പോളിസൈത്തീമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളിസൈത്തീമിയ
Packed cell volume diagram.svg
Packed cell volume diagram.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി Hematology
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 D75.1, P61.1
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 289.0, 776.4
രോഗവിവരസംഗ്രഹ കോഡ് 10295
ഇ-മെഡിസിൻ Ped/1848
വൈദ്യവിഷയശീർഷക കോഡ് D011086

രക്തത്തിൽ ചുവന്ന രക്തകോശങ്ങളുടെ അളവ് വർദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് പോളിസൈത്തീമിയ. പോളിഗ്ലോബുലിയ എന്നും ഇതിന് പേരുണ്ട്. ഹീമാറ്റോക്രിറ്റ് എന്ന മൂല്യമായാണ് ഇത് അളക്കുന്നത്. രക്തത്തിന്റെ ആകെ വ്യാപ്തത്തിൽ ചുവന്ന രക്തകോശങ്ങളുടെ പങ്ക് അഥവാ അളവ് എത്ര എന്ന പരിശോധനയാണ് ഇതിൽ ചെയ്യുന്നത്. രക്തത്തിലെ ദ്രാവകഭാഗത്തിന്റെ അളവ് കുറയുന്നതോ ചുവന്ന രക്തകോശങ്ങളുടെ അളവ് വർദ്ധിക്കുന്നതോ പോളിസൈത്തീമിയയ്ക്ക് കാരണമാകുന്നു.

രോഗനിർണയം[തിരുത്തുക]

സ്ത്രീകളിൽ ഹീമാറ്റോക്രിറ്റ് മൂല്യം 48 ശതമാനത്തിലധികമകുന്നതും പുരുഷൻമാരിൽ ഹീമാറ്റോക്രിറ്റ് മൂല്യം 52 ശതമാന്തിലധികമാകുന്നതും പോളിസൈത്തീമിയയായി പരിഗണിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിൽ 16.5 ഗ്രാം/ഡെസി.ലിറ്റർ ആകുന്നതും പുരുഷൻമാരിൽ 18.5 ഗ്രാം/ഡെസി.ലിറ്റർ ആകുന്നതും പോളിസൈത്തീമിയ നിർണയത്തിന് സഹായിക്കുന്നു.[1]

വർഗീകരണം[തിരുത്തുക]

പോളിസൈത്തീമിയ രോഗത്തിന് അബ്സല്യൂട്ട് പോളിസൈത്തീമിയ എന്നും റിലേറ്റീവ് പോളിസൈത്തീമിയ എന്നും രണ്ടുതരം വിഭാഗങ്ങളുണ്ട്.

അബ്സല്യൂട്ട് പോളിസൈത്തീമിയ[തിരുത്തുക]

അസ്ഥിമജ്ജയിലുണ്ടാകുന്ന ചില തകരാറുകളോ ഉയർന്ന ഓക്സിജൻ അളവിനോടുള്ള പ്രതികരണമായോ അമിതമായ രക്തനിവേശനത്താലോ രൂപപ്പെടുന്ന അവസ്ഥയാണിത്.[2] അസ്ഥിമജ്ജയിലെ പോളിസൈത്തീമിയ വീര, പോളിസൈത്തീമിയ റുബ്ര വീര എന്നീ അവസ്ഥകളിൽ അസ്ഥിമജ്ജയിൽ വളരെ ഉയർന്ന അളവിൽ ചുവന്ന രക്തകോശങ്ങൾ രൂപപ്പെടാറുണ്ട്. ഇത് പ്രൈമറി പോളിസൈത്തീമിയ എന്നറിയപ്പെടുന്നു. എറിത്രോപോയറ്റിൻ എന്ന ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നതുവഴി ചുവന്ന രക്താണുക്കളുടെ അളവും രക്തത്തിൽ കൂടുന്ന അവസ്ഥയാണ് സെക്കൻഡറി പോളിസൈത്തീമിയ.

റിലേറ്റീവ് പോളിസൈത്തീമിയ[തിരുത്തുക]

രക്തപ്ലാസ്മയുടെ അളവ്കുറയുന്നതുവഴി ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് റിലേറ്റീവ് പോളിസൈത്തീമിയ. പൊള്ളലുകളോ നിർജ്ജലീകരണമോ സ്ട്രെസ്സോ ഇതിന് കാരണണാകാം.

ചികിത്സ[തിരുത്തുക]

ശരീരത്തിൽ നിന്നും അഥികം വന്ന രക്തവ്യാപ്തത്തെ പുറത്തെടുക്കുക എന്നതാണ് ഇതിന്റെ അടിയന്തര ചികിത്സാമാർഗ്ഗം. ചുവന്ന രക്താണുക്കളുടെ അളവിൽ മാറ്റമുണ്ടായതിന്റെ യഥാർത്ഥകാരണം കണ്ടെത്തിയ ശേഷം തുടർ ചികിത്സയ്ക്കായും ഇതേ ചികിത്സാമാർഗ്ഗം അനുവർത്തിക്കാറുണ്ട്. സൈറ്റോസ്റ്റാറ്റിക്സ് പോലുള്ള ചിലയിനം മരുന്നുകൾ രക്തവ്യാപ്തം കുറയ്ക്കുന്ന ചികിത്സാമാർഗ്ഗം ഫലപ്രദമാകാതെ വരുമ്പോൾ ഉപയോഗിക്കാറുണ്ട്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോളിസൈത്തീമിയ&oldid=2433688" എന്ന താളിൽനിന്നു ശേഖരിച്ചത്