പോളറ്റ് ഗോഡ്ഡാർഡ്
പോളറ്റ് ഗോഡ്ഡാർഡ് | |
---|---|
![]() ഗോഡ്ഡാർഡ് 1947ൽ | |
ജനനം | മരിയോൺ ലെവി[a] ജൂൺ 3, 1910[b] ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
മരണം | ഏപ്രിൽ 23, 1990 | (പ്രായം 79)
അന്ത്യ വിശ്രമം | റോങ്കോ വില്ലേജ് സെമിത്തേരി, ടിസിനോ, സ്വിറ്റ്സർലൻഡ് |
തൊഴിൽ |
|
സജീവ കാലം | 1926–1972 |
ജീവിതപങ്കാളി(കൾ) | എഡ്ഗർ ജെയിംസ്
(m. 1927; div. 1932) |
പോളറ്റ് ഗോഡ്ഡാർഡ് (ജനനം: മരിയോൺ ലെവി; ജൂൺ 3, 1910 - ഏപ്രിൽ 23, 1990) ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ ചലച്ചിത്രാഭിനയത്തിലൂടെ ശ്രദ്ധേയയായ ഒരു അമേരിക്കൻ നടിയായിരുന്നു. മാൻഹട്ടനിൽ ജനിച്ച് മിസോറിയിലെ കൻസാസ് സിറ്റിയിൽ വളർന്ന ഗോഡ്ഡാർഡ് തുടക്കത്തിൽ ഒരു ബാല ഫാഷൻ മോഡലായും നിരവധി ബ്രോഡ്‌വേ നാടകങ്ങളിൽ സീഗ്‌ഫെൽഡ് ഗേൾ ആയും തന്റെ കരിയർ ആരംഭിച്ചു. 1930 കളുടെ തുടക്കത്തിൽ, ഹോളിവുഡിലേക്ക് ചേക്കേറിയ അവർ നടനും ഹാസ്യനടനുമായിരുന്ന ചാർളി ചാപ്ലിന്റെ റൊമാന്റിക് പങ്കാളിയായി ശ്രദ്ധിക്കപ്പെട്ടതോടെ മോഡേൺ ടൈംസ് (1936), ദി ഗ്രേറ്റ് ഡിക്റ്റേറ്റർ (1940) എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ നായികയായി പ്രത്യക്ഷപ്പെട്ടു. പാരാമൗണ്ട് പിക്‌ചേഴ്‌സുമായി കരാർ ഒപ്പിട്ട ശേഷം, ബോബ് ഹോപ്പിനൊപ്പം ദി ക്യാറ്റ് ആൻഡ് കാനറി (1939), ജോവാൻ ക്രോഫോർഡിനൊപ്പം ദി വിമൻ (1939), ഗാരി കൂപ്പറിനൊപ്പം നോർത്ത് വെസ്റ്റ് മൗണ്ടഡ് പോലീസ് (1940), ജോൺ വെയ്‌നും സൂസൻ ഹേവാർഡിനുമൊപ്പം റീപ്പ് ദി വൈൽഡ് വിൻഡ് (1942) മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച സോ പ്രൌഡ്‍ലി വി ഹെയ്‍ൽ, റേ മില്ലൻഡിനൊപ്പം കിറ്റി (1945) ഗാരി കൂപ്പറിനൊപ്പം അൺകോൺക്വേഡ് (1947) എന്നിവയിൽ അഭിനയിച്ചുകൊണ്ട് ഗോഡ്ഡാർഡ് സ്റ്റുഡിയോയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി.
അവളുടെ കാലഘട്ടത്തിൽ ഒരു കടുത്ത സ്വതന്ത്ര വനിതയായി ശ്രദ്ധിക്കപ്പെട്ട ഗോഡ്ഡാർഡിനെ ഒരു എക്സിക്യൂട്ടീവ് "ഡൈനാമിറ്റ്" എന്നാണ് വിശേഷിപ്പിച്ചത്.[11] ചാപ്ലിൻ, നടൻ ബർഗെസ് മെറിഡിത്ത്, സാഹിത്യകാരൻ എറിക് മരിയ റീമാർക്ക് എന്നിവരുമായുള്ള അവളുടെ വിവാഹങ്ങൾ ഗണ്യമായ മാധ്യമശ്രദ്ധ നേടിയിരുന്നു. റീമാർക്കുമായുള്ള വിവാഹത്തെത്തുടർന്ന്, ഗൊദാർഡ് സ്വിറ്റ്സർലൻഡിലേക്ക് താമസം മാറുകയും അഭിനയത്തിൽ നിന്ന് ഏതാണ്ട് വിരമിക്കുകയും ചെയ്തു. 1980-കളിൽ, 1990-ൽ സ്വിറ്റ്സർലൻഡിൽവച്ച് മരിക്കുന്നതിന് മുമ്പ് അവൾ ഒരു ശ്രദ്ധേയയായ ഒരു സാമൂഹ്യപ്രവർത്തകയായി മാറി.
മുൻകാലജീവിതം[തിരുത്തുക]
സാൾട്ട് ലേക്ക് സിറ്റിയിൽ നിന്നുള്ള ഒരു സമ്പന്ന സിഗാർ നിർമ്മാതാവിന്റെ മകനായിരുന്ന ജോസഫ് റസ്സൽ ലെവിയുടെയും ആൾട്ട മേ ഗോഡ്ഡാർഡിൻറേയും മകളായി മരിയൻ ലെവി എന്ന പേരിൽ ന്യൂയോർക്ക് നഗരത്തിലാണ് ഗോഡ്ഡാർഡ് ജനിച്ചത്.[12][13]
അവലംബം[തിരുത്തുക]
- ↑ Thomson, David. The New Biographical Dictionary of Film: Completely Updated and Expanded, Knopf Doubleday (2010) p. 385
- ↑ Brando, Marlon. Brando: Songs My Mother Taught Me, Random House Publ. (1994) p. 79
- ↑ Hale, Georgia. Charlie Chaplin: Intimate Close-Ups, Scarecrow Press (1999) p. 38
- ↑ Friedrich, Otto. City of Nets: A Portrait of Hollywood in the 1940s, Univ. of California Press (1986) p. 187
- ↑ Booker, Keith M. Historical Dictionary of American Cinema, Scarecrow Press (2011) p. 150
- ↑ Scovell, Jane. Oona Living in the Shadows: A Biography of Oona O'Neill Chaplin, Grand Central Publishing (1998) ebook
- ↑ Chaplin, Lita Grey. Wife of the Life of the Party: A Memoir, Scarecrow Press (1998) p. 115
- ↑ Stange, Ellen. New York State of Fame, Page Publishing (2015) ebook
- ↑ Rimler, Walter (2009). George Gershwin: An Intimate Portrait. University of Illinois Press. പുറം. 147. ISBN 978-0-252-09369-2.
- ↑ Jensen, Oliver (December 17, 1945). "The Mystery of Paulette Goddard". Life. വാള്യം. 19 ലക്കം. 25. പുറം. 124. ISSN 0024-3019.
The interview moved on to her date of birth. It was pointed out that the dates most frequently given were 1911, 1905, and 1914. "Isn't that funny", observed Miss Goddard, "because I was actually born in 1915."
- ↑ Haver, pp. 251, 259-60.
- ↑ Gilbert, Julie (1995). Opposite Attraction – The Lives of Erich Maria Remarque and Paulette Goddard. Pantheon Books; ISBN 0-679-41535-1, pp. 37–41 for parents' names and backgrounds, as well as Alta's birth year; pp. 159–60 for Levy's death year and p. 477 for Alta's death year.
- ↑ Harms, John W.; Goddard Harms, Pearl (1990). The Goddard Book. വാള്യം. 2. Gateway Press. പുറം. 1364.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല