പോർട്രെയ്റ്റ് ഓഫ് ബാർബറ ലുബോമിർസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The portrait.

പതിനേഴാം നൂറ്റാണ്ടിലെ പോളിഷ് കുലീനയായ ബാർബറ ലുബോമിർസ്കയുടെ ശവസംസ്കാര ചിത്രമാണ് പോർട്രെയ്റ്റ് ഓഫ് ബാർബറ ലുബോമിർസ്ക. 1667 നും 1676 നും ഇടയിൽ മരിച്ച അവരുടെ ചായാചിത്രം അവരുടെ ശവപ്പെട്ടിയുടെ ക്രോസ് സെക്ഷൻ ആകൃതിയിലാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മസോവിയയിൽ സജീവമായിരുന്ന ഒരു അജ്ഞാത മാസ്റ്റർ-ചിത്രകാരനായിരുന്നു ലോഹത്തിന്റെ ഷീറ്റിൽ ഈ എണ്ണച്ചായാച്ചിത്രം വരച്ചത്. വിലാനുവിലെ പാലസ് മ്യൂസിയത്തിന്റെ പോർട്രെയിറ്റ് ഗാലറിയിൽ നിന്ന് വായ്പയെടുത്താണ് വാർസയിലെ നാഷണൽ മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. പോളിഷ്-ലിത്വാനിയൻ കോമൺ‌വെൽത്തിലെ പ്രഭുക്കന്മാർക്കിടയിൽ (സ്ലാച്ച) പ്രചാരത്തിലുള്ള ശവസംസ്കാര കലാ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഈ ചിത്രം.[1]

അവലംബം[തിരുത്തുക]

  1. "Portret Trumienny Barbary Domicelli Lubomirskiej (Nr inw. MP 4298)". Portrety sarmackie (in Polish). Galeria Portretu w Wilanowie. January 7, 2013. Archived from the original on 2016-03-04. Retrieved March 26, 2013.{{cite web}}: CS1 maint: unrecognized language (link)