പൗരസ്ത്യ കാതോലിക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൌരസ്ത്യ കാതോലിക്കോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയായ പൗരസ്ത്യ സഭയുടെ പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് പൗരസ്ത്യ കാതോലിക്കോസ്.

ചരിത്രം[തിരുത്തുക]

മാ൪ തോമാ ശ്ലീഹായാണു് പൗരസ്ത്യ സഭയുടെ ആദ്യത്തെ തലവ൯ എന്നു് ബാ൪ എബ്രായയുടെ വിവരണത്തിൽ പറയുന്നു. മാ൪ തോമാ ശ്ലീഹായ്കുശേഷം ആദായി,ആഗായി,മാറി,അബ്രാസിയോസ്, അബ്രാഹം, യാക്കോബ് എന്നിവ൪ സഭയെ നയിച്ചു. ഇവരുടെ ആസ്ഥാനം പേ൪ഷ്യയിലെ സെലുഷ്യ ആയിരുന്നു. യാക്കോബ് യേരുശലെമിൽ നിന്നാണു് പട്ടമേറ്റതു്. യാക്കോബിന്റെ അവസാനകാലത്തു് ആഹുദാബൂയി, കോംയേശു എന്നീ രണ്ടു പേരെ തിരഞ്ഞെടുത്തു് യേരുശലെമിലേക്കയച്ചു. പേ൪ഷ്യയും റോമും അക്കാലത്തു് ശത്രുതയിലായിരുന്നു. അതിനാൽ അവരെ റോമാക്കാ൪ പിടികൂടി. കോംയേശുവിനെ വധിച്ചു. ആഹുദാബൂയി അവിടെനിന്നു് യേരുശലേമിലേക്കു് ഓടിരക്ഷപെട്ടു. യേരുശലെമിൽ എത്തിയ ആഹുദാബൂയിയെ അവ൪ കിഴക്കിന്റെ മെത്രാപ്പോലിത്തായായി വാഴിച്ചു. കൂടാതെ ഇനിമുതൻ പൗരസ്ത്യ൪ക്കു് തങ്ങളുടെ മെത്രാപ്പോലീത്തയെ സ്വയമായി വാഴിക്കാം എന്നു് തീരുമാനിക്കുകയും ചെയ്തു. ആഹുദാബൂയിക്കുശേഷം ശഹലൂപ്പാ, പാപ്പാ, സൈമൺ എന്നിവ൪ പൗരസ്ത്യസഭയെ നയിച്ചു. കാലാന്തരത്തിൽ അവരെ '''കാതോലിക്കോസ്'''' എന്നു് വിളിക്കാ൯ തുടങ്ങി.

പിന്നീടു് പേ൪ഷ്യ൯സഭ നെസ്തോറിയ൯ സ്വാധീനത്തിനു് അടിമപ്പെട്ടുപോയി. അതിനാൽ പൗരസ്ത്യ കാതോലിക്കാ സിംഹാസനം ദീ൪ഘ കാലത്തേക്കു് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 1912 സെപ്റ്റെംബെർ 15ാം തിയതി മലങ്കര സഭയിൽ പൗരസ്ത്യകാതോലിക്കായെ വാഴിച്ചതോടെ പൗരസ്ത്യ സഭയിൽ പൗരസ്ത്യ കാതോലിക്കേറ്റ പുനഃസ്ഥാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=പൗരസ്ത്യ_കാതോലിക്കോസ്&oldid=3448867" എന്ന താളിൽനിന്ന് ശേഖരിച്ചത്