പള്ളത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പോട്ട (മത്സ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Orange chromide
EtroplusMaculatus.png
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
E. maculatus
Binomial name
Etroplus maculatus
(Bloch, 1795)

കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ ശുദ്ധജലമത്സ്യമാണ് പള്ളത്തി (Orange_chromide). ശാസ്ത്രനാമം : Etroplus maculatus. ചെറിയ തോടുകളിലും അരുവികളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഈ മത്സ്യത്തിനു കരിമീനേക്കാൾ വലിപ്പം കുറവാണ്. ഏകദേശം 6 സെന്റി മീറ്റർ വരെ വലിപ്പം കണ്ടുവരുന്നു. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടിനം പള്ളത്തികളുണ്ട്. ജലാശയങ്ങളിൽ അരികുകളിലും അടിത്തട്ടിലുമായാണ് ഇവയെ കൂടുതലായി കാണപ്പെടുക. ചൂണ്ടയിട്ടാൽ ഓടിവന്ന് കൊത്തുന്ന ശീലമുണ്ട് ഇവയ്ക്ക്. കൂട്ടമായി സഞ്ചരിക്കുന്ന ശീലമുണ്ട് പള്ളത്തികൾക്ക്.

മറ്റുപേരുകൾ[തിരുത്തുക]

Orange chromide, புரடி, புராடி, சல்லிக் காசு, പള്ളത്തി, പള്ളത്തീ, செல்லிகாசு, പള്ളത്തി , Baroti, Boorakas, Burakasu, Challai, Chillakasu, Cundahla, Devuenachepa, Kalunder, Matak, Orange chromid, Pallathi, Paradi, Pullattay, Puradi, Sellakasu, Sellekasu, Shellel, Spotted etroplus, Thikree[2] വടകര പ്രദേശങ്ങളിൽ പ്രാച്ചി എന്ന പേരിൽ അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിന്റെ തീര പ്രദേശങ്ങളായ പടപ്പക്കര, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ ഈ മത്സ്യം മലങ്കണ്ണൻ എന്നു വിളിയ്ക്കപ്പെടുന്നു.

മലപ്പുറം ജില്ലയിലും മലബാർ മേഖലകളിൽ അണ്ടിപ്പൂട്ട, പൂട്ട എന്നീ പേരുകളിൽ അറിയപെന്നുആർ

അവലംബം[തിരുത്തുക]

  1. Abraham, R. 2011. Etroplus maculatus. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. Downloaded on 14 October 2013.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-08.

https://www.krishipadam.com/kerala-river-fish/

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളത്തി&oldid=3636291" എന്ന താളിൽനിന്ന് ശേഖരിച്ചത്