Jump to content

പോർട്രയിറ്റ് ഓഫ് മൗഡ് കുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Maud Cook
G-279.
വർഷം1895
MediumOil on canvas
അളവുകൾ24 x 20 in (61 x 50.8 cm)
സ്ഥാനംYale University Art Gallery, New Haven, Connecticut, U.S.A.

1895-ൽ അമേരിക്കൻ ചിത്രകാരനായ തോമസ് ഇക്കിൻസ്, ചിത്രീകരിച്ച ചിത്രങ്ങളുടെ പട്ടികയായ ഗുഡ്റിച്ച് കാറ്റലോഗിലെ #279 ചിത്രം ആണ് പോർട്രയിറ്റ് ഓഫ് മൗഡ് കുക്ക്. യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിയുടെ ശേഖരത്തിലാണ് ഈ പെയിന്റിങ് കാണപ്പെടുന്നത്. ഫാഷനിലും പരമ്പരാഗതമായ സൗന്ദര്യത്തിലും താല്പര്യമില്ലാതിരുന്ന കലാകാരൻ "ഒരു യുവതിയുടെ ശാരീരികസൗന്ദര്യം വരച്ചുകാട്ടുന്ന ഈ ചിത്രം ഈകിൻസിൻറെ ഒരു അപൂർവ്വ ഉദാഹരണമാണ്", "ഈകിൻസ് ചിത്രീകരിച്ച സുന്ദരചിത്രങ്ങളിൽ ഒന്ന് ആണിത്.[1][2]

മൗഡിൻറെ സഹോദരിയായിരുന്ന ഗായികയായ വെഡ കുക്ക് 1892-ൽ ഈകിൻസിൻറെ ദ കൺസേർട്ട് സിങർ എന്ന ചിത്രത്തിൻറെ മാതൃകയായിരുന്നു. ഒരു പിങ്ക് വസ്ത്രം ധരിച്ചിരിക്കുന്ന മൗഡിൻറെ തോളിലൂടെ ഒരു ഷാൾ മാറിടത്തിൻറെ മധ്യത്തിൽ പിൻ ചെയ്തിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവരുടെ തല വെളിച്ചത്തിന്റെ ദിശയിൽ, ഇടത് വശത്തേയ്ക്ക് ശകലം ചരിഞ്ഞിരിക്കുന്നു. ഈ ചിത്രത്തിൽ മൗഡിൻറെ മുഖത്തിൻറെനേർക്ക് പതിക്കുന്ന വെളിച്ചം മുഖത്തിൽ ഇരുണ്ട നിഴലുകൾ സൃഷ്ടിക്കുന്നതായി ഇക്കിൻസ് ചിത്രീകരിച്ചിക്കുന്നു. [2]

1930-ൽ ലോയ്ഡ് ഗുഡ്രിക്ക് എഴുതിയ ഒരു കത്തിൽ കുക്ക് അനുസ്മരിച്ചു: “ഞാൻ ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ എന്റെ മുടി കഴുത്തിനു താഴെ റിബൺ ഉപയോഗിച്ച് ബന്ധിച്ചിരുന്നു. മിസ്റ്റർ എക്കിൻസ് ഒരിക്കലും (പെയിന്റിംഗ്) ഒരു പേര് നൽകിയിരുന്നില്ല, പക്ഷേ അത് ഒരു വലിയ റോസ് മൊട്ട് പോലെയാണെന്ന് സ്വയം പറഞ്ഞു. "[2][3]നിരവധി കലാചരിത്രകാരന്മാർ എക്കിൻസിന്റെ വിവരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. പ്രത്യേകിച്ച് വിക്ടോറിയൻ കാലഘട്ടത്തിൽ കന്യകാത്വവുമായി റോസാപ്പൂവിന്റെ ബന്ധപ്പെടുത്തിയും, പൂമൊട്ട് സെക്ഷ്വൽ പൊട്ടൻഷ്യലിനെയും കാണിക്കുന്നു. ഛായാചിത്രത്തിനായി ഇരിക്കുമ്പോൾ കുക്ക് അവരുടെ ഇരുപതുകളിൽ ആയിരുന്നു. അതിനുശേഷം പതിനൊന്ന് വർഷം വരെ വിവാഹം കഴിച്ചിരുന്നില്ല.[4]

എക്കിൻസിന്റെ സാധാരണവും തീക്ഷ്ണവുമായ കാഴ്ചപ്പാടിന്റെ ഉദാഹരണമായാണ് ചിത്രത്തെ വിശേഷിപ്പിക്കപ്പെടുന്നത്.[5] "സുന്ദരിയായ സമകാലിക സ്ത്രീയെക്കാൾ ക്ലാസിക്കൽ ശില്പവുമായി ചിത്രത്തിന് സാമ്യമുണ്ട്"[1] എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കുക്കിന്റെ പ്രാതിനിധ്യം ഇന്ദ്രിയസുഖം പകരുന്നതായിട്ടാണ് കാണപ്പെടുന്നത്. മാത്രമല്ല തീക്ഷ്ണമായ ഒരു സ്വകാര്യ നിമിഷത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇത് അവരുടെ സവിശേഷതകളിലുള്ള ശ്രദ്ധയും നേരിയവിടവിലുള്ള ക്രമക്കേടും അടിവരയിടുന്നു.

കുക്കിന് ചിത്രം നൽകുന്നതിനുമുമ്പ്, എക്കിൻസ് "തന്റെ സുഹൃത്തിന് / മൗഡ് കുക്കിന് / തോമസ് എക്കിൻസിന് / 1895" എന്ന് ആലേഖനം ചെയ്യുകയും അതിന്റെ ഫ്രെയിം കൊത്തിവയ്ക്കുകയും ചെയ്തു.[6]ക്രമേണ ഈ ചിത്രം സ്റ്റീഫൻ കാൾട്ടൺ ക്ലാർക്ക് ഏറ്റെടുത്തു. യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിക്ക് നൽകി. അവിടെ 1961 മുതൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[6]

അവലംബം[തിരുത്തുക]

 1. 1.0 1.1 Sewell, 1982, p. 121
 2. 2.0 2.1 2.2 Sewell et al. 2001, p. 261
 3. Goodrich, Vol. II, 1982. p. 69
 4. Parker, Charles Thomas; Taylor, Dorothea; Garrity, George M (2003-01-01). "Exemplar Abstract for Streptomyces azaticus Nakagaito et al. 1993, Kitasatospora azatica corrig. (Nakagaito et al. 1993) Zhang et al. 1997 emend. Nouioui et al. 2018 and Kitasatosporia azatica (sic) (Nakagaito et al. 1993) Zhang et al. 1997 emend. Nouioui et al. 2018". The NamesforLife Abstracts. Retrieved 2019-07-26.
 5. Homer, p. 224
 6. 6.0 6.1 Wilmerding, et al. 1993. p.124-125
 • Goodrich, Lloyd: Thomas Eakins, Vol. II. Harvard University Press, 1982. ISBN 0-674-88490-6
 • Homer, William Innes. Thomas Eakins: His Life and Art. Abbeville, 1992. ISBN 1-55859-281-4
 • Sewell, Darrel. Thomas Eakins: Artist of Philadelphia. Philadelphia Museum of Art, 1982. ISBN 0-87633-047-2
 • Sewell, Darrel; et al. Thomas Eakins. Yale University Press, 2001. ISBN 0-87633-143-6
 • Wilmerding, John, et al. Thomas Eakins. Washington, DC: Smithsonian Institution Press, 1993. ISBN 1-56098-313-2