താങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരങ്ങൾ താങ്ങി നിർത്തുന്നതിനായി വിവിധതരം താങ്ങുകൾ ഉപയോഗിയ്ക്കാറുണ്ട്.സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിയ്ക്കുകയുമാവാം.താങ്ങുകളിൽ കേന്ദ്രീകരിയ്ക്കപ്പെടുന്ന ബലത്തിന്റെയും മോമന്റിന്റെയും അടിസ്ഥാനത്തിലാണ് താങ്ങുക്അളെ പ്രധാനമായും വർഗ്ഗീകരിച്ചിരിയ്ക്കുന്നത്.

വിജാഗിരി താങ്ങുകൾ(Hinged Supports)[തിരുത്തുക]

ഇവിടെ താങ്ങുകൾക്ക് തിരശ്ചീനവും ലംബവുമായ ബലങ്ങളെ എതിർക്കുന്നതിനുള്ള ശേഷിയുണ്ട്.അതിനാൽ തന്നെ ഈ രണ്ട് ദിശകളിലും പ്രതിബലം രൂപപ്പെടുന്നു.ഇത്തരം താങ്ങുകളിൽ അനുഭവവേദ്യമാകുന്ന മോമെന്റ് പൂജ്യം ആയിരിയ്ക്കും.സ്വതന്ത്രമായ രണ്ട് പ്രതിബലങ്ങളാണിവിടെ രൂപപ്പെടുക.

ഉരുളും താങ്ങുകൾ(Roller Supports)[തിരുത്തുക]

ഈ താങ്ങുകൾക്ക് ലംബമായി വരുന്ന ബലത്തെ എതിർക്കാനുള്ള ശേഷിയേ ഉള്ളൂ.അതിനാൽ തന്നെ ഈ ദിശയിലുള്ള ഒരു പ്രതിബലം മാത്രമാണ് താങ്ങിൽ രൂപപ്പെടുക.ഇവിടെയും മോമെന്റ് പൂജ്യം ആയിരിയ്ക്കും.

ഉറച്ച താങ്ങുകൾ(Fixed Supports)[തിരുത്തുക]

താരതമ്യേന നിർമ്മിയ്ക്കാൻ ബുദ്ധിമുട്ടുള്ള ഒരു തരം താങ്ങാണിത്.കാരണം നൂറു ശതമാനം ഉറപ്പ് ലഭിയ്ക്കുക എന്നത് പ്രായോഗികമല്ലാത്ത ഒന്നാണ്.ഇവിടെ ലംബവും തിരശ്ചീനവുമായ ബലങ്ങളെയും മോമെന്റിനെയും എതിർക്കുന്നതിനുൾള ശേഷി താങ്ങുകൾക്കുണ്ടാകും.അതിനാൽ തന്നെ പ്രതിബലങ്ങളോടൊപ്പം ഒരു പ്രതി-മോമെന്റും അവിടെ രൂപപ്പെടുന്നു.മൂന്നു സ്വതന്ത്ര പ്രതിബലങ്ങൾ ഇവിടെ രൂപപ്പെടുന്നു എന്ന് സാരം.

"https://ml.wikipedia.org/w/index.php?title=താങ്ങ്&oldid=1695688" എന്ന താളിൽനിന്ന് ശേഖരിച്ചത്