പോണ്ടിയാനാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോണ്ടിയാനാക്
City of Pontianak
Kota Pontianak
Other transcription(s)
 • Chinese坤甸
 • Jawiكوت بونتياناك
From top, left to right: Shopping complex in Pontianak, The Pontianak Equatorial Monument, Some of the official government buildings, Traditional Malay House, Traditional Borneo birds sculpture, Road gate of Pontianak city, Enggang Badak sculpture.
From top, left to right:
Shopping complex in Pontianak, The Pontianak Equatorial Monument, Some of the official government buildings, Traditional Malay House, Traditional Borneo birds sculpture, Road gate of Pontianak city, Enggang Badak sculpture.
Official seal of പോണ്ടിയാനാക്
Seal
Nickname(s): 
Kota Khatulistiwa (Equatorial City)
Motto(s): 
Pontianak Bersinar (Pontianak Shines)
Location within West Kalimantan
Location within West Kalimantan
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Indonesia" does not exist
Coordinates: 00°01′14″S 109°20′29″E / 0.02056°S 109.34139°E / -0.02056; 109.34139Coordinates: 00°01′14″S 109°20′29″E / 0.02056°S 109.34139°E / -0.02056; 109.34139
Country Indonesia
RegionKalimantan
ProvinceCoat of arms of West Kalimantan.svg West Kalimantan
Founded by the Sultanate of Pontianak23 October 1771
Settled by the Dutch5 July 1779
Granted municipality status1953
Granted city status31 December 1965
Government
 • MayorSutarmidji
 • Vice MayorEdy Rusdi Kamtono
Area
 • City of Pontianak107.82 കി.മീ.2(41.63 ച മൈ)
ഉയരം
1 മീ(3 അടി)
ഉയരത്തിലുള്ള സ്ഥലം
1.5 മീ(4.9 അടി)
താഴ്ന്ന സ്ഥലം
0.8 മീ(2.6 അടി)
Population
 (2014)
 • City of Pontianak5,73,751
 • ജനസാന്ദ്രത5,300/കി.മീ.2(14,000/ച മൈ)
Time zoneUTC+7 (IWST)
 • Summer (DST)UTC+7 (Not observed)
Area code(+62) 561
Vehicle registrationKB
വെബ്സൈറ്റ്pontianakkota.go.id

പോണ്ടിയാനാക് ഇന്തോനേഷ്യൻ പ്രവിശ്യയായ പടിഞ്ഞാറൻ കലിമന്താന്റെ തലസ്ഥാനമാണ്. 1771 ഒക്ടോബർ 23 ന് കാദ്രിയാ സുൽത്താനേറ്റിന്റെ തലസ്ഥാനമായി സ്യാരിഫ് അബ്ദുറഹ്മാൻ അൽകാദ്രിയാണ് ഈ നഗരം സ്ഥാപിച്ചത്. സ്യാരിഫ് അബ്ദുറഹ്മാൻ അൽകാദ്രി കാപ്വാസ് നദിയുടെ അഴിമുഖപ്രദേശത്തെ 107.82 ചതുരശ്ര കിലോമീറ്റർ പ്രദേശം അധീനപ്പെടുത്തുകയും ബോർണിയോ ദ്വീപിലെ ഒരു വ്യാപാര തുറമുഖമായി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഭൂമധ്യരേഖയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതെന്നതിനാൽ ഇത് കൊട്ടാ ഖട്ടുലിസ്റ്റിവ (ഇക്വറ്റോറിയൽ സിറ്റി) എന്നറിയപ്പെടുന്നു. ഭൂമധ്യരേഖയ്ക്ക് തെക്ക് 3 കിലോമീറ്ററിൽ താഴെ (2 മൈൽ) ദൂരത്തിൽ നഗരകേന്ദ്രം സ്ഥിതിചെയ്യുന്നു. ജനസംഖ്യയനുസരിച്ച് പോണ്ടിയാനാക്ക് ഇന്തോനേഷ്യയിലെ 26-ആം സ്ഥാനത്തുള്ള നഗരമാണ്. അതുപോലെതന്നെ സമരിന്ദ, ബൻജർമാസിൻ, കുച്ചിംഗ്, ബാലിക്പാപ്പാൻ എന്നിവ കഴിഞ്ഞാൽ‌ ജനസംഖ്യയനുസരിച്ച് ബോർണിയോ ദ്വീപിലെ അഞ്ചാമത്തെ വലിയ നഗരവുംകൂടിയാണിത്.

കപ്വാസ് നദിയുടെ തീരത്ത് ഒരു ചെറിയ മലയോര മത്സ്യബന്ധനഗ്രാമമായിട്ടാണ് ഈ നഗരം ആദ്യകാലത്തു സ്ഥാപിക്കപ്പെട്ടത്. പിന്നീട് അനേക നൂറ്റാണ്ടുകളായി ഇത് പോണ്ടിയാനാക് സുൽത്താനേറ്റിന്റെ ആസ്ഥാനമായിരുന്നു. പോണ്ടിയാനാക്ക് സുൽത്താനേറ്റും ഡച്ച് സർക്കാരുമായുണ്ടാക്കിയ ഒരു ഉടമ്പടി പ്രകാരം ഇത് ഡച്ച് ഈസ്റ്റ് ഇൻഡീസിലേയ്ക്കു സംയോജിപ്പിക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ പോണ്ടിയാനാക്ക്, ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഒരു ഔദ്യോഗികവസതിയായ ‘റസിഡൻഷ്യെ വെസ്റ്ററാഫ്ഡീലിംഗ് വാൻ ബോർണിയോ’യുടെ ആസ്ഥാനമായിരുന്നു. ജാപ്പനീസ് സേന ഡച്ച് ഈസ്റ്റ് ഇൻഡീസിനെ അധീനതയിലാക്കിയകാലത്ത്,  പോണ്ടിയാനാക്ക് നഗരം പോണ്ടിയാനാക്ക് കൂട്ടക്കൊലയുടെ സ്ഥാനമായിരുന്നു. പല മലയൻ മാടമ്പിമാരും സുൽത്താന്മാരും അതുപോലെതന്നെ മറ്റു വംശീയ വിഭാഗത്തിൽപ്പെട്ടവരും ഇംപീരിയൽ ജപ്പാനീസ് സൈന്യത്താൽ കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നു. ജപ്പാനീസ് സൈന്യം കീഴടങ്ങിയതിനുശേഷം, പോണ്ടിയാനക് റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യയുടെ ഭാഗമായിത്തീരുകയും പടിഞ്ഞാറൻ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാന നഗരിയായി മാറുകയും ചെയ്തു.

പോണ്ടിയാനാക്ക് ഒരു സാംസ്കാരികവൈവിധ്യം നിറഞ്ഞ നഗരമാണ്. ദയാക്, മലയ്, ചൈന തുടങ്ങിയ വിവിധ വംശീയ വിഭാഗങ്ങൾ നഗരത്തിൽ അധിവസിക്കുന്നു. ഇത് ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളിൽ കണ്ടെത്താൻ സാധിക്കാത്ത ഒരു അനന്യമായ സംസ്കാരം സൃഷ്ടിക്കാൻ സഹായകരമായി. പൊണ്ടിയാനാക്ക് മലയ്, ദയാക് ഭാഷ, ചൈനീസ് ഭാഷയുടെ നിരവധ വകഭേദങ്ങൾ തുടങ്ങി ഈ നഗരത്തിൽ വിവിധ ഭാഷകൾ സംസാരിക്കപ്പെടുന്നു.

ഇന്തോനേഷ്യയിലെ മറ്റു നഗരങ്ങളുമായും മലേഷ്യ, കോലാലമ്പൂർ, കുച്ചിംഗ് തുടങ്ങിയ ചില നഗരങ്ങളുമായും പോണ്ടിയനക്ക് വായുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കെറ്റാപാങ്, സിങ്കാവ്വാങ്, മറ്റ് പ്രവിശ്യകൾ എന്നിവയുമായി നഗരം മെച്ചപ്പെട്ട റോഡുമാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. പോണ്ടിയാനാക് നഗരം ട്രാൻസ് കലിമന്തൻ ഹൈവേയിൽ സ്ഥിതി ചെയ്യുന്നതിനാൽ ട്രാൻസ് കലിമന്താൻ ഹൈവേ വഴി കിഴക്കൻ മലേഷ്യ, ബ്രൂണൈ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് കരമാർഗ്ഗം സഞ്ചരിക്കുവാൻ സാധിക്കുന്നു. പോണ്ടിയാനാക്കിൽനിന്ന് മലേഷ്യയിലെ കുച്ചിങ്ങിലേയ്ക്കും ബ്രൂണെയിലെ ബന്ദർ സെരി ബെഗവാനിലേയ്ക്കും ധാരാളം ബസ് സർവീസുകളുമുണ്ട്.

ചരിത്രം[തിരുത്തുക]

പദേത്പത്തി[തിരുത്തുക]

മുൻകാലത്ത് പോണ്ടിയാനാക് സ്വതന്ത്ര സുൽത്താനത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം 1771 ഒക്ടോബർ 23 ന് ബോർണിയോ തീരത്തെ ഒരു പഴയ വ്യാപാരകേന്ദ്രത്തിനു ചുറ്റുമായി സ്ഥാപിക്കപ്പെട്ടു. നദിയുടെ വെള്ളപ്പൊക്കത്തിനു വിധേയമാകുന്ന ചതുപ്പ് നിലത്താണു നഗരം പണിതിരിക്കുന്നതെന്നതിനാൽ നിലത്തു നിന്ന് ഉയർന്നു നിൽക്കുന്ന തൂണുകളിലാണ് കെട്ടിടങ്ങൾ സ്ഥാപിക്കപ്പെട്ടത്.

പോണ്ടിയാനാക്ക് എന്ന നാമം, പടിഞ്ഞാറൻ കലിമന്താനിലെ ജനങ്ങൾ പോണ്ടിയാനാക് എന്നു വിളിച്ചിരുന്ന ഒരു പ്രേതാത്മാവിനെ (മലയയിലെ ഘോരയായ ഒരു പെൺ പ്രേതം) ചുറ്റിപ്പറ്റിയുള്ളതാണ്. സ്യാരീഫ് അബ്ദുറഹ്മാൻ അൽക്കാദ്രിയും അദ്ദേഹത്തിന്റെ സൈന്യവും എതിരിടുകയും ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് ഈ പ്രദേശം ഒരു പ്രേതസങ്കേതമായിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തിനും നേരേ ഇവിടെയുള്ള പ്രേതാത്മാക്കൾ പീരങ്കിയുണ്ടകൾ വർഷിച്ചിരുന്നു. പ്രേതങ്ങളുടെ ആക്രമണത്തെ അതിജീവിച്ച സുൽത്താൻ പിന്നീട് പ്രേതസങ്കേതത്തിനു കൃത്യസ്ഥാനത്ത് ഒരു പള്ളിയും കൊട്ടാരവും പണിയുകയും താമസമുറപ്പിക്കുകയും ചെയ്തു. പോണ്ടിയാനാക് നഗരത്തിലെ ആദ്യകാല കെട്ടിടങ്ങളാണ് പള്ളി കൊട്ടാരവും. ഇന്നും റമദാൻ സമയത്തും അവധിക്കാലങ്ങളിലും സുൽത്താനോടുള്ള ആദരസൂചകമായി നഗരവാസികൾ തടികൊണ്ടുള്ള പീരങ്കിയുണ്ടകളുണ്ടാക്കി തൊടുത്തുവിടുന്നു.[1] 

അവലംബം[തിരുത്തുക]

  1. Amrizan Madian; Matahari Tegak Dua Kali Setahun di Kota Khatulistiwa; Situs Berita Nasional Malaysia (in Indonesian)
"https://ml.wikipedia.org/w/index.php?title=പോണ്ടിയാനാക്&oldid=3100846" എന്ന താളിൽനിന്ന് ശേഖരിച്ചത്