പൈ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈ ദിനം
പൈ ദിനം
ലാറി ഷാ, പൈ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി
ആചരിക്കുന്നത് ലോകമെമ്പാടും
പ്രാധാന്യം 3, 1, 4 എന്നിവ പൈയുടെ ഏറ്റവും പ്രധാനപ്പെട്ട അക്കങ്ങളാണ്.
തിയതി മാർച്ച് 14
ആഘോഷങ്ങൾ പൈ(Pie) തിന്നുക, പൈയെ കുറിച്ച് ചർച്ച ചെയ്യുക [1]

ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.

ചരിത്രം[തിരുത്തുക]

1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[5]

2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.[6]2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.[7] 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.[8]

പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ[തിരുത്തുക]

Pi Pie at Delft University
പൈ ചിഹ്നത്തിന്റെ രൂപത്തിലുള്ള പൈ.(Pie)

പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.

22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്,

ആഘോഷിക്കുന്ന വിധം[തിരുത്തുക]

പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

കുറിപ്പ്[തിരുത്തുക]

  1. Landau, Elizabeth (March 12, 2010). "On Pi Day, one number 'reeks of mystery'", CNN. Retrieved 2010-03-14.
  2. MacVean, Mary (March 10, 2008). "A slice of Pi, please?". Los Angeles Times Online. ശേഖരിച്ചത്: 2008-03-14. 
  3. Jonathan Borwein (10 March 2011). "The infinite appeal of pi". Australian Broadcasting Corporation. ശേഖരിച്ചത്: 13 March 2011. 
  4. Adrian Apollo (March 10, 2007). "A place where learning pi is a piece of cake". The Fresno Bee. ശേഖരിച്ചത്: 2007-03-21. [പ്രവർത്തിക്കാത്ത കണ്ണി]
  5. "Exploratorium 22nd Annual Pi Day". Exploratorium. ശേഖരിച്ചത്: 31 January 2011. 
  6. Bank, Alan (March 13, 2009). "Pi Queen holds throne", Daily Pilot. Retrieved 2010-03-14.
  7. McCullagh, Declan (March 11, 2009). "National Pi Day? Congress makes it official". Politics and Law (CNET News). ശേഖരിച്ചത്: 2009-03-14. 
  8. "Google Doodles: 2010 January - March". Google Doodles. Google. ശേഖരിച്ചത്: 30 January 2011. 

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Pi Day എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പൈ_ദിനം&oldid=1929676" എന്ന താളിൽനിന്നു ശേഖരിച്ചത്