Jump to content

പൊങ്ങലാട്ടു ശങ്കുണ്ണിമാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊങ്ങലാട്ടു ശങ്കുണ്ണിമാരാർ
പൊങ്ങലാട്ടു ശങ്കുണ്ണിമാരാർ
ജനനം(1913-01-26)ജനുവരി 26, 1913
എടക്കാട്, കണ്ണൂർ, കേരളം
മരണം2015 ഫെബ്രുവരി 06
ദേശീയതഇന്ത്യൻ
തൊഴിൽഓട്ടൻ തുള്ളൽ വിദഗ്ദ്ധനും സോപാനസംഗീതഗായകനും
ജീവിതപങ്കാളി(കൾ)ശാരദ മാരാസ്യാർ
നാരായണി മാരാസ്യാർ
പാർവതി മാരാസ്യാർ
കുട്ടികൾകൃഷ്ണമണി മാരാർ (സോപാനസംഗീതജ്ഞൻ, പയ്യന്നൂർ), രാധ
ശിവദാസമാരാർ (പടുവിലായി പഞ്ചവാദ്യസംഘം), മുരളീധര മാരാർ
മണികണ്ഠ മാരാർ (ഇരുവരും ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വാദ്യകലാകാരന്മാർ), ഗുരു ബാലകൃഷ്ണ മാരാർ
എടക്കാട് രാധാകൃഷ്ണമാരാർ (ഓട്ടൻതുള്ളൽ കലാകാരൻ), വസന്ത
അഖിലാണ്ഡൻ

വടക്കേ മലബാറിലെ പ്രശസ്തനായ ഓട്ടൻ തുള്ളൽ വിദഗ്ദ്ധനും സോപാനസംഗീതഗായകനുമാണ് പൊങ്ങലാട്ടു ശങ്കുണ്ണി മാരാർ എന്ന പി.എസ്. മാരാർ(26 ജനുവരി 1913 - 6 ഫെബ്രുവരി 2015). എട്ടുപതിറ്റാണ്ടായി ഓട്ടൻതുള്ളൽ, കഥകളി സംഗീതം, വാദ്യകല, സോപാനസംഗീതം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു .

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ എടക്കാട് വാദ്യാടിയന്തിരക്കാരായ പൊങ്ങലാട്ടു തറവാട്ടിൽ ജനിച്ചു. പയ്യന്നൂർ ശങ്കരമാരാരുടെയും പാർവതി മാരാസ്യാരുടെയും മകനാണ്. ഇടയ്ക്ക, ചെണ്ട, തിമില, നാഗസ്വരം, മൃദംഗം എന്നിവ വിദഗ്ദ്ധമായി കൈകാര്യം ചെയ്യും. ഓട്ടൻതുള്ളലിൽ വേഷത്തിലും പിൻപാട്ടിലും കേമൻ. തേമാനം വീട്ടിൽ ശങ്കരമാരാർ, കുഞ്ഞിരാമപൊതുവാൾ എന്നിവർ ഓട്ടൻതുലിൽ ഗുരുക്കന്മാർ. ചെണ്ട, തിമില എന്നിവയിൽ വടക്കേ മലബാറിലെ പ്രശസ്ത തായമ്പക കലാകാരനായ കൊട്ടില കൃഷ്ണമാരാരാണ്‌ ഗുരു.

സോപാനസംഗീതം, ശാസ്ത്രീയസംഗീതം എന്നിവ ആദ്യം തിരുവേങ്ങാട്‌ നാരായണൻ നായർ ഭാഗവതരുടെ അടുത്തും പിന്നീട് അമ്മാവനായ പൊങ്ങലാട്ട് കൃഷ്ണമാരാരുടെയടുത്തും അഭ്യസിച്ചു. ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ദൂരെ കേൾക്കുന്ന വിധം പാടുന്നതിനുള്ള അമ്മാവന്റെയും മരുമകന്റെയും കഴിവു പേരു കേട്ടതാണ്‌. ഉച്ചത കൂടിപ്പോയതിനാലാണത്രെ, ശങ്കുണ്ണിമാരാർ ആകാശവാണിയുടെ ഓഡിഷൻ ടെസ്റ്റിൽ പരാജയപ്പെട്ടുപോയി.

2013 ജനുവരി 26ന്‌ മാരാർക്ക് നൂറു തികഞ്ഞു.[1]

പുരസ്‌കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ്
  • കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2011)[2]
  • നാഷണൽ തിയറ്റർ ഫെസ്റ്റിവൽ പുരസ്കാരം
  • കലാചാര്യ പുരസ്ക്കാരം
  • സരസ്വതി സംഗീത പുരസ്ക്കാരം
  • മയിൽപ്പീലി പുരസ്ക്കാരം
  • വാദിത്രരത്നം പുരസ്ക്കാരം

അവലംബം

[തിരുത്തുക]
  1. http://www.deshabhimani.com/newscontent.php?id=255351
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-29. Retrieved 2012-11-04.