പോലീസ് മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള മുഖ്യമന്ത്രി പോലീസ് സേനയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് നൽകുന്ന മെഡൽ

പോലീസ് സേനയിൽ വിശിഷ്ടസേവനത്തിനും, ധീരതയ്ക്കും, സ്തുത്യർഹസേവനത്തിനും നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. എല്ലാ വർഷവും ജനുവരി 26ന് മെഡൽ പ്രഖ്യാപിക്കുകയും ആഗസ്റ്റ് 15ന് മെഡൽ വിതരണം ചെയ്യുകയും ചെയ്യും. [1]

ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ മെഡൽ. രാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിമാരും വെവ്വേറെ പോലീസ് മെഡൽ നൽകാറുണ്ട്. [2]

രാഷ്ട്രപതിയുടെ പോലീസ് മെഡൽ[തിരുത്തുക]

  • ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
  • ധീരതയ്ക്കുള്ള പോലീസ് മെഡൽ
  • വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
  • സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

  • പോലീസ് ഡിപ്പാർട്ട്മെന്റിൽ കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം
  • നിലവിൽ ഇൻക്രിമെൻറ് ബാർ, വിജിലൻസ് കേസ്, ഡിപ്പാർട്ട്മെൻറ് ശിക്ഷാനടപടികൾ, എന്നിവ ഉള്ളവരെ മെഡലിന് ശുപാർശ ചെയ്യാൻ പാടുള്ളതല്ല.
  • മെഡൽ ലഭ്യമായവരിലാരെങ്കിലും പിന്നീട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മെഡൽ തിരികെ കണ്ടു കെട്ടുന്നതാണ്.
  • നിലവിൽ ഡി.വൈ.എസ്.പി റാങ്ക് വരെ ഉള്ളവർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്.
  • ഒരു വർഷം പരമാവധി 200 പേർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. [3]

രാഷ്ട്രപതിയുടെ പോലീസ് മെഡൽ - നടപടിക്രമങ്ങൾ[തിരുത്തുക]

രാഷ്ട്രപതിയുടെ പോലീസ് മെഡൽപ്പട്ടികയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുന്നത് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശാനുസരണമാണ്. അതത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജിപി എന്നിവരടങ്ങുന്ന സമിതിയാണ് പട്ടിക തയ്യാറാക്കുന്നത്. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോലീസ്_മെഡൽ&oldid=3969673" എന്ന താളിൽനിന്ന് ശേഖരിച്ചത്