പോതക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Broad-tailed Grassbird
Broad-tailed Grassbird.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Locustellidae
ജനുസ്സ്: Schoenicola
വർഗ്ഗം: S. platyurus
ശാസ്ത്രീയ നാമം
Schoenicola platyurus
Jerdon, 1844
പര്യായങ്ങൾ

Timalia platyura

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് പോതക്കിളി. ഇവ മലമ്പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചുറ്റുപാടുമായി ചേർന്നുപോകുന്ന നിറമാണിവയ്ക്ക്. പാറകളിലും മരങ്ങൾ നിറഞ്ഞപുൽമേടുകളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. നീളമുള്ള വാലും തടിച്ച കൊക്കും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് ഒരുതരം നര കലർന്ന ചാരനിറമാണ്. വാലിൽ വ്യക്തമല്ലത്ത വരകളുണ്ടാകും. മിക്കവാറും ഇണയോടൊപ്പമാകും ഇവയുടെ സഞ്ചാരം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോതക്കിളി&oldid=1828423" എന്ന താളിൽനിന്നു ശേഖരിച്ചത്