പോക്കിരിരാജ
ദൃശ്യരൂപം
(പോക്കിരിരാജ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോക്കിരി രാജാ | |
---|---|
സംവിധാനം | വൈശാഖ് |
നിർമ്മാണം | ടോമിച്ചൻ മുളകുപാടം |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | മമ്മൂട്ടി പൃഥ്വിരാജ് സുകുമാരൻ ശ്രിയ ശരൺ |
റിലീസിങ് തീയതി | മേയ് 7, 2010 |
ഭാഷ | മലയാളം |
ബജറ്റ് | ₹6 കോടി |
ആകെ | ₹30 കോടി |
വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവർ നായകന്മാരായി വന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശ്രിയ ശരൺ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി... മധുരരാജ/പോക്കിരിരാജ
- പൃഥ്വിരാജ് സുകുമാരൻ... സൂര്യ
- ശ്രീയാ ശരൺ... അശ്വതി
- നെടുമുടി വേണു... കുന്നത്ത് വീട്ടിൽ മാധവൻ മാഷ്
- വിജയരാഘവൻ... കൃഷ്ണൻ
- സിദ്ദിഖ്... സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്ര ബാബു ഐ.പി.എസ്
- സുരാജ് വെഞ്ഞാറമൂട്... ഇടിവെട്ട് സുഗുണൻ
- സലിം കുമാർ... മനോഹരൻ മംഗളോദയം
- അരുൺ
സ്പിൻ ഓഫ്
[തിരുത്തുക]പോക്കിരി രാജ എന്ന ചിത്രത്തിൻ്റെ വിജയം കണക്കിലെടുത്ത് സിനിമയുടെ ഒരു തുടർഭാഗം 2019-ൽ റിലീസ് ചെയ്തു. മധുര രാജ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രം പോക്കിരി രാജ സിനിമയുടെ ഒരു രണ്ടാം ഭാഗമായിരുന്നില്ല. ഈ ചിത്രത്തിൻ്റെ ഒരു സ്പിൻ ഓഫ് (ഉപോൽപ്പന്നം) ആയിരുന്നു.[1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Sneha is Mammootty's pair in Pokkiri Raja Archived 2010-01-20 at the Wayback Machine.
- Pokkiri Raja from December 30 Archived 2010-01-06 at the Wayback Machine.