ മറന്നേക്കാം. എന്നാലും പുതിയ ഉപയോക്താക്കളുടെ സൃഷ്ടിക്കളെ അനുയോജ്യമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയുള്ള ചർച്ച നടത്താം.

incubator എന്നതിന് 'പരിചരണം' എന്നുപയോഗിച്ചാലോ? --ജുനൈദ് | Junaid (സം‌വാദം) 06:42, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇതിനായി പുതിയ ഒരു നാമമെഖല തുടങ്ങുന്നതിന്റെ പ്രശ്നം എന്താണു്. എന്റെ അഭിപ്രായത്തിൽ ഇതിനു ഏറ്റവും അനുയൊജ്യമായ പരിഹാരം അതാണു്.--ഷിജു അലക്സ് 17:42, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

വിടരുന്ന മൊട്ടുകൾ എന്നോ മറ്റോ ആയാലോ? -പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 17:55, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

@ഷിജു, നാമമേഖലയുടെ ആവശ്യമില്ല. സ്ഥായിയായ ഉള്ളടക്കം ഈ വിഭാഗത്തിൽ ഉണ്ടാകില്ല, ചെറിയൊരു ഇടവേളയിൽ മാത്രമാണ് ഇത്തരം ലേഖനങ്ങൾ സൂക്ഷിക്കപ്പെടുക. മെച്ചപ്പെടുന്നതോടെ/ഒഴിവാക്കപ്പെടുന്നതോട് അവ പിന്നെ അവിടെ നിലനിൽക്കുകയുമില്ല. --ജുനൈദ് | Junaid (സം‌വാദം) 08:05, 6 മാർച്ച് 2011 (UTC)[മറുപടി]

പ്രധാന താൾ ശ്രദ്ധിക്കുക

പ്രധാന താളിലെ തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനങ്ങളിൽ നിന്ന് എന്നിവയൊന്നും അപ്ഡേറ്റ്‌ ചെയ്യപ്പെടുന്നില്ല. നാളുകളായി ഒരേ ലേഖനങ്ങൾ തന്നെയാണ് അവിടെ ദൃശ്യമാവുന്നത്. ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം മാത്രമാണ്‌ മാറുന്നത്. നല്ല നിലവാരമുള്ള ധാരാളം ലേഖനങ്ങൾ ദിവസേന ഉണ്ടാകുന്നുണ്ട്. അതൊന്നും പ്രധാന താളിൽ വരുന്നതേയില്ല. പ്രധാന താൾ മാത്രം എടുത്തുനോക്കുന്ന ഒരാൾക്ക്‌ ഈ വിക്കിയിൽ പുതുതായി ഒന്നും നടക്കുന്നില്ല എന്ന തോന്നലാണ് ഉണ്ടാവുക. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 18:54, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം മാസത്തിൽ രണ്ടുപ്രാവശ്യം പുതുക്കപ്പെടുന്നുണ്ട്. കൂടുതൽ നാമനിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 06:52, 26 ഫെബ്രുവരി 2011 (UTC)[മറുപടി]

floatമിനിമം ഉള്ളടക്കമുള്ള പുതിയ ലേഖനങ്ങൾ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഓട്ടോമാറ്റിക്കായി മുൻ താളിൽ കാണിക്കത്തക്ക വിധത്തിൽ വല്ല ബോട്ടോ വള്ളമോ ഏർപ്പാടാക്കിക്കൂടെ? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 07:27, 26 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രത്യേക ഉപയോക്തൃവിഭാഗങ്ങൾ (Special User Groups)

മലയാളം വിക്കിപീഡിയയിൽ പ്രത്യേക അവകാശമുള്ള പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാൽ വാൻഡലിസത്തെ ഫലപ്രദമായി നേരിടാമെന്ന് കരുതുന്നു. ഇപ്പോൾ പ്രാവർത്തികമാക്കാമെന്ന് കരുതുന്ന ചില പ്രത്യേക വിഭാഗങ്ങൾ ഇവയാണ്.

  1. മുൻപ്രാപനം നടപ്പാക്കുന്നവർ - Rollbacker
  2. സ്വതേ റോന്തുചുറ്റുന്നവർ - Auto Patroller
  3. റോന്തു ചുറ്റുന്നവർ - Patroller

ഇത്തരം സെപ്ഷ്യൽ യൂസർ റൈറ്റ്സ് ലഭിച്ചാൽ വാൻഡലിസം ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും എന്നതാണ് പ്രത്യേകത. ഉദാഹരണത്തിന് ഒരു യൂസർ/ഐ.പി വന്ന് ഒരു ലേഖനത്തിൽ അഞ്ച് തെറ്റായ തിരുത്തലുകൾ നടത്തി എന്ന് കരുതുക. റോൾബാക്ക് പെർമിഷനുള്ള ഉപയോക്താവിന് അഞ്ച് തവണ മാറ്റം തിരസ്കിരിക്കാതെ ഒറ്റക്ലിക്ക്കൊണ്ട് എഡിറ്റുകൾ റിവർട്ട് ചെയാൻ സാധിക്കും. അതു പോലെ തന്നെ റോന്തുചുറ്റാത്ത മാറ്റങ്ങളിൽ നോക്കി വാൻഡലിസം പെട്ടെന്ന് തന്നെ കണ്ടെത്താനും സാധിക്കും. നിലവിൽ മുകളിൽ പറഞ്ഞിട്ടുള്ള ഈ അവകാശങ്ങൾ കാര്യനിർവാഹകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ പുതിയ നിർദ്ദേശം നടപ്പിൽ വരുത്തണമെങ്കിൽ ലോക്കൽ അനുമതി അവശ്യമുണ്ട്, അഭിപ്രായങ്ങൾ ദയവു ചെയ്ത് ചുവടെ ചേർക്കുക. ഇതിലും കൂടുതലായി ഏതെങ്കിലും ഉപയോക്തൃവിഭാഗങ്ങൾ ചേർക്കണമെന്നുണ്ടങ്കിൽ അതും ചർച്ചചെയ്യാം. --കിരൺ ഗോപി 18:17, 5 മാർച്ച് 2011 (UTC)[മറുപടി]

ചർച്ച

നല്ല ഒരു നിർദ്ദേശമാണ് കിരൺ നൽകിയത്. ഇപ്പോൾ സജീവമായതും വേണ്ടത്ര തിരുത്തലുകൾ ഉള്ളവരുമായ കുറച്ചധികം വിക്കന്മാർ ഈ വിക്കീപീഡിയയിൽ സേവനങ്ങൾ നടത്തുന്നുണ്ട്. അവരിൽ നിന്നും ഏറ്റവും കഴിവുള്ളവരെ (സമയവും) തീർച്ചയായും തിരഞ്ഞെടുക്കാവുന്നതുമാണ്. ഇതാണ് എന്റെ അഭിപ്രായം.. ഇത് ഇല്ലാവരും ശ്രദ്ധിക്കുമെന്നും ആശിക്കുന്നു. --സുഗീഷ് 18:27, 5 മാർച്ച് 2011 (UTC)[മറുപടി]
കിരൺ പറഞ്ഞ ഉദാഹരണത്തിൽ ഒരു തിരുത്ത് വരുത്തുന്നു. അഞ്ചുവട്ടം തിരുത്തേണ്ടതില്ല - നാൾവഴിയിൽ നിന്ന് പഴയ എഡിറ്റ് എടുത്ത് സേവ് ചെയ്യാൻ സാധാരണ ഉപയോക്താക്കൾക്ക് പറ്റും. എങ്കിലും റോൾബാക്ക് സൗകര്യം ഒരു ക്ലിക്ക് ഒഴിവാക്കും. --Vssun (സുനിൽ) 18:58, 5 മാർച്ച് 2011 (UTC)[മറുപടി]

അനുകൂലം

അനുകൂലമാണെങ്കിൽ {{അനുകൂലം}} പ്രതികൂലമാണെങ്കിൽ {{പ്രതികൂലം}} എന്ന് രേഖപ്പെടുത്തുക.

പ്രതികൂലം

സർവ്വവിജ്ഞാനകോശം

മലയാളം സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുന്ന ലേഖനങ്ങൾ ലേഖനം എഴുതുന്നവർ വെറുതെ പകർത്താതെ വിക്കിവൽക്കരിച്ച് ഉൾപ്പെടുത്തുക. ആവശ്യമായ അവലംബങ്ങളും, കണ്ണികളും ചേർക്കുക. ലേഖനങ്ങൾ ചേർക്കുന്നവർ ഈ നിബന്ധന നിർബന്ധമായും പാലിക്കുക. വിക്കീവൽക്കരിക്കാതെ മുൻപോട്ടു പോയാൽ വെറുതെ ലേഖന എണ്ണത്തിലുള്ള വർദ്ധനവ് മാത്രമേ സാധിക്കുകയുള്ളു. ഇവിടെ ഒരു ശൈലി ഉള്ളതല്ലേ?— ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദംസംഭാവനകൾ)

+1 റോജി --Anoopan| അനൂപൻ 09:58, 18 മാർച്ച് 2011 (UTC)[മറുപടി]
float - ഒരാളുടേതായി അഞ്ച് ലേഖനമോ മറ്റോ മാത്രമേ വിക്കിവത്കരിക്കാതെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ഇറക്കുമതി ചെയ്തതായി ഉണ്ടാകാൻ പാടുള്ളു, എന്നരീതിയിൽ ഒരു നയം വികസിപ്പിക്കുന്നത് നല്ലതാണ് എന്നെന്റെ അഭിപ്രായം--പ്രവീൺ:സം‌വാദം 18:04, 18 മാർച്ച് 2011 (UTC)[മറുപടി]
സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ പകർത്തുന്നത് ഒരു ബോട്ടിനെക്കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ ഇപ്പോൾ അത് പകർത്താനെടുക്കുന്ന മാനുഷികപ്രയത്നം, അതിനെ വിക്കിവൽക്കരിക്കുന്നതിലേക്ക് തിരിക്കാനാകും. --Vssun (സുനിൽ) 18:32, 18 മാർച്ച് 2011 (UTC)[മറുപടി]
ലേഖനം എന്തായാലും വിക്കിവൽക്കരിച്ചതിനുശേഷമേ മുന്നോട്ട് കൊണ്ട് പോകാവു. ലേഖനം അപ്പാടെ പകർത്തുന്നതിൽ ഒരു കാര്യവുമില്ല. അതിനുവേണ്ടി തന്നെയല്ലേ. വാല്യങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കിയിരിക്കുന്നത്. വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ചുകന്ന ക്രോസ് മാർക്കെല്ലാം പച്ചയാക്കി അങ്ങ് പോയാൽ മതി. പദ്ധതിയിൽ പ്രവർത്തിക്കുന്നവർ ഇത് ശ്രദ്ധിച്ചാൽ മതിയാകുമെന്ന് തോന്നുന്നു. --RameshngTalk to me 06:37, 1 ഏപ്രിൽ 2011 (UTC)[മറുപടി]

ഉദാ:- നിക്കോളോ ടാർട്ടാലിയ, ടാങ് ക്രെഡ്, ടെന്നന്റ് സ്മിത്ത്സൺ ഇങ്ങനെ പുതിയ ലേഖനങ്ങൾ ചേർക്കുന്നവർ തന്നെ ഒപ്പം വിക്കീവൽക്കരിച്ച് ലേഖനം ഉൾക്കൊള്ളിക്കുവാൻ ശ്രദ്ധിക്കണം. --റോജി പാലാ 07:28, 1 ഏപ്രിൽ 2011 (UTC)[മറുപടി]

പുതുമുഖങ്ങളോട്

ഇതിന്റെ തുടർച്ചയായി ഒരു നിർദ്ദേശം. കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ട്. എങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ലെന്ന് തോന്നുന്നു. പുതുമുഖങ്ങൾ എഴുതുന്ന ലേഖനങ്ങൾ നിലവിലുള്ളതോ, വിജ്ഞാനപ്രദമല്ലാത്തതോ, അവ എന്തു തന്നെയെങ്കിലും (അവ അസംബന്ധമല്ലെങ്കിൽ) നീക്കം ചെയ്യപ്പെടുവാനും ലയിപ്പിക്കുവാനും സാവകാശം നൽകണം. നീക്കം ചെയ്യുന്ന കാര്യനിർവാഹകരെങ്കിലും അതിനുള്ള സാവകാശം കാണിക്കണം. നീക്കം ചെയ്യും മുൻപ് അവരെ പറഞ്ഞു മനസിലാക്കുകയും തെറ്റു തിരുത്തുവാനുള്ള സമയം നൽകുകയും വേണം. പുതുമുഖങ്ങൾ ആരും തന്നെ ഇവിടെ അധികം വളർന്നു വരുന്നില്ല (നിലനിൽക്കുന്നില്ല) എന്നത് ശ്രദ്ധിക്കുക. പുതുമുഖങ്ങളെ നമുക്ക് അത്യാവശ്യമാണ്. പുതു വിഷയങ്ങൾ ധാരാളമായി ഇവിടെ ചേർക്കപ്പെടേണ്ടതുണ്ട്. അതിനാൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടേയ്ക്ക് ക്ഷണിക്കുന്നു. --റോജി പാലാ 06:00, 20 മാർച്ച് 2011 (UTC)[മറുപടി]

'റോജി പാല'യുടേത് നല്ല അഭിപ്രായം ആണ്. ഞാൻ യോജിക്കുന്നു --Abhiabhi.abhilash7 03:44, 23 മാർച്ച് 2011 (UTC)(അഭിലാഷ്)[മറുപടി]

റോജിയോട് അനുകൂലിക്കുന്നു. --അഖിലൻ‎ 10:03, 20 മാർച്ച് 2011 (UTC)[മറുപടി]
float --Vssun (സുനിൽ) 12:48, 20 മാർച്ച് 2011 (UTC)[മറുപടി]

ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ലേഖനങ്ങളെ ഒരു പ്രത്യേകവർഗ്ഗത്തിൽ ഉൾക്കൊള്ളിച്ചാൽ സൗകര്യമായിരിക്കുമെന്ന് തോന്നുന്നു.--റോജി പാലാ 09:36, 21 മാർച്ച് 2011 (UTC)[മറുപടി]

മുകളിൽ ഇൻക്യുബേറ്ററിനെക്കുറിച്ചുള്ള ചർച്ച ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:07, 21 മാർച്ച് 2011 (UTC)[മറുപടി]

തലക്കെട്ട് മാറ്റുവാൻ അപേക്ഷിക്കുന്നു.

യഹോവയുടെ സാക്ഷികളുടെ അനുഷ്ഠാനങ്ങൾ എന്ന തലക്കെട്ടിൽ നിലവിലുള്ള താൾ അതിന്റെ തലക്കെട്ടിൽ വ്യത്യാസം വരുത്തുന്നത് നല്ലതാണ്. കാരണം യഹോവയുടെ സാക്ഷികൾ "അനുഷ്ഠാനങ്ങൾ" ഇല്ലാത്ത മത വിഭാഗമാണെന്ന കാര്യം ദയവായി പരിഗണിക്കുക. ഇത് മത വികാരത്തെ മുറിപ്പെടുത്താതിരിക്കാൻ ഈ തലക്കെട്ടിൽ മറ്റം വരുത്താൻ വിനീതമായി അറിയിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ആരാധനയും വിശ്വാസങ്ങളും വ്യക്തമായി മനസ്സിലാക്കുവാൻ അവരുടെ ഔദ്യോദിക സൈറ്റായ www.watchtower.org സന്ദർശിക്കുക. അപ്പോൾ ഇതുമായി ബന്ദപ്പെട്ട സംശയം മാറും. എന്ന് വിനീതമായി അഭിലാഷ്.കെ.കെ--Abhiabhi.abhilash7 03:38, 23 മാർച്ച് 2011 (UTC)[മറുപടി]

ഒരു പ്രത്യേകലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതാതുലേഖനങ്ങളുടെ സംവാദത്താളിൽ നൽകുന്നതാണ് ഉചിതം. കൂടുതൽ ചർച്ചകൾ ആ താളിൽ നടത്തുക.--Vssun (സുനിൽ) 09:32, 23 മാർച്ച് 2011 (UTC)[മറുപടി]

കോമ്മൺസ് ചിത്രങ്ങളുടെ വർഗ്ഗീകരണം

കോമ്മൺസിലുള്ള ചിത്രങ്ങൾക്ക് മലയാളം വിക്കിപീഡിയയിൽ വർഗ്ഗം ചേർക്കേണ്ട കാര്യമുണ്ടോ? അത് ഒരു ഇരട്ടിപ്പണി അല്ലാതെ പ്രത്യേകിച്ച് ഒരു ഉപയോഗവും ഉള്ളതായി തോനുന്നില്ല. ഒരു ഉദാഹരണത്തിന് വർഗ്ഗം:അലങ്കാരമത്സ്യങ്ങൾ എന്ന താളിൽ ചെന്നാൽ ചില ചിത്രങ്ങൾ അവിടെക്കാണാൻ കഴിയും എന്നാൽ ഇതിലും എത്രയൊ നല്ലതാണ് വർഗ്ഗം:അലങ്കാരമത്സ്യങ്ങൾ എന്ന താളിൽ commons:Category:Aquarium fish എന്ന വർഗ്ഗത്തിന്റെ കണ്ണികൊടുക്കുന്നത്. സമീപകാലമാറ്റങ്ങൾ നിറയ്ക്കാം എന്നാല്ലാതെ വേറൊരു ഉപയോഗവും ഇങ്ങനെയുള്ള എഡിറ്റുകൾക്കില്ല.--കിരൺ ഗോപി 07:28, 14 ജൂൺ 2011 (UTC)[മറുപടി]

ചേർക്കേണ്ട കാര്യമില്ല. കോമൺസിലുള്ള വർഗ്ഗം വഴി നിലവിൽ കാണുവാൻ സാധിക്കുന്ന കാര്യമല്ലേ ഇത്. കൂടാതെ പുതിയൊരു താളും ഇവിടെ സൃഷ്ടിക്കപ്പെടുവല്ലേ ഇതു വഴി. ഇരട്ടിപ്പണി തന്നെ. നിലവിൽ ചേർത്തതും ഒഴിവാക്കുന്നതായിരിക്കും നല്ലത്.--റോജി പാലാ 08:36, 14 ജൂൺ 2011 (UTC)[മറുപടി]

പ്രസ്തുത ചിത്രങ്ങൾക്ക് വർഗ്ഗം ഒന്നും കണ്ടില്ല അത് കൊണ്ടാണ് വർഗ്ഗം ചേർത്തത് -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:17, 14 ജൂൺ 2011 (UTC)[മറുപടി]


വാക്കുകളുടെ കുറുകെയുള്ള വര

വിക്കി ലേഖനങ്ങളില് ഈയിടെ കാണപ്പെടുന്ന ഓരു കല്ലുകടി നിലവിലില്ലാത്ത ലേഖനത്തിൻറെ പേരിലുള്ള വാക്കുകൾക്കു കുറുകെയുള്ള വരയാണ്. വിക്കിയിലെത്തുന്ന ഓരു വായനക്കാരൻ ധരിക്കുക ആ വാക്കുകള് നിലവിലില്ലെന്നോ ഒഴിവാക്കിയെന്നോ ആണ്.എന്നാൽ നേരത്തെ ലിങ്കുള്ളത് നീലയും ലിങ്കില്ലാത്തത് ചുവപ്പുമായിരുന്നു. ഇപ്പോൾ ചുവപ്പിന് കുറുകെ വരയും കാണുന്നു. ഈ പ്രശ്നം ബോധപൂർവ്വം സൃഷ്ടിച്ചതാണോ...അല്ലെങ്കിൽ പരിഹരിച്ചു ആദ്യപടിയാക്കിക്കൂടെ എന്നൊരന്വേഷണം--Zuhairali 06:44, 21 ജൂൺ 2011 (UTC)[മറുപടി]

സുഹൈറലി എന്റെ ക്രമീകരണങ്ങൾ താളിൽ പോയി ആവശ്യമില്ലാത്ത ഏതൊക്കെയോ കണ്ണികളിൽ പിന്നേയും ഞെക്കി എന്ന് തോന്നുന്നു. :):) ഞങ്ങൾക്കാർക്കും ഇല്ലാത്ത പ്രശ്നം ആണു് സുഹൈറലിക്ക്. പ്രശ്നത്തിന്റെ സ്ക്രീൻ ഷോട്ടെടുത്ത് അപ്‌ലോഡ് ചെയ്യാമോ? അല്ലെങ്കിൽ എനിക്ക് മെയിൽ ചെയ്യാമോ? അത് നോക്കിയാൽ എന്താണു് പ്രശ്നം എന്ന് പിടികിട്ടും. --ഷിജു അലക്സ് 07:14, 21 ജൂൺ 2011 (UTC)[മറുപടി]

സ്ഥിരം ഉപയോഗിക്കുന്ന ബ്രൗസറിൽ ലോഗിൻ ചെയ്യാതെയോ (ഒപ്പം ഹിസ്റ്ററി ക്ലിയർ ചെയ്യുക) അല്ലെങ്കിൽ മറ്റു ബ്രൗസറിൽ ലോഗിൻ ചെയ്യാതെയോ ഒന്ന് പരിശോധിക്കൂ--റോജി പാലാ 08:02, 21 ജൂൺ 2011 (UTC)[മറുപടി]

ഇപ്പോ പരിഹരിക്കപ്പെട്ടു. പ്രശ്നം ഷിജു പറഞ്ഞതു തന്നെയായിരുന്നു. നന്ദി--സുഹൈറലി 08:09, 21 ജൂൺ 2011 (UTC)

ഐ. ആർ. സി

വിക്കിപീഡിയ ഐ. ആർ. സി പേജ് കോലത്തിൽ ആക്കിയാൽ കുറച്ചു കൂടി നല്ലതായിരുന്നു. --Jerin PhilipTalk 13:38, 24 ജൂൺ 2011 (UTC)[മറുപടി]

അതിനു വെബ് ചാറ്റ് എന്ന മീഡിയവിക്കി എക്സ്റ്റെൻഷൻ ആണ് ഉപയോഗിക്കുന്നത്. വ്യക്തിപരമായി വെബ്ചാറ്റ് വിക്കിമീഡിയ വിക്കി സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. ലേഖനങ്ങളെക്കുറിച്ചും മറ്റുമുള്ള സംവാദങ്ങൾക്ക് ബന്ധപ്പെട്ട് സംവാദം താൾ ഉപയോഗിക്കാമല്ലോ. അവിടെ രേഖപ്പെടുത്തുന്നവ പിന്നീടെന്നും എളുപ്പത്തിൽ റെഫർ ചെയ്യാവുന്ന വിധത്തിൽ ഉണ്ടാവുകയും ചെയ്യും. ഒരു ലേഖന സംബന്ധിയായ ചർച്ചകൾക്ക് അതാണനുയോജ്യം. വിരളമായ സന്ദർഭങ്ങൾക്കായി വെബ്‌ചാറ്റ് ചേർക്കുന്നതുമൂലം വെബ്ചാറ്റ് വ്യാപകമായി ഉപയോഗിക്കാനിടയാവുകയും, രേഖപ്പെടുത്തി വെയ്ക്കേണ്ട, സമൂഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട സംവാദങ്ങൾ രണ്ടു വ്യക്തികളോ ഏതാനം വ്യക്തികളൊ തമ്മിലുള്ള ചർച്ചയായി പോവുകയും ചെയ്യും.--പ്രവീൺ:സം‌വാദം 16:09, 24 ജൂൺ 2011 (UTC)[മറുപടി]

തിരുത്തുന്നതിന് പകരം പരിഷകരിച്ചാലോ?

വിക്കിയെ കുറിച്ച് അധികമൊന്നും അറിയാത്ത ഒരധ്യാപനാട് ഞാൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിക്കി മലയാളത്തിൽ 500 ലധികം തിരുത്തൽ വരുത്തിയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അതിൽ നിന്ന് ഒരു കാര്യം മനസ്സിലായില്ലേ...എത്രത്തോളം അബന്ധമാണതെന്ന്. അപ്പോ ഞാൻ പറഞ്ഞു. അത് തിരുത്തുന്നതിനും പരിഷ്കരിക്കുതിനും ലേഖനം ചേർക്കുന്നതിനും എല്ലാം മലയാളം വിക്കിയിൽ തിരുത്തുക എന്നാണ് പറയുക

അധ്യാപന്റെ ചോദ്യം പ്രസക്തമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി. ഓരോ ലേഖനത്തിനു മുകളിലും ഓരോ തലക്കെട്ടിന് നേരെയും[[തിരുത്തുക.]], [[തിരുത്തുക.]],[[തിരുത്തുക.]] എന്ന് കൊടുക്കാറുണ്ടല്ലോ.ഇത് ഒരു പ്രിന്റെടുത്ത് ഫയലിൽ വെക്കുമ്പോഴാണ് ഇതിന്റെ ബോറ് മനസ്സിലാവുക. ഇംഗ്ലീഷിൽ Edit, Editor എന്നതിന് ഒരു പത്രത്തിലോ ലേഖനത്തിലോ പരിഷ്കാരം വരുത്തുന്നതിന് അധികാരമുള്ളയാളുടെ ഔദ്വേഗിക ബഹുമതിയാണ്. ഇവിടെ എഡിറ്റ് കൊണ്ട് കേവലം തിരുത്തുക എന്നോ എഡിറ്റർ എന്നതിന് തിരുത്തുന്നവൻ എന്നോ അല്ല പരിഭാഷ നൽകാറുള്ളത്. എഡിറ്റിങിന് നന്നാക്കുക- പരിഷ്കരിക്കുകയെന്നും എഡിറ്റർക്ക് പത്രാധിപരെന്നും നാം പറയുന്നു. അഥവാ സാങ്കേതിക ഭാഷയിൽ എഡിറ്റിന് തിരുത്തലെന്ന പരിമിതമായ അർഥമല്ലയുള്ളതെന്ന് സാരം. അതു കൊണ്ട് തന്നെ അറബി വിക്കിയിൽ عدل അഥവാ modify, adjust, rightഎന്നീ വാക്കാണുപയോഗിച്ചത്. ഇനി ഈ ഫ്രഞ്ച് വിക്കി യൊന്നു നോക്കൂ. [modifier] എന്നാണുപയോഗിച്ചിരിക്കുന്നത്. ഇറ്റാലിയൻ വിക്കിയിൽ modifica എന്നും റോമൻ വിക്കിയിൽ modificare എന്നുമാണ് ُ Edit ന് പകരമായി നൽകിയിരിക്കുന്നത്. ഉറുദുവിക്കിയിൽ ترمیم (നവീകരണം, restoration, recovery). പക്ഷെ ഈ ഭഷകളിലൊന്നുമുള്ള പോസിറ്റീവ്നെസ് മലയാളം വിക്കി പ്രയോഗത്തിനില്ല. മുകളിൽ പറഞ്ഞ പോലെ നമ്മളിത് കുറെ ഉപയോഗിച്ചതിനാൽ നമുക്കതൊരു പ്രശ്നമല്ല. പക്ഷെ പുതുതായൊരാൾ കേൾക്കുമ്പോഴും നമ്മൾ തന്നെ ഒന്ന് ആലോചിക്കുമ്പോഴും അത് ബോധ്യമാവും. തിരുത്തുക എന്ന വാക്ക് തന്നെ പരിശോദിക്കുക. ഭാഷയിൽ തെറ്റുള്ളതാണ് സാധാരണ തിരുത്താറുള്ളത്. തിരുത്തുക എന്ന കല്പന കാണുമ്പോൾ തന്നെ നിലവിലുള്ളത് അബന്ധമാണെന്ന ധ്വനിയാണതിനുള്ളത്. ഇംഗ്ലീഷിൽ എഡിറ്റ് എന്നോ മോഡിഫൈ എന്നോ കൊടുക്കുമ്പോഴും ഈ പ്രശ്നമില്ല. മലയാളം തന്നെ ഉപയോഗിക്കേണ്ടതു കൊണ്ട് വൈകിയാണെങ്കിലും തിരുത്തുക എന്നതിന് പകരമായി ഞാൻ നിർദ്ദേശിക്കുന്നത് താഴെ പറയുന്ന വാക്കുകളാണ് 1. പരിഷ്കരിക്കുക 2. മെച്ചപ്പെടുത്തുക 3. നവീകരിക്കുക .. ഈ വാക്കുകൾ എല്ലായിടത്തേകും ചേർന്നതാണെന്ന് കാണാം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--സുഹൈറലി 05:29, 13 ജൂലൈ 2011 (UTC)[മറുപടി]

float വിക്കിപീഡിയയിലെ തിരുത്തലുകൾ മെച്ചപ്പെടുത്താനുള്ളതാണെന്ന കാര്യത്തിൽ തർക്കമില്ല. സുഹൈറലി നിർദ്ദേശിച്ച വാക്കുകളേക്കാൾ തിരുത്തുക എന്ന ന്യൂട്രൽ വാക്കാണ് (തിരുത്തുക എന്നതിന് പോസിറ്റീവ് അർത്ഥവുമുൺറ്റല്ലോ) നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 06:02, 13 ജൂലൈ 2011 (UTC)[മറുപടി]

തിരുത്തുക എന്നതിനു തെറ്റ് തിരുത്തുക എന്ന് മാത്രമല്ലല്ലോ അർത്ഥമുള്ളത്. സംവാദം താളുകൾ പോലെയുള്ളവയിലാകട്ടെ താൾ മെച്ചപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല താനും :). എഡിറ്റ് എന്നു പറയുന്നതു പോലെ തന്നെ താരതമ്യേന ന്യൂട്രലായുള്ള വാക്കാണു തിരുത്തുക എന്നതും എന്നെന്റെ അഭിപ്രായം. എഡിറ്റർക്ക് നമ്മൾ മലയാളത്തിലും എഡിറ്റർ എന്നേ പറയാറുള്ളു. പ്രിന്റ് ചെയ്യാനായി അച്ചടിരൂപം (ഉദാ.) എടുക്കുകയാണെങ്കിൽ അവിടെ പ്രസക്തമല്ലാത്ത ഭാഗങ്ങൾ വരികയില്ല--പ്രവീൺ:സം‌വാദം 06:05, 13 ജൂലൈ 2011 (UTC)[മറുപടി]
ഭാഷയിൽ തെറ്റ് മാത്രമേ തിരുത്താറുള്ളൂ. ശരിയോ അപൂർണമായതോ മെച്ചപ്പെടുത്തുകയോ പരിഷ്കരിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇനി ന്യൂട്രലാണെന്ന് സമ്മതിച്ചാ തന്നെ ന്യൂട്രലിനും നെഗറ്റീവിനും പകരം പോസിറ്റീവായാലെന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല--സുഹൈറലി 06:14, 13 ജൂലൈ 2011 (UTC)[മറുപടി]
മലയാളത്തിൽ ഈ വാക്കിന്റെ പരിമിതി മൂലം ആകാം ഇത്. ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് മെച്ചപ്പെടുത്തുക എന്ന വാക്ക് ഉപയോയോഗിക്കാം എന്ന നിർദ്ദേശം കുഴപ്പമില്ല എന്ന് തോന്നുന്നു. പക്ഷെ എല്ലായിടത്തും അത് തന്നെ ഉപയോഗിച്ചാൽ ശരിയാവില്ല. അതിനാൽ ഈ നിർദ്ദേസം വിശദമായി ചർച്ച ചെയ്യാം എന്ന് എന്റെ അഭിപ്രായം --ഷിജു അലക്സ് 06:19, 13 ജൂലൈ 2011 (UTC)[മറുപടി]
നല്ല നിർദ്ദേശം. --രാജേഷ് ഉണുപ്പള്ളി 07:06, 13 ജൂലൈ 2011 (UTC)[മറുപടി]
പേജിന് മുകളിൽ താൾ പരിഷ്കരിക്കുക യെന്നും ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് ഷിജു അലക്സ് പറഞ്ഞപോലെ മെച്ചപ്പെടുത്തുക എന്നാക്കുന്നതും നന്നായിരിക്കും എന്നു തോന്നുന്നു --സുഹൈറലി 07:11, 13 ജൂലൈ 2011 (UTC)[മറുപടി]

മീഡിയവിക്കിയിൽ യൂണിവേഴ്സലായി ഉപയോഗിക്കുന്ന വാക്കാണത്. ലേഖനങ്ങളിൽ മാത്രമായി തത്കാലം മാറ്റാനാവില്ല. ഇനി മെച്ചപ്പെടുത്തുക, പരിഷ്കരിക്കുക, നവീകരിക്കുക എന്നിവയിലേതെങ്കിലുമാണെങ്കിലും അദ്ധ്യാപകനു മോശമാണെന്നോ, അപരിഷ്കൃതം ആണെന്നോ, പുരാതനമാണെന്നോ പറയാമല്ലോ :)--പ്രവീൺ:സം‌വാദം 07:13, 13 ജൂലൈ 2011 (UTC)[മറുപടി]

നവീകരിക്കുക എന്ന വാക്ക് താളിനുമുകളിലും ഇടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന വാക്കാണ്. പിന്നീട് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഈ മൂന്ന് വാക്കും പോസിറ്റീവ് അർഥമാണുള്ളത്. നിലവിലുള്ളതിനെ മൂന്ന് അവസ്ഥയിലേക്കും മാറ്റുന്നത് ഉദാത്തമാണെന്ന് ഏവരും മനസ്സിലാക്കുന്നു. എന്റെ വീടൊന്ന് മോടികൂട്ടണം എന്നു പറഞ്ഞാലതിനർഥം ഇപ്പോഴുള്ള വീട് തകർന്നതാണെന്നല്ല. --സുഹൈറലി 07:33, 13 ജൂലൈ 2011 (UTC)[മറുപടി]

"നവീകരിക്കുക" എന്ന വാക്ക് കൊള്ളാമെന്ന് എനിക്ക് തോന്നുന്നു. ഓരോ ഉപയോക്താക്കളും അവരവരുടെ അറിവും കഴിവും ഉപയോഗിച്ച് താളുകൾ നവീകരിച്ചുകൊണ്ടിരിക്കുകയാണാല്ലോ ചെയ്യുന്നത്. അപ്പോ ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം, ആർക്കും നവീകരിക്കാവുന്ന വിജ്ഞാനകോശമാവും. പ്രിന്റെടുത്തു വെക്കുമ്പോൾ [തിരുത്തുക] എന്ന് എല്ലാ സെക്ഷനിലും വരുമെന്ന പേടി വേണ്ട, അത് മീഡിയവിക്കി:Common.css-ലെ @media print നോക്കിക്കോളും --സാദിക്ക്‌ ഖാലിദ്‌ 07:45, 13 ജൂലൈ 2011 (UTC)[മറുപടി]

ഇത്രയും ആശങ്കകൾ വേണ്ടുന്ന കാര്യമുണ്ടോ ? തിരുത്തുക എന്നതുതന്നെയാണ് നല്ലെതെന്ന് എനിക്ക് തോന്നുന്നു.... ഒരു അധ്യാപകന് അങ്ങനെ തോന്നിയാൽ (ഒന്നിലധികം പേർക്കും) മാറ്റാൻ കഴിയുന്ന ഒരു കാര്യമല്ല ഇത്..

എന്റെ വീട് മോടി കൂട്ടണം എന്നു പറഞ്ഞാൽ ഇപ്പോഴുള്ളത് പഴഞ്ചനും അറുബോറും ആണെന്നു തന്നെയാ മനസ്സിലാക്കുക..........--സുഗീഷ് 07:48, 13 ജൂലൈ 2011 (UTC)[മറുപടി]

(1) “തിരുത്തുക” എന്ന പ്രത്യേകിച്ച് യാതൊരു ടോണും ഇല്ലാത്ത പദം ഉപയോഗിക്കുമ്പോഴും അങ്ങനെ തന്നെയല്ലെ? അല്ലാതെ മുമ്പുള്ളതത്രയും തെറ്റായിരുന്നെന്നും, തെറ്റുകളാണ് തിരുത്തുന്നതെന്നും കരുതേണ്ടതുണ്ടോ. (2) ഒരു മീഡിയവിക്കി സന്ദേശം തന്നെ പലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടാകും, അത്തരത്തിലൊന്നാണു “തിരുത്തുക”. അത് ലേഖനത്തിലേക്ക് മാത്രമായി മാറ്റുക എളുപ്പമല്ല. സംവാദം താളുകളിലെ ഉപവിഭാഗങ്ങളിൽ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ നവീകരിക്കുക എന്നു വരുന്നത് എന്തർത്ഥമാണ് തരുന്നത്? നല്ലത് എല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്നതും പെട്ടന്നു ആശയവിനിമയം ചെയ്യുന്നതും ഉപയോക്താക്കൾക്ക് ഭയമില്ലാതെ ക്ലിക്ക് ചെയ്യാൻ കഴിയുന്നതുമായ വാക്ക് ഉപയോഗിക്കുകയാണ് (പുതിയ ഉപയോക്താക്കൾ ഏറെയും ഭാഗഭാക്കാനായി തന്റെ കൈയ്യിലെന്തെങ്കിലുമുണ്ടോ എന്ന് സംശയമുള്ളവരാകും). “തിരുത്തുക” ആ ധർമ്മം വൃത്തിയായി ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. --പ്രവീൺ:സം‌വാദം 07:51, 13 ജൂലൈ 2011 (UTC)[മറുപടി]

ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ നാമമേഖലയിലും അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:23, 13 ജൂലൈ 2011 (UTC)[മറുപടി]


ഇതിനൊപ്പം സേവ് ചെയ്യുക എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --ഷിജു അലക്സ് 08:28, 13 ജൂലൈ 2011 (UTC)[മറുപടി]