പ്യേത്താ (മൈക്കെലാഞ്ജലോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം

മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച യേശുവിനെ മടിയിൽ കിടത്തിയ പരിശുദ്ധ വ്യാകുലമാതാവ് ആണ് ഇതിന്റെ പ്രതിപാദ്യം. റോമിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌ ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്[1]. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

മൃതനായ ക്രിസ്തുവിന്റെ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന മറിയത്തിന്റ രൂപം ചിത്രത്തിലും കൊത്തുപണിയിലും 14-ആം ശതകം മുതൽ ചിത്രീകരിച്ചുവന്നിരുന്നു. ഈ വ്യക്തികൾ തമ്മിലുള്ള വൈകാരികസ്‌നേഹബന്ധങ്ങൾ സ്പഷ്ടമാക്കിയ സാഹിത്യരചനകളുടെ അടിസ്ഥാനത്തിൽ ജർമനിയിലും ഫ്രാൻസിലും പിന്നീട് ഇറ്റലിയിലും ഈ കലാരൂപം പ്രചരിച്ചു.

മലയാളസാഹിത്യത്തിൽ[തിരുത്തുക]

അർണോസ് പാതിരിയുടെ പുത്തൻ പാനയിലെ പന്ത്രണ്ടാം പാദത്തിൽ കന്യക മറിയം പുത്രനെ വിളിച്ചു വിലപിക്കുന്നത് ഈ ദൃശ്യകലയുടെ അവതരണത്തിന് ജനങ്ങളുടെ ചേതോവികാരങ്ങൾ പിൻബലമായുന്നെ് വ്യക്തമാക്കുന്നു.

ചിത്രസഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ബിബിസി സൈറ്റിൽ]