പോരേടം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്നും പള്ളിക്കൽ റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പേരേടം ശിവക്ഷേത്രം. ശിവനാണ് പ്രധാന പ്രതിഷ്ഠ അതിനാലാണ് ശിവക്ഷേത്രമെന്ന് അറിയപ്പെടുന്നത്. ഇവിടെ മറ്റേതൊരു സാധാരണ ക്ഷേത്രത്തിലേയും പോലെ ഉപദേവതകളായി ശാസ്താവ്, ഗണപതി എന്നിവരുടെ പ്രതിഷ്ഠയുണ്ട്. ഇവിടത്തെ ഉത്സവം പതിമൂന്നു ദിവസമാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ  ഉത്സവത്തിന്റെ പകുതി  ഇവിടെ വേണമെന്നാണ് വിശ്വാസം. മേടത്തിലെ അവിട്ടം നാളിലാണ് കൊടിയേറ്റം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ക്ഷേത്ര ഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ ജടായുമംഗലത്തെ പാറയിൽ വിശ്രമിച്ചിരുന്ന  പക്ഷിശ്രേഷ്ഠൻ ജടായു സീതയുടെ നിലവിളി കേട്ട് രാവണനുമായി ഏറ്റുമുട്ടിയത് ഇവിടെയാണെന്നും  പോര് നടന്നതിനാലാണ് പോരേടം എന്ന് പേര് വന്നതെന്ന് ഐതിഹ്യം. ചിറകിന് വെട്ടേറ്റ ജടായു പറന്ന് ജടായു പാറയുടെ മുകളിൽ വീണുവെന്ന് വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പോരേടം_ശിവക്ഷേത്രം&oldid=3402327" എന്ന താളിൽനിന്ന് ശേഖരിച്ചത്