പോതപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോതപ്പുല്ല്
Pennisetum setaceum habit
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Subfamily: Panicoideae
Genus: Pennisetum
Species:
P. setaceum
Binomial name
Pennisetum setaceum

കേരളത്തിൽ കാണപ്പെടുന്ന ഒരു അധിനിവേശ സസ്യമാണ് പോതപ്പുല്ല്. (ഇംഗ്ലീഷ്: crimson fountain grass)[1]. ശാസ്ത്രനാമം: Pennistum setaceum. പശുപ്പുല്ല്, പുഴുപ്പുല്ല്, കോതപ്പുല്ല്, പോതപ്പുല്ല് എന്നീ പേരുകളിൽ ഇത് അറിയപ്പെടാറുണ്ട്.

ഘടന[തിരുത്തുക]

പോതപ്പുല്ല് - പൂങ്കുല

മൂന്ന് അടിയോളം ഉയരത്തിൽ വളരുന്ന ഇവയ്ക്ക് ആകർഷകമായ നിറങ്ങളോടെയുള്ള ധാരാളം പൂങ്കുലകൾ ഉണ്ടാകുന്നു. പൂങ്കുലകൾക്ക് ആറിഞ്ച് മുതൽ പതിനഞ്ച് ഇഞ്ച് വരെ വലിപ്പമുണ്ടാകാറുണ്ട്. വളരെ ചെറിയ കായ്കൾ. ഉണങ്ങിയ വിത്തുകൾക്ക് കാറ്റിൽ പറന്നു പോകാൻ സഹായകമായ വിധത്തിലുള്ള രോമങ്ങൾ ഉണ്ട്.

ജന്മദേശം[തിരുത്തുക]

വടക്കേ ആഫ്രിക്കയാണ് പോതപ്പുല്ലിന്റെ ജന്മദേശം. അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് ഒരു അലങ്കാരച്ചെടിയായി എത്തിച്ചേരുകയായിരുന്നു. വഴിവക്കിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നും വായു, വെള്ളം, ജന്തുക്കൾ, മനുഷ്യർ എന്നിവയുടെ സഹായത്തോടെ വിത്തു വിതരണം നടന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു [2].

ആവാസ സ്ഥലം[തിരുത്തുക]

ഏത് കാലാവസ്ഥയിലും പോതപ്പുല്ല് വളരുമെങ്കിലും വരണ്ട മണ്ണിലാണ് കൂടുതലായി കാണപ്പെടുന്നത്. മരുഭൂമികളിൽ പോലും ഇതിന്റെ സാന്നിദ്ധ്യമുണ്ട്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിവുള്ള ഈ പുല്ല് വളരെ വേഗം വളരുന്നു.

ഉപയോഗം[തിരുത്തുക]

ഇളം പുല്ല് കന്നുകാലികൾക്ക് തീറ്റയായി നൽകാറുണ്ട്. അലങ്കാരച്ചെടിയായും ഇവയുടെ ചില ഇനങ്ങളെ വളർത്താറുണ്ട്. ഈ സസ്യങ്ങളുടെ വേരുകൾ മണ്ണെലിപ്പ് തടയുന്നതിനാലും പ്രജനനം വേഗത്തിലായതിനാലും പണ്ട് കാലങ്ങളിൽ പുതുതായി നിർമ്മിക്കുന്ന മൺപാതകളുടെ അരുകുകളിൽ നട്ട് വളർത്താറുണ്ട് .

പരിസ്ഥിതി ഭീഷണി[തിരുത്തുക]

ഇത് ഒരു കളസസ്യമെന്ന തരത്തിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നു. എളുപ്പത്തിൽ പടർന്ന് പിടിച്ച് വളരുന്ന ഈ പുൽച്ചെടി, മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടയുകയോ അവയെ പാടെ നശിപ്പിക്കുകയോ ചെയ്യുന്നു. ഉണങ്ങിയ പുല്ലിന് പെട്ടെന്ന് തീ പടരുന്നതിനാൽ കാട്ടുതീയുണ്ടാവുകയും മറ്റ് സസ്യങ്ങൾ കത്തിനശിക്കാൻ കാരണമാകുകയും ചെയ്യുന്നു. എന്നാൽ, പോതപ്പുല്ല് തീ കത്തിയാലും അതിന്റെ കുറ്റിയിൽ നിന്ന് ശക്തിയോടെ വളർന്നു വരുന്നു. മരുഭൂമിയിലെ ജന്തുക്കൾക്ക് വളരെയേറെ സഹായകമായ velvet mesquite (Prosopis velutina) and the saguaro cactus (Carnegiea giganteus) എന്നീ ചെടികളുടെ നാശത്തിനു പോലും പോതപ്പുല്ല് കാരണമാവുന്നു. പുതുതായി നിർമ്മിക്കുന്ന പാലങ്ങൾ , റോഡുകൾ , ചതുപ്പുകൾ എന്നിവയിൽ ഉണ്ടാവാറുള്ള മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കാറും ഉണ്ട്

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pennisetum setaceum". Royal Horticuture Society. 2017-11-13. Retrieved 2017-11-13.
  2. "Fountain Grass". Native Plant Conservation Alliance. 1999-03-02. Archived from the original on 2016-12-21. Retrieved 2017-11-13.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോതപ്പുല്ല്&oldid=4077617" എന്ന താളിൽനിന്ന് ശേഖരിച്ചത്