നിംബാർക്കാചാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിംബാർക്കാചാര്യർ
ജനനംCE പതിമൂന്നാം നൂറ്റാണ്ട്
കാലഘട്ടംപതിമൂന്നാം ശതകം
ചിന്താധാരവൈഷ്ണവ മതത്തിലെ നിംബാർക്ക സമ്പ്രദായം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്നു നിംബാർക്കാചാര്യർ. പ്രൊ. രാമബോസിന്റെ അഭിപ്രായത്തിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ ആയിരുന്നു ഇദ്ദേഹം ജനിച്ചത്[1] നിംബാർക്കാചാര്യരാണ് മാധ്വമുഖമർദ്ദന എന്ന ഗ്രന്ഥം രചിച്ചത് എന്ന അനുമാനത്തിലാണ് പ്രൊ. രാമബോസ് പഠനങ്ങൾ നടത്തിയത്. എങ്കിലും നിംബാർക്ക സമ്പ്രദായം എന്ന വൈഷ്ണവ ആരാധനാക്രമം അനുസരിച്ച് നിംബാർക്കാചാര്യർ അയ്യായിരം വർഷം മുൻപ് വരെ ജീവിച്ചിരുന്നു എന്നാണു വിശ്വാസം

ജീവിത കാലഘട്ടം[തിരുത്തുക]

ചരിത്രകാരനായ ശ്രീ ആർ.ജി.ഭണ്ഡാർകർ നിംബാർക്കാചാര്യരുടെ ജീവിതകാലം രാമാനുജാചാര്യരുടെ മരണത്തിനു (CE-1162) ശേഷമാണ് എന്ന് പ്രസ്താവിക്കുന്നു. [2] എന്നാൽ മറ്റു ചിലർ അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വാദിക്കുന്നു.[3] ശ്രീ എസ് എൻ ദാസ്ഗുപ്ത , നിംബാർക്കാചാര്യർ CE പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നു. [4] ഇദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ച് മറ്റു പല ചരിത്രകാരന്മാർക്കും അഭിപ്രായ വ്യത്യാസം ഉള്ളതായി കാണാം . [5][6][7] എങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനു മുൻപാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം എന്ന് അനുമാനിക്കാം.

തത്വചിന്ത[തിരുത്തുക]

ദ്വൈതാദ്വൈതം എന്നാണ് നിംബാർക്കാചാര്യരുടെ സിദ്ധാന്തം അറിയപ്പെടുന്നത്. ഒരേസമയത്ത് തന്നെ ദ്വൈതവും അദ്വൈതവും നിലനിൽക്കുന്നു എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. 'ചിത്' എന്ന ആത്മാക്കളും 'അചിത്' എന്ന പ്രപഞ്ചവും പിന്നെ ഈശ്വരനും എന്നതായിരുന്നു നിംബാർക്കാചാര്യരുടെ സങ്കൽപം. ഈശ്വരന്റെ നിലനിൽപ് സ്വതന്ത്രവും എന്നാൽ ആത്മാക്കളും, പ്രപഞ്ചവും, ഈശ്വരനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്ന് നിംബാർക്കാചാര്യർ ഉദ്ഘോഷിക്കുന്നു.

കൃഷ്ണനെയും രാധയേയുമായിരുന്നു ആചാര്യർ ആരാധിച്ചിരുന്നത്. സ്വയം സമർപ്പണമാണ് യഥാർത്ഥ ഭക്തിയെന്നു നിംബാർക്കാചാര്യർ സിദ്ധാന്തിച്ചു. [8]

അവലംബം[തിരുത്തുക]

  1. Prof. Roma Bose, Vedanta Parijata Saurabha of Nimbarka and Vedanta Kaustubha of Srinivasa (Commentaries on the Brahma-Sutras) - Doctrines of Nimbarka and his followers, vol.3, Munishram Manoharlal Publishers, Reprint 2004
  2. R.G.Bhandarkar, Vaisnavism, Saivaism and minor Religious system (Indological Book House, Varanasi, India) page 62-63
  3. Deliverance from error and mystical union with the Almighty By Ghazzālī, George F. McLean PG 148
  4. A History of Indian Philosophy (Vol. 3) by Surendranath Dasgupta, (Cambridge: 1921) page 420
  5. Saiyed A A Rizvi- A history of Sufism in India, Vol.1 (Munshi Ram Manoharlal Publishing Private Limited: 1978), page 355
  6. Jadunath Sinha-- The Philosophy of Nimbarka, (Sinha Publishing House, Calcutta: 1973) page 2
  7. Tarachand--Influence of Islam on Indian Culture, (Allahabad, 1936) page 102
  8. Jones, Constance (2007). Encyclopedia of Hinduism. New York: Infobase Publishing. p. 312. ISBN 0-8160-5458-4.
"https://ml.wikipedia.org/w/index.php?title=നിംബാർക്കാചാര്യർ&oldid=3404657" എന്ന താളിൽനിന്ന് ശേഖരിച്ചത്