പ്രകൃതിവിഭവങ്ങളുടെ ചൂഷണം
പരിസ്ഥിതിനാശത്തോടൊപ്പം സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രകൃതിവിഭവങ്ങളുടെ ഉപയോഗമാണ്പ്രകൃതിവിഭവങ്ങളുടെ ചൂഷണം. [1]ഈ പ്രവർത്തനം 19ആം നൂറ്റാണ്ടിൽ വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചത് അസംസ്കൃത വസ്തുക്കളുടെ (ഖനനം, നീരാവിശക്തി, യന്ത്രസാമഗ്രികൾ) വേർതിരിക്കലും ശുദ്ധീകരണം വികസിച്ചതോടെയാണ്. 20 ആം നൂറ്റാണ്ടിൽ ഊർജ്ജത്തിന്റെ ഉപയോഗം പെട്ടെന്നു വർദ്ധിച്ചു. ഇന്ന്, ഏകദേശം 80% മുള്ള ലോകത്തിന്റെ ഊർജ്ജ ഉപയോഗം നിറവേറ്റുന്നത് എണ്ണ, കൽക്കരി, പെട്രോൾ എന്നിവ അടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വേർതിരിച്ചെടുത്താണ്.[2] മനുഷ്യൻ ചൂഷണം ചെയ്ത മറ്റൊരു വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത മറ്റൊരു പ്രകൃതിവിഭവം വിലമതിക്കാനാകാത്ത ലോഹങ്ങൾ ഉൾപ്പെടെയുള്ള സബ്- സോയിൽ മിനറലുകളാണ്. ഇവ വ്യാവസായിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കടുംകൃഷി എന്നത് പ്രകൃത്യായുള്ള പരിസ്ഥിതിയുടെ അനേകം മേഖലകൾക്ക് (ഉദാഹരണത്തിന്: ഭൂതലത്തിലുള്ള ആവാസവ്യവസ്ഥയിലുള്ള വനങ്ങളുടെ നാശം, ജല ആവാസവ്യ്വസ്ഥയിലെ ജലമലിനീകരണം) ഭംഗംവരുത്തുന്ന ഒരു തരം ഉൽപ്പാദനപ്രകൃയയ്ക്ക് ഉദാഹരണമാണ്. ലോകജനസംഖ്യകൂടുകയും വാണിജ്യവളർച്ച ഉണ്ടാകുകയും ചെയ്യുന്നതിനനുസരിച്ച്, പ്രകൃതി വിഭവങ്ങളുടെ നാശമുണ്ടാകുന്നത് ഉൽഖണ്ഡ ഉണർത്തുന്നതാണ്. അസംസ്കൃത വസ്തുക്കൾ പാരമ്പര്യേതര രീതിയിലല്ലാതെ വേർതിരിച്ചെടുക്കുന്നത് ഇതിനെ സ്വാധീനിക്കുന്നു. [3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Cronin, Richard. (2009). "Natural Resources and the Development-Environment Dilemma Archived 2016-03-05 at the Wayback Machine.." Exploiting Natural Resources. The Henry L. Stimson Centre. p. 63.
- ↑ Planas, Florent. "The Exploitation of Natural Resources". Un An Pour La Planete. Archived from the original on 2012-11-12. Retrieved 22 March 2012.
- ↑ McNicoll, Geoffrey (2007). "Population and Sustainability". Handbook of Sustainable Development (PDF). Edward Elgar Publishing. pp. 125–139. Archived from the original (PDF) on 2012-03-11. Retrieved 2012-03-13.