പോത്തന്നൂർ ദുർഗ്ഗാ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലായിലെ കാലടി പഞ്ചായത്തിൽ എടപ്പാൾ -പൊന്നാനി റൂട്ടിലെ തട്ടാംപടിയിൽ നിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പോത്തന്നൂർ ദുർഗ്ഗാ ക്ഷേത്രം. പ്രധാന മൂർത്തി ദുർഗ്ഗാ. കേരളത്തിലെ പ്രസിദ്ധമായ ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. ഇപ്പോൾ വിഗ്രഹസ്ഥാനത്ത് പീഠം മാത്രമേയുള്ളു.പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണിതന്നാണ് ഐതിഹ്യം. ടിപ്പു സുൽത്താൻ ഈ ക്ഷേത്രം ആക്രമിച്ച് വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ വിഗ്രഹവും, ബലിക്കല്ലുകളുമൊക്കെ തകർക്കപ്പെട്ടു.ഈ ക്ഷേത്രത്തിലേക്ക് കയറുമ്പോൾ തന്നെ ബലി കല്ലുകൾ തകർത്തത് കാണാവുന്നതാണ്. തകർത്ത ബലിക്കല്ലിലെ ഉരുളൻ കല്ലുകൾ ആക്രമണത്തിന് ശേഷം ആരോ എടുത്ത് വെച്ചത് ഇപ്പോഴും അതേപ്പടി തന്നെ ഇരിക്കുന്നുണ്ട്. വിഗ്രഹം തകർക്കപ്പെട്ടെങ്കിലും പരശുരാമൻ പ്രതിഷ്ഠിച്ച വിഗ്രഹ ചൈതന്യം നശിപ്പിക്കണ്ട എന്ന പ്രായോഗികത കൊണ്ടാണ് വിഗ്രഹം പ്രതിഷ്ഠിച്ച പീഠം അതേപടി നിലനിർത്തിയിരിക്കുന്നത് [അവലംബം ആവശ്യമാണ്] വട്ടശ്രീകോവിൽ, പടിഞ്ഞാട്ടു ദര്ശനം തന്ത്രം കൈനിക്കര.[അവലംബം ആവശ്യമാണ്] രണ്ടു നേരം പൂജ .[അവലംബം ആവശ്യമാണ്] ഉപദേവതാ,ഗണപതി.മകരത്തിലെ രണ്ടാമത്തെ ചൊവ്വാഴ്‍ച വേലയുണ്ട്.[അവലംബം ആവശ്യമാണ്] കുറുങ്ങാട് ഇളയിടത്ത് മനക്കാരുടെ ക്ഷേത്രമായിരുന്നു  ഇതിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്.[അവലംബം ആവശ്യമാണ്] തിരുവംകണ്ടാം   വിഷ്ണുക്ഷേത്രവും അറ്റടിത്തേവർ ശിവക്ഷേത്രവും.[അവലംബം ആവശ്യമാണ്]

മുൻപ് ഈ ക്ഷേത്രത്തോട് ബന്ധപ്പെട്ട് തന്നെ നാല്പതോളം ബ്രാഹ്മണ ഇല്ലങ്ങൾ ഉണ്ടായിരുന്നത്രെ. ടിപ്പു സുൽത്താന്റെ പടയോട്ടവരവറിഞ്ഞ്... ഭൂരിഭാഗം പേർ പ്രാണരക്ഷാർത്ഥം വേണാട്ടിലേക്ക് പാലായനം ചെയ്തതാണ്.