പോൾ കല്ലാനോട്
Jump to navigation
Jump to search
പോൾ കല്ലാനോട് | |
---|---|
![]() പോൾ കല്ലാനോട്, കണ്ണൂർ 2016 | |
ജനനം | കല്ലാനോട്, കോഴിക്കോട്, കേരളം | ഡിസംബർ 25, 1951
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ, കവി, സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | കൊച്ചു ത്രേസ്യ |
കുട്ടികൾ | ശ്രീജിത്ത് പോൾ അപർണ |
ചിത്രകാരനും കവിയും എഴുത്തുകാരനുമാണ് പോൾ കല്ലാനോട്(ജനനം : 25 ഡിസംബർ 1951). കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു. [1]
ജീവിതരേഖ[തിരുത്തുക]
വർഗീസ് പുളിക്കലിന്റെയും ത്രേസ്യാമ്മയുടെയും മകനായി കോഴിക്കോട് കല്ലാനോട് ജനിച്ചു. ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷം ചിത്രകലാ അധ്യാപകനായി. കോഴിക്കോട്ടെ യൂണിവേഴ്‌സൽ ആർട്‌സിലും കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിലും അധ്യാപകനായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ചിത്രകലാ ക്യാമ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ച സംഘത്തിൽ അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയിലും സാഹിത്യ അക്കാദമിയിലും രണ്ടുവട്ടം അംഗമായി. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി വാരികകളിൽ കാർട്ടൂൺ പംക്തികൾ ചെയ്തു. ധാരാളം പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വരച്ചു. നാലു കവിതാസമാഹരങ്ങൾ, ബാലസാഹിത്യകൃതികൾ, പരിഭാഷ എന്നിയുൾപ്പെടെ പത്തു കൃതികൾ രചിച്ചു.
കൃതികൾ[തിരുത്തുക]
- പ്രശ്‌നം
- ആൾപ്പാർപ്പില്ലാത്ത വീട്
- സാക്ഷ്യം
- മടങ്ങിപ്പോയ അപ്പു
- തണൽമരങ്ങൾ
- മറുലോകം
- കണ്ണ്
- കാലികം
- പ്രതിരൂപങ്ങൾ
- ആലീസിന്റെ സാഹസിക യാത്രകൾ (പരിഭാഷ)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് (2014)[2]
- കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ്
- സംസ്ഥാന ജൂനിയർ ചേംബർ അവാർഡ്
- ഐഎംഎ അവാർഡ്
- മഹാകവി ഇടശേരി അവാർഡ്
അവലംബം[തിരുത്തുക]
- ↑ "കെ പ്രഭാകരനും പോൾ കല്ലാനോടിനും ലളിതകലാ അക്കാദമി ഫെലോഷിപ്പ്". www.deshabhimani.com. ശേഖരിച്ചത് 10 ഡിസംബർ 2014.
- ↑ "കെ പ്രഭാകരനും പോൾ കല്ലാനോടിനും ലളിതകലാ അക്കാദമി ഫെലോഷിപ്പ്". www.deshabhimani.com. ശേഖരിച്ചത് 10 ഡിസംബർ 2014.