പോൾ ആഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പോൾ ആഡം (ജനനം: 1958 ൽ കൊവെൻട്രിയിൽ) ഒരു ഇംഗ്ലീഷ്‍ എഴുത്തുകാരനാണ്. അദ്ദേഹം മുതിർന്നവർക്കും കുട്ടികൾക്കുമുള്ള അനേകം നോവലുകൾ രചിച്ചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പോൾ ആഡം അദ്ദേഹത്തിന് ഏകദേശം ഒരു വയസുമാത്രം പ്രായമുള്ളപ്പോഴാണ് ഷെഫീൽഡിലെത്തുന്നത്. അദ്ദേഹം നോട്ടീംഹാം യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും അതിനുശേഷം പത്രപ്രവർത്തനത്തിലേയ്ക്കു തിരിയുകയും ചെയ്തു. താൻ ചെറുപ്പകാലം ചിലവഴിച്ച ഇംഗ്ലണ്ടിലെ ഷെഫീൽഡിലും റോമിലുമായാണ് ജോലി സംബന്ധമായി പ്രവർത്തിച്ചിരുന്നത്. നിരൂപകരുടെ പ്രചുരപ്രശംസനേടിയ 11 സ്തോഭജനകങ്ങളായ നോവലുകൾ മുതിർന്നവരെ ഉദ്ദേിച്ച് അദ്ദേഹം രചിച്ചിരുന്നു.  കൌമാരപ്രായക്കാർക്കായി “മാക്സ് കാസ്സിഡി” ത്രില്ലർ നോവലുകളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചിരുന്നു. ഇതിലെ ആദ്യ പുസ്തകമായ “Escape from Shadow Island” സാൽഫോർഡ് ചിൽഡ്രൺസ് ബുക്ക് അവാർഡ് നേടിയിരുന്നു. ടെലിവിഷനും സിനിമകൾക്കും അദ്ദേഹം സ്ക്രിപ്റ്റ് തയ്യാറാക്കാറുമുണ്ടായിരുന്നു. പോൾ ആഡം അനേക വർഷങ്ങൾ നോട്ടിംഹാമിലാണു ജീവിച്ചതെങ്കിലും ഇപ്പോൾ പത്നിയോടും രണ്ടു കുട്ടികളോടുമൊപ്പം ഷഫീൽഡിൽ ജീവിക്കുന്നു.

സാഹിത്യസംഭാവനകൾ[തിരുത്തുക]

 • An Exceptional Corpse (1993)
 • A Nasty Dose of Death (1994)
 • Toxin (1995)
 • Unholy Trinity (1999)
 • Shadow Chasers (2000)
 • Genesis II (2001)
 • Flash Point aka Oracle Lake (2003)
 • Sleeper aka The Rainaldi Quartet (2004)
 • Enemy Within (2005)
 • Knife Edge (2008)
 • Escape From Shadow Island (2009)
 • Paganini's Ghost: A Mystery (2010)
 • Jaws of Death (2011)
 • Attack at Dead Man's Bay (2012)
 • Dixieland (2013)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോൾ_ആഡം&oldid=2868200" എന്ന താളിൽനിന്ന് ശേഖരിച്ചത്