Jump to content

പോളി സൈലോക്സേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
repeat unit of polydimethylsiloxane

സിലിക്കൺ പോളിമറുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന പോളി സൈലോക്സേൻ പോളിമറുകളിലെ ശൃംഖലകൾ സിലിക്കൺ മൂലകവും, ഓക്സിജനും ഇണക്കിച്ചേർത്ത് ഉണ്ടാക്കിയവയാണ്. [1] [2]

രസതന്ത്രം

[തിരുത്തുക]

ക്ലോറോസിലേൻ അഥവാ ആൽക്കോക്സി സിലേൻ എന്നിവയിൽ നിന്ന് ഹൈഡ്രോളിസിസ്, കണ്ടൻസേഷൻ എന്ന രണ്ടു സ്റ്റെപ്പുകളിലൂടെയാണ് പോളിമറീകരണം നടക്കുന്നത്

n Si(CH3)2Cl2 + n H2O → [Si(CH3)2O]n + 2n HCl

ഉപയോഗമേഖലകൾ

[തിരുത്തുക]
Soup ladle and pasta ladle made of silicone.
A silicone food steamer to be placed inside a pot of boiling water.
Ice cube tray made with silicone
Silicone caulk can be used as a basic sealant against water and air penetration.

ബഹുമുഖ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ ദ്രവാവസ്ഥയിലും, അർദ്ധദ്രവാവസ്ഥയിലും, ഖരാവസ്ഥയിലും ലഭ്യമാണ്. [3]

  • പശകൾ (സീലന്റ്, sealants )

സാങ്കേതികവ്യാവസായിക മേഖലകളിൽ വളരെ പ്രാധാന്യമുളള ഉത്പന്നമാണ് സിലിക്കോൺ സീലന്റുകൾ . പ്രതലങ്ങൾ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന വിടവുകളിലൂടെ (joint) ഈർപ്പവും വായുവും അകത്തു കടക്കാതിരിക്കാനായി സിലിക്കോൺ സീലന്റുകൾ ഉപയോഗിക്കപ്പെടുന്നു.

  • കോട്ടിംഗ് റെസിൻ

ചൂടും,വെളളവും, രാസവസ്തുക്കൾക്കുമെതിരായി പ്രതലങ്ങൾക്ക് പ്രതിരോധശക്തി നല്കാനായി സിലിക്കോൺ പോളിമറുകൾ അടങ്ങിയ ലേപനങ്ങൾ ഉപയോഗപ്പെടുന്നു. കോൺക്രീറ്റിലും ചേർക്കാം.

  • റിലീസ് റെസിൻ

വാർത്തെടുക്കാനുപയോഗിക്കുന്ന അച്ചുകളിൽ നിന്ന് ഉരുപ്പടികൾ പൊട്ടാതെ എളുപ്പത്തിൽ വേർപെടുത്തിയെടുക്കാനായി ഉപയോഗപ്പെടുന്നു.

  • ഫോമിംഗ് റെസിൻ

അന്തരീക്ഷയാനങ്ങളിലും, മിസ്സൈലുകളിലും, ദൃഢവും ഭാരം കുറഞ്ഞതുമായ ഭാഗങ്ങൾ നിർമ്മിക്കാനുപയോഗപ്പെടുന്നു.

  • പാചക പാത്രങ്ങൾ

ബേക്കു ചെയ്യാനും, ആവികയറ്റാനുമായുളള പാത്രങ്ങൾ , കരണ്ടികൾ

  • ഡ്രൈ ക്ലീനിംഗ്

അഴുക്കു നീക്കിയെടുക്കാനുളള ലായകമായി ഉപയോഗിക്കുന്നു ( cleaning agent)

  • ചികിത്സാരംഗത്ത്

മനുഷ്യശരീരത്തിനകത്തും പുറത്തും ഹാനികരമായതോ, അഹിതമായതോ ആയ യാതൊരുവിധ പരിണാമങ്ങളോ പ്രക്രിയകളോ സിലിക്കോൺ പോളിമറുകളിൽ നിന്ന് ഉണ്ടാകുന്നില്ല എന്ന കാരണത്താൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.

  • സിലിക്കൺ റബ്ബർ

വളരെ താഴ്ന്നതും ഉയർന്നതുമായ താപനിലകളിൽ പ്രയോഗിക്കാം, കാറ്റും വെളിച്ചവും ഈർപ്പവും ഒന്നും തന്നെ ഈ വിഭാഗംറബ്ബറുകളെ പ്രതികൂലമായി ബാധിക്കുന്നില്ല.

അവലംബം

[തിരുത്തുക]
  1. Silicones
  2. F.W Billmeyer, Jr (1962). Textbook of Polymer Science. Interscience Publishers.
  3. Forms of Silicone
"https://ml.wikipedia.org/w/index.php?title=പോളി_സൈലോക്സേൻ&oldid=4012044" എന്ന താളിൽനിന്ന് ശേഖരിച്ചത്