പോൾ ഡെൽവോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ ഡെൽവോക്സ്
Paul Delvaux 28 Janvier 1972.jpg
Paul Delvaux signing autographs (1972) Brussels, Belgium
ദേശീയതBelgian
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംSurrealism
പോൾ ഡെൽവോക്സിന്റെ പ്രതിമ

ഒരു ബെൽജിയൻ ചിത്രകാരനായിരുന്നു പോൾ ഡെൽവോക്സ്. 1897 സെപ്റ്റംബർ 23-ന് ജനിച്ചു. ആദ്യകാലത്ത് ബ്രസ്സൽസിൽ വാസ്തുവിദ്യാ പരിശീലനം നേടുകയായിരുന്നു. പിന്നീടാണ ചിത്രകലാരംഗത്തേക്കു കടന്നത്. തുടക്കത്തിൽ ഇംപ്രഷനിസ്റ്റ് ശൈലിയിലും പിന്നീട് എക്സ്പ്രഷനിസ്റ്റ് ശൈലിയിലും ചിത്രരചന നടത്തി. എന്നാൽ 1935 മുതൽ ചിരികോയുടേയും റെനേമാഗ്രിറ്റെയുടേയും സ്വാധീനത്തിനു വഴങ്ങി റിയലിസ്റ്റ് ശൈലി സ്വീകരിച്ചു. പിന്നീടങ്ങോട്ടുള്ള മിക്ക രചനകളും അതേ ശൈലിയിൽത്തന്നെയായിരുന്നു. ചിരികോ തുടങ്ങിവച്ച നാച്വറലിസ്റ്റിക് സർറിയലിസമായിരുന്നു ഇദ്ദേഹം സ്വായത്തമാക്കി വിപൂലീകരിച്ചത്. രൂപങ്ങളെല്ലാം യഥാതഥ ക്ളാസിക് ശൈലിയിലും നിറവും പ്രതിപാദ്യവിഷയവും രൂപങ്ങളുടെ സ്ഥാനവും നവീനമായൊരു ശൈലിയിലും ആവിഷ്കരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് ഇദ്ദേഹത്തിന്റെ ദി എൻകൗണ്ടർ എന്ന കലാസൃഷ്ടി (1938). സർറിയലിസ്റ്റ് പ്രസ്ഥാനക്കാർ ഇദ്ദേഹത്തിന്റെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇദ്ദേഹം സർറിയലിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നിലും അംഗമായിരുന്നില്ല.

പ്രമാണം:Krama -5.png
ദ് ഹാര്ഡ്സ്-പോള് ഡെല് വോക്സിന്റെ ഒരു പെയിൻറിങ്

ഇദ്ദേഹത്തിന്റെ രചനകളിലെ മുഖ്യ ദൃശ്യങ്ങൾ സ്ത്രീനഗ്നത പ്രദർശിപ്പിക്കുന്നവയാണ്. 1935 മുതൽ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും നഗ്നതാ ദൃശ്യങ്ങൾ ഉൾ‍ക്കൊള്ളുന്നവയാണ്. ഗ്രീക്കു ദേവാ ലയങ്ങളുടേയും ഇറ്റാലിയൻ മണിമന്ദിരങ്ങളുടേയും ആർഭാടപൂർ ണമായ അകത്തളങ്ങളുടേയും തരളശോഭയാർന്ന വിശ്രമമന്ദിരങ്ങളുടേയും വർണാഭമായ ഉദ്യാനങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിട്ടുള്ള നഗ്ന സ്ത്രീരൂപങ്ങളാണ് ഡെൽവോക്സിന്റെ പ്രധാന ചിത്രങ്ങളോരോന്നും. വിടർന്ന കണ്ണുകളും അഭിസാരികകളുടേതുപോലുള്ള മുഖഭാവങ്ങളും ഇദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകളാണ്. അവയോരോന്നും സ്വപ്നാത്മകമായ അന്തരീക്ഷം ആവിഷ്കരിക്കുന്നതായി കാണാം. ദ് ഹാൻഡ്സ് (1941) എന്ന ചിത്രം സ്വപ്നത്തിന്റെ നിഗൂഢതകൾ പലതും ഇഴചേർത്തു നെയ്തെടുത്ത ഒരു നവീന രചനയാണ്. 1944-ലെ സ്ളീപ്പിങ് വീനസ് ആണ് ഇദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ക്ളാസിക് രീതിയിലുള്ള രൂപവടിവുകൾ പിന്തുടർന്നുകൊണ്ട്, സർറിയലിസ്റ്റാവുകയും, വിലക്കുകൾ ലംഘിച്ചുകൊണ്ട് ലൈംഗികതയുടേയും രതിഭാവത്തിന്റേയും നിഗൂഢലാവണ്യം ആവാഹിച്ചെടുക്കു കയും ചെയ്ത ചിത്രകാരനാണ് പോൾ ഡെൽവോക്സ്.


"https://ml.wikipedia.org/w/index.php?title=പോൾ_ഡെൽവോക്സ്&oldid=2787541" എന്ന താളിൽനിന്ന് ശേഖരിച്ചത്