പോർട്രയിറ്റ് ഓഫ് ഡോണ അന്റോണിയ സറേറ്റ് (1810-1811)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Doña Antonia Zárate
കലാകാരൻFrancisco Goya
വർഷം1810-1811
അളവുകൾ71 cm × 58 cm (28 in × 23 in)
സ്ഥാനംHermitage Museum, Saint Petersburg

1810-1811 നും ഇടയിൽ ഫ്രാൻസിസ്കോ ഗോയയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോയോ ചിത്രീകരിച്ച നടി അന്റോണിയ സറേറ്റിന്റെ ചിത്രമാണ് പോർട്രയിറ്റ് ഓഫ് ഡോണ അന്റോണിയ സറേറ്റ്. ഈ ചിത്രം ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. ഇത് ഒരു ഓട്ടോഗ്രാഫ് സൃഷ്ടിയാണെങ്കിൽ, റഷ്യൻ ശേഖരത്തിൽ ഗോയ വരച്ച ഒരേയൊരു ചിത്രമാണിത്.

മരണശേഷം 1811-ൽ അന്റോണിയ സറേറ്റിന്റെ മകൻ അന്റോണിയോ ഗിൽ വൈ സറേറ്റ് ഈ ചിത്രം ചിത്രീകരിക്കാൻ നിയോഗിച്ചതായി കരുതുന്നു. 1805-ൽ ഗോയ ചിത്രീകരിച്ച അവരുടെ വലിയ ചായാചിത്രത്തിന്റെ പുനർനിർമ്മാണത്തിന് ഇത് കാരണമായി. ഈ ചിത്രം ന്യൂയോർക്ക് സിറ്റിയിൽ വിറ്റെങ്കിലും 1900 വരെ ചിത്രം സ്പെയിനിൽ തുടർന്നു. ചിക്കാഗോയിലെ ഡിപ്പാർട്ട്മെന്റ്-സ്റ്റോർ മാഗ്നറ്റായ മാർഷൽ ഫീൽഡിന്റെ അവകാശിയിൽ നിന്ന് 60,000 ഡോളറിന് നോഡ്ലർ ഗാലറി ഏറ്റെടുക്കുന്നതിന് മുമ്പ് ഈ ചിത്രം വിവിധ ഡീലർമാരിലൂടെയും ഉടമകളിലൂടെയും കടന്നുപോയി. ആ ഗാലറിയുടെ ഉടമ അർമാൻഡ് ഹാമർ ആയിരുന്നു. പിന്നീട് ലിച്ചെൻസ്റ്റൈൻ സ്വാധീനം ഉപയോഗിച്ച് ചിത്രം 160,000 ഡോളറിന് അർമാൻഡ് ഹാമർ ഫൗണ്ടേഷന് വിറ്റു. ഇത് 1,000,000 ഡോളർ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് 1972-ൽ ഹാമർ ഹെർമിറ്റേജിന് സംഭാവന ആയി നൽകി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]