ഉള്ളടക്കത്തിലേക്ക് പോവുക

പൊന്നി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്നി
പോസ്റ്റർ
സംവിധാനംതോപ്പിൽ ഭാസി
കഥമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം.ഒ. ജോസഫ്
അഭിനേതാക്കൾസോമൻ
ലക്ഷ്മി,
കമൽ ഹാസൻ
അടൂർ ഭാസി
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
മഞ്ഞിലാസ്
വിതരണംസെൻട്രൽ പിക്ചേർസ്
റിലീസ് തീയതി
  • 3 September 1976 (1976-09-03)
രാജ്യംഭാരതം
ഭാഷമലയാളം

1976 ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചിത്രമാണ് പൊന്നി . അതേ പേരിലുള്ള മലയാറ്റൂർ രാമകൃഷ്ണന്റെ നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിരക്കഥയൊരുക്കി ഈ ചിത്രം സംവിധാനം ചെയ്തു. മഞ്ഞിലാസിന്റെ ബാനറിൽ എം ഒ ജോസഫ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജനും ഛായാഗ്രഹണവും ബാലു മഹേന്ദ്രയും എഡിറ്റിംഗ് എം‌എസ് മണിയും നിർവ്വഹിച്ചു. നായകനായി കമൽ ഹാസൻ അഭിനയിച്ച ഈ ചിത്രത്തിൽ ലക്ഷ്മിയാണ് നായിക.സോമൻ, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, ജനാർദ്ദനൻ, രാജകുമാരി, കെപിഎസി ലളിത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമ തമിഴിലേക്ക് കൊല്ലിമലൈ മാവീരൻ എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു [1][2][3][4], തെലുങ്കിൽ കൊംദരജു കൊയപില്ല ആയിരുന്നു.[5]

കഥാസാരം

[തിരുത്തുക]

സിനിമ അട്ടപ്പാടി മല്ലേശ്വരം കുന്നുകളിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിക്കപ്പെട്ടത്. ആദിവാസികൾ നടപ്പാക്കിയ കരിച്ചു കൃഷിയിറക്കൽ, പോലെയുള്ളവ സർക്കാർ പെട്ടെന്ന് നിർത്തലാക്കുകയും പുതിയ ജോലികൾക്കായി അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. നായകൻ കാലത്തിന് അനുസൃതമായി തന്റെ ഹെയർ സ്റ്റൈൽ മാറ്റുന്നു. കോർട്ട്ഷിപ്പ് നൃത്തവും പരമ്പരാഗത ഗാനങ്ങളും ഈ ചിത്രത്തിൽ തൻമയത്വത്തോടെ ചിത്രീകരിച്ചു.

എഴുത്തു

[തിരുത്തുക]

മലയാറ്റൂരിന്റെ പ്രശസ്ത നോവലായ പൊന്നിയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1966-67 കാലഘട്ടത്തിൽ എഴുതിയ ഈ നോവൽ 1959 - 1961 കാലഘട്ടത്തിൽ ഒറ്റപ്പാലം സബ് കളക്ടറായി പ്രവർത്തിച്ചപ്പോൾ മലയാറ്റൂർ കേട്ട യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു.

അഭിനേതാക്കൾ[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കമൽ ഹാസൻമാരൻ
2ലക്ഷ്മിപൊന്നി
3എം.ജി. സോമൻചെല്ലൻ
4അടൂർ ഭാസിബൊമ്മൻ
5ശങ്കരാടിനഞ്ചൻ
6ബഹദൂർഅധികാരി
7പറവൂർ ഭരതൻഹനുമാൻ
8മണവാളൻ ജോസഫ്ശങ്കരൻ
9മുതുകുളം രാഘവൻപിള്ളമൂപ്പൻ
10പ്രതാപചന്ദ്രൻചിന്നൻ
11രാജകുമാരിമാച്ചി
12പഞ്ചാബി ചായക്കട സൂക്ഷിപ്പുകാരൻ
13ജനാർദ്ദനൻസബ് കളക്ടർ
14പാലാ തങ്കംചെള്ളി
15കെ.പി.എ.സി. ലളിതചിക്കി
16ഇ. മാധവൻമുതലാളി
17സാംആന്ധി
18ജെഎആർ ആനന്ദ്മൂപ്പന്റെ സഹായി
19സി.എൻ.ബാലൻഭണ്ഡാരി

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കാവേരി തലക്കാവേരിസി ഒ ആന്റോ,പി മാധുരി ,പി ലീല
2മാമരമോ പൂമരമോപി മാധുരി
3മാർഗഴിയിൽ മല്ലികകെ ജെ യേശുദാസ്
4മാട്ടുപ്പൊങ്കൽപി ജയചന്ദ്രൻ,പി ലീല ,എൻ ശ്രീകാന്ത് ,പി മാധുരി ,കോറസ്‌
5നീരാട്ട് പൊങ്കൽ നീരാട്ട്പി സുശീല,കോറസ്‌
6പൊന്നേ പൊന്നേപി മാധുരി ,കോറസ്‌
5ശിങ്കാരപ്പെണ്ണിന്റെപി ലീല ,പി മാധുരി
6തെങ്കാശിപി മാധുരി ,പി ലീല ,എൻ ശ്രീകാന്ത് ,പി ജയചന്ദ്രൻരാഗമാലിക (മദ്ധ്യമാവതി ,ഗൌരിമനോഹരി

ദേവ നാരായണനാണ് തമിഴ് വരികൾ എഴുതിയത്. ഷെറിൻ പീറ്റർ, ശശിരേഖ, ടി ആർ സരോജരാണി, ഹരിമാതവങ്കമ എന്നിവരാണ് പിന്നണി ഗായകർ.

പരാമർശങ്ങൾ

[തിരുത്തുക]
  1. "പൊന്നി (1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "പൊന്നി (1976)". malayalasangeetham.info. Archived from the original on 2020-08-14. Retrieved 2020-08-02.
  3. "സിനിമയെ മാറ്റിയ മഞ്ഞിലാസിന്റെ കഥ". മാതൃഭൂമി ദിനപ്പത്രം. 8 January 2016. Retrieved 15 June 2021.
  4. https://youtube.com/watch?v=KgrCbkL_fto&t
  5. https://ghantasalagalamrutamu.blogspot.com/2015/05/1980_72.html?m=1
  6. "പൊന്നി (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
  7. "പൊന്നി (1976)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-08-14. Retrieved 2020-08-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊന്നി_(ചലച്ചിത്രം)&oldid=4581172" എന്ന താളിൽനിന്ന് ശേഖരിച്ചത്