പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ്
പ്രമാണം:PocketfulPoster.jpg
Theatrical release poster
സംവിധാനംഫ്രാങ്ക് കാപ്ര
നിർമ്മാണംഫ്രാങ്ക് കാപ്ര
രചനHal Kanter
Harry Tugend
Based on a screenplay by Robert Riskin
അഭിനേതാക്കൾഗ്ലെൻ ഫോർഡ്
ബെറ്റി ഡേവിസ്
ഹോപ്പ് ലാംഗെ
ആർതർ ഓ'കോന്നെൽ
സംഗീതംവാൾട്ടർ ഷാർഫ്
ഛായാഗ്രഹണംറോബർട്ട് ജെ. ബ്രോന്നെർ
ചിത്രസംയോജനംഫ്രാങ്ക് പി. കെല്ലെർ
സ്റ്റുഡിയോഫ്രാന്റൺ പ്രൊഡക്ഷൻസ്
വിതരണംUnited Artists
റിലീസിങ് തീയതി
  • ഡിസംബർ 19, 1961 (1961-12-19)
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്$2.9 million
സമയദൈർഘ്യം137 minutes
ആകെ$5 million ($42.7 million in 2019 dollars)

പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ് ബെറ്റി ഡേവിസ്, ഗ്ലെൻ ഫോർഡ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതും ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് പനവിഷനിൽ ചിത്രീകരിച്ചതുമായ 1961 ലെ അമേരിക്കൻ കോമഡി ചിത്രമാണ്. 1929-ൽ ഡാമൺ റൺയോൺ രചിച്ച ചെറുകഥയായ "മാഡം ലാ ജിംപ്" എന്ന ചെറുകഥയെ ആധാരമാക്കി 1933-ൽ പുറത്തിറങ്ങിയ ലേഡി ഫോർ എ ഡേ എന്ന ചിത്രത്തിnz റോബർട്ട് റിസ്കിന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഹാൽ കാന്ററും ഹാരി ടുഗെൻഡും ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചത്. 1933 ൽ കാപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങുകയും പിന്നീട് അദ്ദേഹംതന്നെ റീമേക്ക് ചെയ്തതുമായ രണ്ട് ചിത്രങ്ങളിലൊന്നായിരുന്നു ഇത്.  മറ്റൊന്ന് ബ്രോഡ്‌വേ ബിൽ (1934) എന്ന ചിത്രവും അതിന്റെ പിൽക്കാല റീമേക്കായ റൈഡിംഗ് ഹൈ (1950) എന്ന ചിത്രവുമാണ്.

കാപ്രയുടെയും മുതിർന്ന നടൻ തോമസ് മിച്ചലിന്റെയും അവസാന പ്രോജക്റ്റായിരുന്ന ഈ ചിത്രം ആൻ-മാർഗ്രറ്റിന്റെ സിനിമാ അരങ്ങേറ്റ ചിത്രവുമായിരുന്നു. സഹനടൻ പീറ്റർ ഫോക്ക് ഒരു അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിൽ അഭിനയിച്ച ജോർജ്ജ് ചകിരിസ് ആ വർഷം അക്കാദമി അവാർഡ് നേടി.

അവലംബം[തിരുത്തുക]