പ്രണയസാഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത കെ.പി.എ.സി.യുടെ അറുപതാമത് നാടകമാണ് പ്രണയസാഗരം. ലിയോ ടോൾസ്റ്റോയിയുടെ അന്നാ കരേനിന എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് നാടകം. തൃശൂർ റീജിയണൽ തിയ്യേറ്ററിലൊരുക്കിയ തോപ്പിൽ ഭാസിനഗറിൽ 2014 ഓഗസ്റ്റ് 18-നാണ് നാടകം ആദ്യ പ്രദർശനം നടത്തിയത്. 2014-ലെ പ്രൊഫഷണൽ നാടകമത്സരത്തിൽ ആറു പുരസ്കാരങ്ങൾ നാടകത്തിനു ലഭിച്ചു.

ഭർതൃമതിയായ വീട്ടമ്മയുടെ പ്രണയം കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളാണ് നാടകത്തിന്റെ ഇതിവൃത്തം. അന്നാകരിനീന എന്ന നോവലിന് കഥകളി ഭാഷ്യം രചിക്കാൻ കേരളകലാക്ഷേത്രം എന്ന കലാകേന്ദ്രത്തിൽ എത്തുന്ന മാധവൻ എന്ന കഥകളി നടന്റെ ജീവിതത്തിൽ അതേ ദുരന്തം സംഭവിക്കുന്നതാണ് പ്രണയസാഗരത്തിന്റെ പ്രമേയം. കഥകളി, കർണ്ണാടക സംഗീതം, നൃത്തം, തോൽപ്പാവക്കൂത്ത് എന്നിവയൊക്കെ നാടകത്തിന്റെ പശ്ചാത്തലമാകുന്നു.

അണിയറപ്രവർത്തനം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നാടകം, മികച്ച സംവിധായകൻ, ഗായകൻ, ഗായിക, ഗാനരചയിതാവ്, സംഗീതം എന്നീ ആറു പുരസ്കാരങ്ങൾ കേരള സംഗീത നാടക അക്കാദമിയുടെ 2014-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ ലഭിച്ചു[1]

അവലംബം[തിരുത്തുക]

  1. "പ്രണയസാഗരത്തിന് ആറ് അവാർഡ്‌". മാതൃഭൂമി. ശേഖരിച്ചത് 24 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=പ്രണയസാഗരം&oldid=2313966" എന്ന താളിൽനിന്ന് ശേഖരിച്ചത്